യൂബര്‍ ടാക്സി സര്‍വീസ് തൃശ്ശൂരിലേക്കും. ഓണ്‍ലൈനിലൂടെ കുറഞ്ഞ ചെലവില്‍ ടാക്സി യാത്രാസൗകര്യം ലഭിക്കുന്ന യൂബര്‍ ഓണനാളുകളില്‍ തൃശ്ശൂര്‍ നഗരത്തില്‍ സര്‍വ്വീസ് തുടങ്ങും. ബുധനാഴ്ച ഉച്ചയ്ക്ക് 12ന് ഹോട്ടല്‍ ഗരുഡയില്‍ ഉദ്ഘാടനം.
ഓട്ടോയുടെ നിരക്കില്‍ ടാക്സി കാറില്‍ യാത്രചെയ്യാമെന്നതാണ് യൂബറിന്റെ നേട്ടം. ഓണ്‍ലൈനായി പ്ളേസ്റ്റോറില്‍ നിന്ന് മൊബൈല്‍ ഫോണിലേക്ക് യൂബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്പില്‍ പ്രവേശിച്ച് ഓണ്‍ലൈനായി സമീപത്തുള്ള ടാക്സിയിലേക്ക് സന്ദേശമയയ്ക്കാം. പെട്ടെന്നുതന്നെ വിളിക്കുന്ന ആളുടെ അടുത്ത് ടാക്സി എത്തും.

ജി.പി.എസ്. സഹായത്തോടെ എളുപ്പമാര്‍ഗ്ഗം വഴി നിശ്ചിത സ്ഥാനത്തെത്താം. ഓടുന്ന കിലോമീറ്ററിനനുസരിച്ചുള്ള ചാര്‍ജ് നല്കിയാല് മതിയാകും.
Source – http://www.mathrubhumi.com/thrissur/malayalam-news/uber-taxi-thrissur–1.2185082
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog