പന്ത്രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഒരു ഹൈന്ദവ തീർത്ഥാടന സംഗമമാണ് കുംഭമേള. അലഹബാദ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിലാണ് കുംഭമേള നടക്കുക. അർദ്ധ കുംഭമേള ആറു വർഷത്തിലൊരിക്കൽ ഹരിദ്വാറിലും അലഹബാദിലും നടക്കുന്നു. 2007-ൽ നടന്ന അർദ്ധകുംഭമേളയിൽ 700 ലക്ഷം പേർ പങ്കെടുത്തതായി കരുതപ്പെടുന്നു. 12 പൂർണ്ണ കുംഭമേളയ്ക്കു ശേഷം 144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാ കുംഭമേള 2013 ലാണ് അവസാനമായി നടന്നത്.ഇപ്പോഴുള്ള ആരുടെയും ജീവിതത്തില്‍ ഇനിയൊരു മഹാ കുംഭമേള ഉണ്ടാവില്ല എന്നതുറപ്പാണ്.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കാറുണ്ട്. അലഹബാദിലെ പ്രയാഗയില്‍ ഗംഗയുടെയും യമുനയുടെയും സംഗമ സ്ഥാനത്തും ഹരിദ്വാരില്‍ ഗംഗാതീരത്തും ഉജ്ജയിനിയില്‍ ശിപ്രയുടെ തീരത്തും, നാസിക്കില്‍ ഗോദാവരി തീരത്തും 12 വര്‍ഷത്തിലൊരിക്കല്‍ കുംഭമേള നടക്കുന്നു. ഒരിടത്ത് കുംഭമേള നടന്ന് മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും അടുത്ത സ്ഥലത്തെ മേള നടക്കുക. എന്നാല്‍ അലഹബാദിലെ പ്രയാഗയില്‍ നടക്കുന്ന പൂര്‍ണ കുംഭമേളയ്ക്കാണ് പ്രാധാന്യം. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി ഒത്തു ചേരുന്ന സംഭവം ഒരു പക്ഷേ ഇതായിരിക്കും. ഗിന്നസ് ബുക്കനുസരിച്ച് ഏറ്റവും വലിയ ജനസംഗമം ഇപ്പോള്‍ ഇതാണ്.
വൈദിക കാലഘട്ടത്തിൽ നദീതീര ഉത്സവങ്ങളും സംഗമങ്ങളും നടന്നിരുന്നു. ഭഗവത് പുരാണം, വിഷ്ണുപുരാണം പോലെയുള്ള ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളിൽ ദൈവങ്ങളുടെ ശക്തിവീണ്ടെടുക്കനായി നടത്തിയ പാലാഴിമഥനവുമായാണ് കുംഭമേളയെ ബന്ധപ്പിച്ചിരിക്കുന്നത്. ഗരുഡൻ വഹിച്ചിരുന്ന അമൃത കുംഭത്തിൽ നിന്ന് പ്രയാഗ്, ഹരിദ്വാർ, ഉജ്ജൈൻ, നാസിക് എന്നിവിടങ്ങളിൽ അമൃത് തുളുമ്പി വീണു എന്നാണ് വിശ്വാസം. ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻ സാങ്(602 – 664 A.D.) ആണ് കുഭമേള ആദ്യം പ്രതിപാദിച്ച ചരിത്ര വ്യക്തിത്വം.
നദികളിലെ സ്നാനമാണ് കുംഭമേളയിലെ പ്രധാന ചടങ്ങ്.കൂടാതെ മതപരമായ ചർച്ചകളും ഭക്തിഗാനങ്ങളും മറ്റും നടന്നു വരുന്നു.ഒരുപാട് സന്യാസികൾ ഈ മേളയിൽ പങ്കെടുക്കുന്നു.പൂർണ്ണ നഗ്നരായ നംഗാ(നഗ്ന) സന്യാസിമാർ ഈ മേളയിൽ പങ്കെടുത്തിരുന്നത് കണ്ടുവെന്ന് പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരൻ മാർക് ട്വയിൻ പറയുന്നു.
കുംഭമേളയെ ആസ്പദമാക്കി നിർമ്മിച്ച ബംഗാളി സിനിമയാണ് അമൃത കുംഭർ സന്താനെ. കുംഭമേളയെക്കുറിച്ച് പ്രസിദ്ധമായ ഒരുപാട് ഹ്രസ്വ ചിത്രങ്ങൾ ഇറങ്ങിട്ടുണ്ട്.ബോളിവുഡ് സിനിമകളിലെ കഥാപാത്രങ്ങൾ കുംഭമേളയിൽ വച്ച് പിരിയുകയും പിന്നീട് കണ്ടുമുട്ടുന്നതുമായി കുറേ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. ഞങ്ങൾ കുഞ്ഞുന്നാളിൽ കുംഭമേളയിൽ വച്ച് കാണാതായി എന്ന ഡയലോഗ് ഹിന്ദിയിൽ പ്രശസ്തമാണ്.
ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിൽ യുനെസ്കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ കുംഭമേള ഇടംപിടിച്ചു. ആചാരങ്ങള്‍, പ്രതിനിധാനങ്ങള്‍, വിവിധ സമൂഹങ്ങളുടെ അറിവുകളും കഴിവുകളും തുടങ്ങിയവയാണ് അവര്‍ണനീയമായ സാംസ്കാരിക പൈതൃകങ്ങളായി കണക്കാക്കുന്നത്.
കടപ്പാട്- വിക്കിപീഡിയ.