കെ എസ് ആർ ടി സിയിലും തത്കാൽ ടിക്കറ്റുകൾ ! ഈ സിസ്റ്റം ഏർപ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ബസ്സ് ഓപ്പറേറ്റർ !! തത്കാൽ വിജയിക്കുമോ?
ചിരിക്കണോ മരിക്കണോന്നറിയാത്ത അവസ്ഥ..
തലസ്ഥാനത്ത്ന്ന് സംസ്ഥാനം മുഴുവൻ ഓടി മഞ്ചേശ്വരവും താണ്ടി മംഗലാപുരവും അതിനപ്പുറവും വരെ പോകുന്ന വണ്ടിക്ക് ആകെപ്പാടെ 5 ഫെയർ സ്റ്റേജും 7 ബോർഡിംഗ് പോയിൻറുമാണുള്ളത്.
അതു കൊണ്ട് തന്നെ വലിയ ആളും ഇല്ല; കയറാമെന്ന് വിചാരിക്കുന്നവർ സൈറ്റിൽ നോക്കിയാൽ വണ്ടി കാണത്തും ഇല്ല; അപ്പോഴാണ് ദേ, അടുത്ത പരിഷ്കരം: തത്ക്കാൽ ടിക്കറ്റിംഗ് .എന്തിന് വേണ്ടി? ആർക്ക് വേണ്ടി?
1. ഇങ്ങനൊരു സംഭവം ഉള്ളത് ബ്ലോഗ് നോക്കാത്ത ആരും അറിയില്ല: അതു കൊണ്ട് തന്നെ ബസ് ഫുള്ളായെന്ന് കരുതി അടുത്ത മാർഗ്ഗം ആലോചിക്കും.
2. ഓൺലൈൻ റിസർവേഷൻ കാര്യക്ഷമമാക്കാതെ എന്നാ കാണിച്ചാലും ആള് കയറില്ല.
മണിപ്പാൽ സ്റ്റാനിയയുടെ കാര്യം എടുക്കാം:
-> തിരുവനന്തപുരത്ത്ന്ന് ഓൺലൈനിൽ നോക്കിയാൽ തിരുവനന്തപുരം സെൻട്രൽ മാത്രമാണ് സൈറ്റിലുള്ളത്. പ്രൈവറ്റിനൊക്കെ സിറ്റിയിൽ തന്നെ പല ബോർഡിംഗ് പോയിന്റുകൾ.
-> കൊട്ടാരക്കരയാണ് അടുത്ത ഫെയർ സ്റ്റേജ്; ബോർഡിംഗ് പോയിന്റും കൊട്ടാരക്കര മാത്രം.
-> അത് പോട്ടെ; സൈറ്റിൽ കൊട്ടാരക്കര കഴിഞ്ഞാൽ കോട്ടയം വരെയുള്ള ഒരു സ്ഥലവും സെർച്ച് ചെയ്താൽ വണ്ടിയില്ലന്ന് കാണിക്കും. പിന്നെന്നാത്തിനാ അതൊക്കെ സൈറ്റിൽ കൊടുത്തേക്കുന്നെ?
തത്ക്കാൽ വന്നപ്പോൾ തന്നെ Show thatKal Seats only എന്ന ഓപ്ഷൻ ഒക്കെ കൊണ്ടുവരുവാൻ സാധിച്ച മഹാൻമാർക്ക് അടൂർ, തിരുവല്ല ഒക്കെ സൈറ്റിൽ സെർച്ച് ചെയ്യുമ്പോൾ, കൊട്ടാരക്കര സെർച്ച് ചെയ്യുമ്പം വരുന്ന ബസിനെ ഇവിടെയും കൂടി കാണിക്കുവാനുള്ള സംവിധാനം ചെയ്തുകൂടേ?
എങ്കിൽ കെ.എസ്.ആർ.ടി.സിലെ സാറന്മാരുടെ അതി ബുദ്ധി അറിയാത്ത സാധാരണക്കാരൻ അവന്റെ നാട്ടീന്ന് സെർച്ച് ചെയ്യുമ്പഴും ബസ് കാണുകയും – അങ്ങനെയേലും ബസിൽ ബുക്ക് ചെയ്യുകയും ചെയ്യില്ലേ?
-> അതുപോലെ തന്നെ തിരിച്ച് കാസർഗോഡ്-ന് ശേഷം കണ്ണൂർ മാത്രമേ ഉള്ളൂ സൈറ്റിൽ – കാഞ്ഞങ്ങാട്, പയ്യന്നൂർ തുടങ്ങിയിടത്തുന്ന് സെർച്ച് ചെയ്യുമ്പഴും കാസർഗോഡുന്നുള്ള ഫെയറോടെ വണ്ടി അവയിലബിൾ ആക്കിയാക്കിയാൽ തീർച്ചയായും കൂടുതൽ റിസർവേഷൻ ലഭിക്കുകയില്ലേ?
തലശ്ശേരിയും തളിപ്പറമ്പും കൂത്താട്ടുകുളവും മൂവാറ്റുപുഴയും അങ്കമാലിയും ചാലക്കുടിയുമൊക്കെ ഇത്തരത്തിൽ ആസൂത്രണം ചെയ്താൽ ഇപ്പോഴുള്ള അതേ ഫെയർ സ്റ്റേജിൽ തന്നെ കൂടുതൽ ബോർഡിംഗ് പോയിന്റിടാതെ, എന്നാൽ കൂടുതൽ റിസർവേഷൻ ലഭിക്കാവുന്നതല്ലേ?
-> കോട്ടയത്തു നിന്നോ എറണാകുളത്തു നിന്നോ പയ്യന്നൂർ, കാഞ്ഞങ്ങാട്, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകാൻ സൈറ്റിൽ ബസ് സേർച്ച് ചെയ്യുന്ന ഒരാൾക്ക് അയാളുടെ ഡെസ്റ്റിനേഷൻ (ഉദാ: പയ്യന്നൂർ) കഴിഞ്ഞ് ഫെയർ സ്റ്റേജ് (കാസർഗോഡ്) ഉള്ള വണ്ടിയെ കാസർഗോഡ് വരെയുള്ള ഫെയറോടെ അവിയലബിൾ ആക്കിയാൽ തീർച്ചയായും ടിക്കറ്റ് ബുക്ക് ചെയ്യും.
-> ഇങ്ങിനെ ചെയ്യുമ്പോൾ പ്രധാനപ്പെട്ട ഡിപ്പോകളിൽ വണ്ടി കയറുകയും (ഉദാ: അങ്കമാലി, പയ്യന്നൂർ, തിരുവല്ല) അല്ലാത്ത സ്ഥലങ്ങളിൽ ബസിൽ കയറാൻ യാത്രക്കാരൻ വരണ്ട സ്ഥലവും (ഉദാ: അടൂർ ബൈപ്പാസ്, കൂത്താട്ടുകുളം ടൗൺ ) ബോർഡിംഗ് പോയിന്റായി കൊടുത്താൽ യാതൊരു ആശങ്കയുമില്ലാതെ ബസ് പുറപ്പെടാനാകും. സമയം വൈകുകയുമില്ല..
താമസിക്കും എന്ന് പറഞ്ഞ് ആരേയും കയറ്റാതെ പോകാനാണേൽ എന്നാത്തിനാ ഇതൊക്കെ ഓടിക്കുന്നേ?
ഇത്തരം കാര്യങ്ങൾ ആദ്യം ശരിയാകട്ടെ. അപ്പോൾ റിസർവേഷന് നല്ല ഡിമാന്റാകും. എന്നാലല്ലേ തത്ക്കാലിന് പ്രസക്തിയുള്ളൂ??
ചിന്തിക്കൂ സാറന്മാരേ..