നെയ്യാറ്റിൻകര: കോടികൾ ചെലവാക്കി നിർമ്മിച്ച നെയ്യാറ്റിൻകരയിലെ കെ.എസ്.ആർ.ടി.സി വ്യാപാര സമുച്ചയത്തിൽ വൻ ചോർച്ച. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ ഭരണകാലത്ത് കെ.എസ്.ആർ.ടി.സിയിലെ സിവിൽവിംഗിന്റെ മേൽനോട്ടത്തിൽ നാലു കോടിയോളം രൂപ ചെലവിട്ടായിരുന്നു വ്യാപാരസമുച്ചയം നിർമ്മിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിലാണ് മൂന്നു നിലകളുള്ള സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നത്. അൻപതോളം കടമുറികളുള്ളതിൽ ഭൂരിഭാഗവും വ്യാപാരികൾ കരാർവ്യവസ്ഥയിൽ ഏറ്റെടുത്തെങ്കിലും രണ്ട് വ്യാപാരസ്ഥാപനങ്ങൾ മാത്രമാണ് ഇവിടെ പ്രവർത്തിച്ചു തുടങ്ങിയത്. ഇവയിൽ വാഹനപാർക്കിംഗ് കേന്ദ്രത്തിലാണ് ചോർച്ചയുള്ളത്. നിലവിൽ സ്ഥിതിചെയ്യുന്ന ഡിപ്പോ മന്ദിരത്തിന്റെ അടിയിലായാണ് പുതിയ മന്ദിരത്തിന്റെ വാഹനപാർക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ ഒന്നാം നിലയിലെ കെട്ടിടത്തിൽ നിന്ന് ഇവിടേക്ക് വൻതോതിൽ മഴവെള്ളം ഒലിച്ചിറങ്ങിയിരുന്നു. സിവിൽവിംഗിന്റെ അശാസ്ത്രീയ നിർമ്മാണപ്രവർത്തനങ്ങളാണ് ചോർച്ചയ്ക്ക് ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. ഇത്രവേഗം ചോർച്ചയുണ്ടായത് സമുച്ചയത്തിന്റെ ബലക്ഷയത്തിനിടയാക്കിയേക്കാം.
കൊട്ടാരക്കരയിലും അങ്കമാലിയിലും സിവിൽവിംഗ് നടത്തിയ നിർമ്മാണ പ്രവർത്തനത്തിൽ അശാസ്ത്രീയത കണ്ടെത്തിയിരുന്നു.നെയ്യാറ്റിൻകരയിൽ സിവിൽവിംഗ് നിർമ്മിച്ച പ്രവേശനപാതയും ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിലാണ്. സിവിൽവിംഗിന്റെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിവിധ ട്രേഡ് യൂണിനുകളുടെ ആവശ്യം.
News : Kerala Kaumudi
In a letter dated June 27, KSRTC managing director Antony Chacko has alleged that the blog has content that are hosted with a view to maligning the reputation of KSRTC, creating ill-faith among customers and public and also causing fissures within the organisation.