വിദ്യാര്‍ത്ഥിനികളെ ബസില്‍ കയറ്റുന്നത് സംബന്ധിച്ചുള്ള തര്‍ക്കം മൂലം കുന്നംകുളം നഗരത്തില്‍ സ്വകാര്യ ബസ് ജീവനക്കാരും നഗരസഭാ കൌണ്‍സിലര്‍മാറും തമ്മില്‍ ഏറ്റുമുട്ടി. വൈകീട്ട് നാലോടെ പട്ടാമ്പി റോഡില്‍ മഹാത്മാഗാന്ധി വാണിജ്യകേന്ദ്രത്തിനു സമീപമായിരുന്നു സംഭവം.
തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഹാപ്പിഡേ എന്ന സ്വകാര്യ ബസ് വിദ്യാര്‍ത്ഥികളെ കയറ്റാന്‍ വിസമ്മതിച്ചു. ഈ സമയം അവിടെ ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ വേള്‍ഡ് കപ്പിന്റെ ദീപശിഖ കാത്ത് നില്‍ക്കുകയായിരുന്ന നഗരസഭാ കൌണ്‍സിലര്‍മാര്‍ ഇടപെടുകയും അവസാനം അത് കയ്യേറ്റം വരെ എത്തുകയുമാണുണ്ടായത്.
സംഭവം കയ്യാങ്കളിയായതോടെ കണ്ടുനിന്നവര്‍ വീഡിയോ ദൃശ്യങ്ങള്‍ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതോടുകൂടിയാണ് നാടു മുഴുവനും ഈ സംഭവം അറിഞ്ഞത്. പതിവിലും തിരക്കുണ്ടായിരുന്നത് കൊണ്ട് ഓവര്‍ലോഡ് ആകുമെന്നതിനാലാണ് വിദ്യാര്‍ത്ഥികളെ കയറ്റാതിരുന്നത് എന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ വാദം.
എന്തായാലും സംഭവം നാട്ടുകാരും അയല്‍നാട്ടുകാരും അസ്സലായി കണ്ടു. ബസ് ജീവനക്കാരെ മര്‍ദ്ദിച്ചതിനെതിരെ തൊഴിലാളികളും ബസ് ഓപ്പറേറ്റര്‍മാരും പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
Video – Swale Online
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog