അപകടം നടക്കുന്നിടത്ത് മൊബൈലില്‍ ഫോട്ടോ എടുക്കാന്‍ തിക്കുംതിരക്കും കൂട്ടുന്നവര്‍ ഈ കുരങ്ങന്മാരെ കണ്ട് പഠിക്കണം; മൂന്നാര്‍ റൂട്ടില്‍ കാറപകടത്തില്‍പ്പെട്ട കുടുംബത്തിന്റെ ജീവന് രക്ഷിച്ചത് ഒരുകൂട്ടം വാനരന്മാര്. പിറ്റേദിവസം ഇവര്‍ക്ക് വിരുന്നൊരുക്കി നന്ദി പ്രകടിപ്പിച്ച് നാട്ടുകാര്‍. മൂന്നാര്‍ ദേശീയപാതയില്‍ കാറപകടത്തില്‍പ്പെട്ട അടിമാലി അമ്പലച്ചാലില്‍ സ്വദേശിയായ ജോജിയെയും കുടുംബത്തെയും രക്ഷിച്ചതിനാണ് നാട്ടുകാര്‍ ചേര്‍ന്ന് വിരുന്നൊരുക്കിയത്. സംഭവം നടന്നിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായി. എങ്കിലും മനുഷ്യര്‍ക്കിടയില്‍ ഇല്ലാത്ത നന്മ ഈ മൃഗങ്ങള്‍ കാണിച്ച സംഭവം എക്കാലവും ആളുകള്‍ അറിഞ്ഞിരിക്കണം. അന്നത്തെ സംഭവം നമുക്ക് ഒന്നുകൂടി ഓര്‍ത്തെടുക്കാം.
2017 ജൂലൈ 22 നായിരുന്നു കുരങ്ങന്മാര് അഞ്ചംഗകുടുംബത്തിന് രക്ഷകരായത്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുവരുന്ന വഴിയാണ് ചീയപ്പാറ വെള്ളച്ചാട്ടം കഴിഞ്ഞുള്ള കൊടും വളവില്‍ വെച്ച് അപകടമുണ്ടാക്കുന്നത്. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാര്‍ 100 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. കാര്‍ അപകടത്തില്‍പ്പെട്ടത് അതുവഴി വന്ന വാഹനങ്ങളുടെയോ കാല്‍നടക്കാരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ല.

കാര്‍ മറിഞ്ഞ ഉടനെ പാഞ്ഞെത്തിയ വാനരക്കൂട്ടം ബഹളമുണ്ടാക്കാന്‍ തുടങ്ങി. താഴെ ജീവനു വേണ്ടി നിലവിളിക്കുന്ന കാഴ്ച കണ്ടിട്ടാണോ കുരങ്ങന്മാര് കാറിന് അടിയില്‍പ്പെട്ടിട്ടാണോയെന്ന് അറിയില്ല, നൂറ്റമ്പതിലധികം വരുന്ന വാനരന്മാര് ബഹളം കൂട്ടിയതാണ് അഞ്ചംഗ കുടുംബത്തിന് രക്ഷയായത്. ഏതാനും മിനിറ്റ് കഴിഞ്ഞ് അതുവഴി വന്ന’ശക്തി’ എന്ന ബസിലെ ജീവനക്കാരായ സനില്‍, അനീഷ്, ബിനീഷ് എന്നിവരും യാത്രക്കാരായ തൊടുപുഴ സ്വദേശികളായ തോമസ്കുട്ടി, രാജേഷ്, അതുവഴി വന്ന ലോറി ഡ്രൈവറും ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്. ജോജിയുടെ അമ്മ മാത്രമാണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്.
നേര്യമംഗലം ചീയപ്പാറയിലെ വാനരന്മാര് പിറ്റേദിവസം വയറു നിറച്ചു സദ്യ ഉണ്ടു. അടിമാലിക്കാരുടെ സ്നേഹ സല്‍ക്കാരത്തില്‍ വാനരപ്പട ഒന്നിച്ചണി നിരന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചീയപ്പാറയില്‍ മണ്ണിടിച്ചിലുണ്ടാകുന്നതിനു തൊട്ടുമുമ്പും വാനരന്മാര് ഇതുപോലെ സൂചന നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അന്‍സാരി അടിമാലിയുടെ നേതൃത്വത്തിലാണ് വാനരന്മാര്ക്ക് വിരുന്നൊരുക്കിയത്.”
ഒരു അപകടം നടന്നാല്‍ കാണാത്തമട്ടില്‍ തിരക്കിട്ട് കടന്നുപോകുന്നവരും ഇനി അഥവാ വണ്ടി നിര്‍ത്തിയാല്‍ തന്നെ സഹായം നല്‍കാതെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്യുന്ന ഇരികാളി മൃഗങ്ങളായ മനുഷ്യരെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ കുരങ്ങന്മാരുടെ പ്രവര്‍ത്തി. ഇനിയെങ്കിലും അപകടത്തില്‍പ്പെട്ടവര്‍ക്ക് തക്കസമയത്ത് വേണ്ടത് ചെയ്യുവാന്‍ നിങ്ങള്‍ മടിക്കരുത്. ഒരു ജീവന്റെ വില.. അത് വളരെ മൂല്യമേറിയതാണ്. ചീയപ്പാറയിലെ വനരക്കൂട്ടത്തിനും അവര്‍ക്ക് സദ്യയൊരുക്കിയ നാട്ടുകാര്‍ക്കും നന്ദി…
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog