കാഞ്ഞങ്ങാട്: യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി ബസിലെ വനിതാകണ്ടക്ടറെ അപമാനിക്കുകയും മർദിക്കുകയും ചെയ്ത കേസിൽ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം ചുള്ളിക്കര സ്വദേശിയായ സുരേഷിനെ(20)യാണ് വെള്ളരിക്കുണ്ട് സിഐ എം. സുനിൽകുമാർ അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച വൈകിട്ട് പാണത്തൂർ ബസ് സ്റ്റാൻഡിനു സമീപമായിരുന്നു സംഭവം. പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ കയറിയ സുരേഷ് വനിതാകണ്ടക്ടറോട് മോശമായി പെരുമാറുകയും കൈയിൽ കടന്നുപിടിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തപ്പോൾ കണ്ടക്ടറെ മർദിച്ചു. ഉടൻ തന്നെ മറ്റു യാത്രക്കാർ ഇയാളെ തടഞ്ഞുവയ്ക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തിയാണ് സുരേഷിനെ കസ്റ്റഡിയിലെടുത്തത്.
വനിതാകണ്ടക്ടറുടെ പരാതിയിൽ കൃത്യനിർവഹണം തടസപ്പെടുത്തൽ, മർദനം, മാനഹാനി തുടങ്ങിയ വകുപ്പുകൾ ചുമത്തി സുരേഷിനെതിരെ രാജപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
News : Kerala Kaumudi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog