എന്തുകൊണ്ട് വിമാനത്തിന്റെ ഇടതുവശത്തുകൂടി മാത്രം യാത്രക്കാരെ കയറ്റുന്നു; ഇതാണ് ആ കാരണം…ഇനി വിമാനം കയറുമ്പോള്‍ ശ്രദ്ധിക്കുക.
നമ്മളില്‍ പലര്‍ക്കും ഇന്നും ഒരു അത്ഭുതം തന്നെയാണ് വിമാനവും ആകാശയാത്രകളും. വിമാനം പറന്ന് ഉയരുന്നതും പറന്നിറങ്ങുന്നതും, അതിന്റെ ഉള്ളിലെ പ്രവര്‍ത്തനങ്ങളും എല്ലാം ഇന്നും ഒരു അതിശയം ജനിപ്പിക്കുന്നതാണെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ നമ്മളില്‍ കുറച്ചുപേര്‍ക്ക് ഉള്ള ഒരു സംശയം ആയിരിക്കും എന്തേ മിക്ക വിമാനങ്ങളും ഇടത് വശത്തുകൂടി മാത്രം യാത്രക്കാരെ കയറ്റുന്നു?. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
രണ്ട് വശങ്ങളിലൂടെയും കയറാന്‍ സാധിക്കും, എന്നിട്ടും എന്തിനാണ് വിമാനത്തില്‍ ഇടത്ത് വശത്തുകൂടി മാത്രം യാത്രക്കാരെ കയറ്റുന്നത്. തുടക്കകാലത്ത് വിമാനത്താവളത്തിലെ ടെര്‍മിനലിന് മുമ്പിലാണ് യാത്രക്കാരെ ഇറക്കാനും കയറ്റാനും വിമാനങ്ങള്‍ വന്ന് നിന്നിരുന്നത്. അതിനാല്‍ ടെര്‍മിനല്‍ ബില്‍ഡിങ്ങും വിമാനചിറകും തമ്മിലുള്ള ദൂരം കണക്കിലെടുത്ത് ടെര്‍മിനല്‍ വാതിലിന് മുമ്പില്‍ വിമാനം നിര്‍ത്തുന്നതിന് ഇടത് വശത്തുകൂടിയുള്ള സഞ്ചാരം നിര്‍ണായകമായി.
ആദ്യകാലത്ത് ചില വിമാനങ്ങളില്‍ വലത് വശത്തും വാതിലുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇടത് വശം ചേര്‍ന്ന് യാത്രക്കാര്‍ കയറുന്നതും ഇറങ്ങുന്നതുമാണ് പൈലറ്റിന്റെ കാഴ്ചപരിധിക്ക് ഉത്തമമെന്ന് തിരിച്ചറിഞ്ഞതോടെ വിമാനങ്ങളില്‍ ഇടത് വശം ചേര്‍ന്ന് കയറുന്നത് പതിവാക്കുകയായിരുന്നു. എന്നാല്‍ കപ്പലിനെ അനുകരിച്ചാണ് ഇടത് വശം വിമാനത്തിനും നല്‍കിയിരിക്കുന്നതെന്ന് വാദവും ഇതിനൊപ്പം തന്നെ ഉയരുന്നുണ്ട്.
Source – http://www.mangalam.com/news/detail/171113-auto-why-passengers-board-on-plane-left-side.html