സാഹസിക കൃത്യങ്ങള്‍ ഇഷ്ടമുള്ളവരാണ് യുവാക്കള്‍. ജീവന് പോലും പണയപ്പെടുത്തി സാഹസിക പ്രകടനങ്ങള്‍ നടത്തി കൈയ്യടി വാങ്ങിക്കുന്നതും അവ സമൂഹമാധ്യമങ്ങളില്‍ ഹിറ്റാകുന്നതുമെല്ലാം യുവാക്കള്‍ക്ക് ഹരമാണ്. അത് വാഹനങ്ങളിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
എന്നാല്‍ അത്തരം സാഹസങ്ങളില്‍ പതിയിരിക്കുന്ന അപകടത്തിന്റെ ആഴം എന്തെന്ന് നാം മനസിലാക്കുന്നില്ല. എന്നാല്‍ വന്‍ അപകടത്തിന്റെ വ്യാപ്തി മനസിലാക്കി തരുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

ഒരു യുവാവ് റോഡിലൂടെ കുതിച്ചുവരുന്ന കാറിനു മുകളിലൂടെ ബാക്ക് ഫ്ലിപ്പ് ചെയ്ത് ചാടിക്കടക്കാന്‍ ശ്രമിക്കുന്ന വീഡിയോയാണിത്. എന്നാല്‍ ആ സാഹസം പതറുകയായിരുന്നു. ചാട്ടം പിഴയ്ക്കുകയും യുവാവിനെ കാര്‍ ഇടിച്ചിടുകയും ശേഷം യുവാവ് ഫ്ലിപ്പ് ചെയ്തുകൊണ്ട് മറിയുകയും ചെയ്തു. ഭാഗ്യത്തിന് നിസാരപരിക്കുകളോടെ യുവാവ് രക്ഷപെടുകയായിരുന്നു. ഉടന്‍ തന്നെ ആദ്ദേഹം ചാടി എഴുന്നേല്‍ക്കുകയായിരുന്നു. എന്നാല്‍ സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല.
സംഭവത്തിന് ശേഷം അദ്ദേഹം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ വീഡിയോ കണ്ടവര്‍ 6.6 ലക്ഷം പേരാണ്. 45,000ത്തിലധികം ലൈക്കുകളും ലഭിച്ചു. വീഡിയോ കണ്ട് യുവാവിന്റെ
പ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.
Source – http://falconpost.in/2017/11/21/a-young-people-who-love-adventure-skills/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog