പ്രിയപെട്ടവരെ, വളരെ നിരാശയോടുകൂടിയും അതിലുപരി അമർശത്തോടു കൂടിയും ആണ് ഞാൻ ഇത് എഴുതുന്നത്, ഫോട്ടോയിൽ കാണുന്നത് നമ്മുടെ കേരളത്തിൽ നൽകുന്ന ഡ്രൈവിംഗ് ലൈസന്‍സ് ആണ്.
നമ്മുടെ ഇന്ത്യൻ ഡ്രൈവിംഗ് ലൈസന്‍സ് വെച്ചു ഒരു വർഷം വരെ വാഹനം ഉപയോഗിക്കാൻ പറ്റാവുന്ന ഒരു രാജ്യം ആണ് New Zealand. ഒരു വർഷത്തിന് ശേഷം നമ്മൾക്കു നാട്ടിലെ ലൈസൻസ് NZ learns ആയും പിന്നീട് ഫുൾ ലൈസൻസ് ടെസ്റ്റ് ചെയ്തും convert ചെയ്യാവുന്നതാണ്. അങ്ങനെ ഞാൻ ലൈസൻസ് convert ചെയാൻ ആയി ഇന്ന് നമ്മുടെ കേരള ലൈസൻസ് കൊണ്ട് പോയപ്പോൾ അവർ പറഞ്ഞു “ഇത് വെറും ഫോട്ടോകോപ്പി ആണ്. ലോകത്ത് എവിടെയും ഇങ്ങനെ ഒർജിനൽ ഇല്ല” എന്നും. ആ ഓഫീസറുടെ ജീവിതത്തിൽ ഇന്നേ വരെ ഇങ്ങനെ ഒരു ലൈസൻസ് കണ്ടിട്ടില്ലെന്നും കൂടി പറഞ്ഞു എന്നെ മടക്കി അയച്ചു.
അവസാനം ലൈസൻസിന്റെ ലാമിനേഷൻ തുറന്ന് കാണിച്ചപ്പോൾ ആണ് അവർ ടെസ്റ്റിനു ഡേറ്റ് തന്നത്. മലയാളി എന്നതിൽ അതിയായ മാനക്കേട് തോന്നിയ ഒരു നിമിഷം. നമ്മൾ മലയാളികൾ രാജ്യത്തിലെ ഏറ്റവും പരിഷ്കൃതമായ സമൂഹം എന്ന് അഹങ്കാരത്തോടു കൂടി പറയുന്നുണ്ടെങ്കിലും ഒരു നല്ല ഡ്രൈവേഴ്സ് ലൈസൻസ് പോലും നമ്മൾക്കു അവകാശപ്പെടാൻ ഇല്ല എന്നതാണ് സത്യം.
ഇതിനിടെ നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി പ്ലാസ്റ്റിക് കാർഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസൻസുകൾ. വെബ് അധിഷ്ഠിത ആപ്ലിക്കേഷനായ സാരഥിയിലൂടെയാണു കാർഡുകൾ തയാറാക്കുക. ക്യുആർ കോഡ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേൺ, മൈക്രോലെൻസ്, ഗോൾഡൻ നാഷനൽ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റൻഷനൽ എറർ എന്നിവ പുതിയ കാർഡിലുണ്ടാകും. കേരളത്തിലെ മുഴുവൻ റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസുകളിലും പുതിയ കാർഡ് നടപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
എന്തായാലും എല്ലാവരുടെയും പ്രതിഷേധങ്ങള്‍ക്ക് നമ്മുടെ സര്‍ക്കാര്‍ വഴങ്ങി എന്നുവേണം കരുതാന്‍. ഇനി മേല്‍ പറഞ്ഞതുപോലെ പ്രവാസികള്‍ക്കടക്കം ഈ വിഷയത്തില്‍ നാണിച്ചു നില്‍ക്കേണ്ടി വരില്ലെന്ന് നമുക്ക് കരുതാം. പഴയ നിറം മങ്ങി കീറിപ്പോളിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് വിട പറയാം.
(കടപ്പാട് – ജിഹാദ് മന്‍സൂര്‍).