യുഎഇയിലേക്ക് തൊഴില്‍ തേടി വരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികളും യു.എ.ഇ. യിലെ പ്രധാന നിയമങ്ങളെല്ലാം നിര്‍ബന്ധമായും മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. യുഎഇ പോലെയൊരു രാജ്യത്ത് ജീവിക്കാന്‍ ഇവിടുത്തെ നിയമങ്ങള്‍ അറിഞ്ഞിരിക്കുന്നതും നല്ലതാണ്. മാത്രമല്ല തൊഴിലിലും സാമൂഹിക ജീവിതത്തിലും ഇവിടെ താമസിക്കുന്ന വിദേശിയെന്ന നിലയില്‍ നമ്മുടെ ഉത്തരവാദിത്തത്തോടൊപ്പം അവകാശങ്ങളും തിരിച്ചറിയാന്‍ ഇത് സഹായിക്കുകയും ചെയ്യും.
ഇത് തൊഴിലാളികള്‍ക്ക് മാത്രമല്ല തൊഴിലുടമയ്ക്കും ബാധകമാണ്. വിദേശ തൊഴിലാളിയെ സ്പോണ്സര് ചെയ്യേണ്ടത് തൊഴിലുടമയാണ്. തൊഴിലുടമയെന്നത് ഒരു വ്യക്തിയോ സ്ഥാപനമോ ആകാം. രാജ്യത്തെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം താമസവിസയും ഒപ്പം എമിറേറ്റ്സ് ഐഡിയും ലഭിക്കും. രാജ്യത്ത് താമസിക്കുന്ന വിദേശതൊഴിലാളികള്‍ എമിറേറ്റ്സ് ഐഡി എപ്പോളും കൈയില്‍ കരുതണം.
നിയമങ്ങള്‍ ഇങ്ങനെ.
രാജ്യത്ത് ജോലി ചെയ്യുന്ന ഓരോ വിദേശതൊഴിലാളിയും ഫെഡറല്‍ നിയമമനുസരിച്ച് മനുഷ്യവിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയത്തില്‍ നിന്ന് തൊഴില്‍ അനുമതി(വര്‍ക്ക് പെര്‍മിറ്റ് ) നേടേണ്ടത് അത്യാവശ്യമാണ്.
തൊഴിലാളിയുടെ നിയമനം സംബന്ധിച്ചുള്ള സകല നടപടികളുടെയും ചെലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. താമസ വിസ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയ്ക്കും ഇത് ബാധകമാണ് . തൊഴില്‍ കരാറിനനുസരിച്ചുള്ള ശമ്പളം എല്ലാ മാസവും രാജ്യത്തെ വേതന സംരക്ഷണ നിയമനുസരിച്ച് ബാങ്കുകളോ മറ്റു ധനകാര്യ സ്ഥാപനങ്ങളോ വഴി തൊഴിലുടമ തൊഴിലാളിക്ക് നല്‍കണം.
അവധി ദിവസങ്ങളിലോ പ്രവൃത്തി ദിവസങ്ങളില്‍ തൊഴില്‍ സമയത്തിന് പുറമെയോ ജോലി ചെയ്യുകയാണെങ്കില്‍ സമയം കണക്കാക്കി ഓവര്‍ ടൈം വേതനം നല്കാന് തൊഴിലുടമയ്ക്ക് ബാധ്യതയുണ്ട്. രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങളില്‍ തൊഴിലാളിക്ക് വേതനത്തോടുകൂടിയ അവധി നല്‍കണം. കൂടാതെ എല്ലാ വര്‍ഷവും മുപ്പതു ദിവസത്തെ വാര്‍ഷിക അവധിയും വിദേശ തൊഴിലാളികള്‍ക്ക് നിയമം അനുവദിച്ചിരിക്കുന്ന ആനുകൂല്യമാണ്.
കുറ്റവും ശിക്ഷയും ഇങ്ങനെ..
1 . തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു സ്ഥാപനത്തിനോ വ്യക്തിക്കോ വേണ്ടി ജോലി ചെയ്താല്‍ – പിഴ 50,000 ദിര്‍ഹം, 2 . താമസ വിസ കാലാവധി കഴിഞ്ഞാല്‍ – ആദ്യ ആറ്് മാസം പ്രതിദിനം 25 ദിര്‍ഹം വീതം, അത് കഴിഞ്ഞാല്‍ 50 ദിര്‍ഹം വീതവും ഒരു കൊല്ലം കഴിഞ്ഞാല്‍ പ്രതിദിനം 1000 ദിര്‍ഹം വീതവും പിഴ നല്‍കണം.
3 . മയക്കു മരുന്ന് കടത്ത്, കൊലപാതകം – ജീവപര്യന്തം തടവ്, 4 മോഷണം – മൂന്ന് വര്‍ഷത്തില്‍ കൂടാത്ത തടവ്, 5 .വിശ്വാസ വഞ്ചന – മൂന്ന് വര്‍ഷത്തെ തടവും പിഴയും, 6 . ചൂതുകളി – രണ്ടു വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയും, 7 . വഞ്ചനയും തട്ടിപ്പും – മൂന്ന് വര്‍ഷം തടവ്, 8 .രേഖകളില്‍ കൃത്രിമം കാണിച്ചാല്‍ – 10 വര്‍ഷം വരെ തടവ്, 9 . കൈക്കൂലി വാങ്ങിച്ചാല്‍ – 10 വര്‍ഷം വരെ തടവ്, 10 . കൈക്കൂലി വാഗ്ദാനം ചെയ്താല്‍ – 5 വര്‍ഷം വരെ തടവ്, 11 . തെറ്റായ ആരോപണം ഉന്നയിച്ചാല്‍ – ആറ് മാസം തടവും 3000 ദിര്‍ഹം പിഴയും.
Source – http://www.pravasiexpress.com/uae-laws/
Written by – Shruthy Rajesh.