അമ്മ വിളമ്പി തരുന്ന കൊതിയൂറുന്ന ആഹാരം കഴിക്കാന്‍ പറ്റുക എന്നത് ഒരു അനുഭവമാണ്. ലോകത്തിന്റെ ഏത് കോണില്‍ പോയാലും കല്ലില്‍ അരച്ചെടുത്ത ചമ്മന്തിയുടെയും നല്ല പുഴ മീന്‍ വറുത്തതിന്റെയും വാസനയും രുചിയും മലയാളികള്‍ക്ക് മറക്കാന്‍ സാധിക്കില്ല. ഈ രുചികള്‍ക്ക് പിന്നില്‍ കൈപ്പുണ്യത്തിനൊപ്പം ചില പൊടിക്കൈകള്‍ കൂടിയുണ്ട്.
കറിവേപ്പില പാത്രത്തില്‍ നിരനിരയായി വെച്ച ശേഷം അതില്‍ എണ്ണ ഒഴിച്ച് മീന്‍ വറുത്താല്‍ കരിയുകയോ അടിയില്‍ പിടിക്കുകയോ ഇല്ല. ബീഫ് ഫ്രൈ ഉണ്ടാക്കുബോള്‍ പച്ച കുരുമുളക് ചതച്ചശേഷം വിതറിയാല്‍ നല്ല സ്വാദും വാസനയും ലഭിക്കും. സവാള വഴറ്റുബോള്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്താന്‍ പെട്ടെന്ന് വഴന്നു ലഭിക്കും.
പയറും പരിപ്പും മറ്റും കുക്കറില്‍ വേവിക്കുബോള്‍ അല്‍പ്പം എണ്ണ ഒഴിച്ചു കൊടുത്താല്‍ കുക്കറിന്റെ വിസില്‍ അടഞ്ഞു പോകില്ല. മത്തങ്ങയും വെള്ളരിക്കയും വലിയ കഷണങ്ങളാക്കി അരിഞ്ഞുവെച്ചാല്‍ ചീത്തയായി പോകില്ല. മീന്‍ കറിക്ക് പുളി കൂടാന്‍ പുളി വെള്ളത്തിലിട്ട് തെളപ്പിച്ച ശേഷം ആ വെള്ളം കറിയില്‍ ചേര്‍ത്താല്‍ മതി. പഞ്ചസാര ടിന്നില്‍ രണ്ടു കഷണം ഏലയ്ക്കാ ഇട്ടാല്‍ ഉറുമ്പ് ശല്യം ഉണ്ടാകില്ല.
പാവയ്‌ക്ക കറിവെക്കുബോള്‍ രണ്ടു കഷണം മാങ്ങ അരിഞ്ഞ് പൊടിയായി ചേര്‍ത്താല്‍ പാവയ്‌ക്കായുടെ കയ്‌പ് കുറയും. കറിയില്‍ ഉപ്പ് കൂടിയാന്‍ ഉപ്പ് കുറയുന്നതിനായി ഉരുളക്കിഴങ്ങ് അരിഞ്ഞു ചേര്‍ത്താല്‍ മതി. ഇറച്ചി കറിക്ക് കൊഴുപ്പ് കൂടുന്നതിനായി അണ്ടിപ്പരിപ്പ് (നട്‌സ്) അരച്ചു ചേര്‍ത്താല്‍ മതി.
കൈപ്പുണ്യം മാത്രമല്ല, അമ്മ വിളമ്പുന്ന കൊതിയൂറും രുചിക്കു പിന്നിലെ 10 പൊടിക്കൈകൾ