കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്.
അറബിക്കടലിന്റെ റാണിയും, കേരളത്തിലെ വാണിജ്യ നഗരവുമായ കൊച്ചി
നല്ലൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണെന്ന് നമുക്കറിയാം. അറബിക്കടലിലെ തിരമാലകളോട് സല്ലപിക്കുന്ന, കൊച്ചി കായലിലെ കുഞ്ഞോളങ്ങളെ
തഴുകിയൊഴുകി കായല്‍പ്പരപ്പിലൂടെ ഒരു യാത്ര.
എറണാകുളം “മേനക” ജംഗ്ഷന് കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥലമാണ് ബോട്ട് ജെട്ടി.
എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്നും KSWTC യുടെ ട്രാന്‍സ്പോര്‍ട്ട് ബോട്ട് പിടിച്ചാല്‍
വില്ലിംഗ്ടന്‍ ഐലാന്‍ഡ് വഴി മട്ടാഞ്ചേരി വാര്‍ഫും കഴിഞ്ഞ് ഫോര്‍ട്ട് കൊച്ചിയിലെത്താം.
ബോട്ട് ജെട്ടിയില്‍ നിന്നും വളരെ ചെറിയ ഇടവേളകളില്‍ പല ഭാഗത്തേക്കും പോകുന്ന
ബോട്ടുകളും ജങ്കാറുകളും ഉണ്ട്. യാത്രക്ക് മുന്‍പേ കൌണ്ടറില്‍ നിന്നും ടിക്കെറ്റ് എടുക്കണം.
കൊച്ചിയിലെ ഏറ്റവും ചെലവ് കുറഞ്ഞ യാത്രാ മാര്‍ഗ്ഗമാണിത്. സമയവും ലാഭിക്കാം.
പോകുന്ന വഴി കൊച്ചിന് ഷിപ്യാര്‍ഡും, യാത്ര മദ്ധ്യേ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളും
പിന്നെ പക്ഷികളുടെ സങ്കേതമായ കുറെ തുരുത്തുകളും കാണാം.
കായലിന്റെ കാറ്റേറ്റ് ഇക്കാഴ്ച്ചകളൊക്കെ കണ്ട് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും
കണ്ട് അടുത്ത ബോട്ടില്‍ തന്നെ തിരിച്ചു പോരാം. കടലിലേക്ക് നീണ്ടു കിടക്കുന്ന ഫോര്‍ട്ട് കൊച്ചി ബീച്ചും, ചീന വലകളും നമുക്ക് നല്ലൊരു സായാഹ്ന്നം നല്‍കും..
ഇന്ന് തികച്ചും എഴുതാൻ പറ്റിയ മൂട്.. ജോലിയുടെ ടെൻഷൻ ഇറക്കിവെച്ച് ഇനി രണ്ടാഴ്ചയുടെ അവധി ദിനങ്ങൾ… പക്ഷേ, സത്യം പറഞ്ഞാൽ എഴുത്ത് അത്ര വശമില്ല. അധികം എഴുതി പിടിപ്പിച്ചാൽ നിങ്ങൾ ചിലപ്പോ പോസ്റ്റ് ക്ലോസ് ചെയ്ത് ഫോട്ടോസ് ഒന്നും നോക്കാതെ പോവും. ഫോട്ടോസ് മാക്സിമം ഉൾപെടുത്തിയിട്ടുണ്ട്. ഏതാണ് ഒഴിവാക്കേണ്ടത് എന്ന് നിശ്ചയമില്ലായിരുന്നു.
പശ്ചിമകൊച്ചിയുടെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന ഫോർട്ടുകൊച്ചിയും അവിടേക്കുള്ള റൂട്ടും മിക്കവർക്കും സുപരിചിതമാണല്ലോ – കൊച്ചി സിറ്റിയിൽ എവിടെ ഇറങ്ങിയാലും 5 മിനിറ്റ് കൂടുമ്പോ ഇവിടേക്ക് സിറ്റി ബസ് കിട്ടും. പിന്നെ UBER ഉം ഓട്ടോയും ഉണ്ട്. ഓട്ടോ ഇത്തിരി കത്തിയാണ്.തോപ്പുംപടി ന്യൂ ബ്രിഡ്ജ് അല്ലെങ്കി , ഓൾഡ് തോപ്പുംപടി ബ്രിഡ്ജ് കയറി റൈറ്റ് എടുത്തു പോയാൽ നേരെ ഇവിടെയെത്താം.
മലപ്പുറം സ്വദേശിയായ ഞാൻ കഴിഞ്ഞ 8 വർഷമായി കൊച്ചിയിൽ ജോലി ചെയ്യുന്നു. കൊച്ചിയിലെ എനിക്കേറ്റവും പ്രിയപെട്ടയിടമാണ് ഫോർട്ട് കൊച്ചി . അത് ഫോട്ടോഗ്രഫി ക്കായാലും, ഫാമിലിയുമായോ ഫ്രണ്ട്സ്മായോ കറങ്ങാനായാലും.. ഇവിടെ ഫ്രെയിമുകൾക്ക് പഞ്ഞമില്ല. കൊച്ചിയിൽ വന്നിട് ലുലു മാൾ കണ്ട് തിരിച്ച് പോവാതെ കൊച്ചിയുടെ ഈ പൈതൃക നഗരം ഒന്ന് കണ്ടിട്ട് പോണം.
സൺസെറ്റ് ഫോട്ടോഗ്രഫിയാണ് എന്റെ ഇവിടുത്തെ ഇഷ്ടയിനം. അത് കൊണ്ട് തന്നെ SunSet ഫോട്ടോസ് കൊണ്ടാണ് ഈ ആൽബം തുടങ്ങത്. അതിമനോഹരം ആണ് ഇവിടുത്തെ സൂര്യാസ്തമ കാഴ്ച . തുടർന്ന് ചീനവലകൾ, പൈത്യക കെട്ടിടങ്ങൾ, കപ്പലുകൾ, പിന്നെ ബിനാലെയും കൊച്ചിൻ കാർണിവലും ഉൾപെടുത്താതെ ഈ ആൽബം പൂർണ്ണമാവില്ലല്ലോ.. നിങ്ങളുടെ അഭിപ്രായങ്ങൾ അത് നല്ലതാണെങ്കിലും critics ആണെങ്കിലും അത് അറിയിക്കാൻ മറക്കരുത്. ഓരോ ഫോട്ടാേ യുടെ കൂടെ അതിന്റ കൂടതൽ വിവരങ്ങളും ആ ഫോട്ടോയുടെ താഴെ ചേർക്കാൻ ശ്രമിച്ചിട്ടുണ്ട്.
ഫോർട്ടുകൊച്ചിയുടെ തൊട്ടടുത്ത സ്ഥലമാണല്ലോ മട്ടാഞ്ചേരി, അതിനെക്കുറിച്ച് പിന്നീടാവാം..
കുങ്കുമ പൂ വിതറി, സായം സന്ധ്യയുടെ ചുവപ്പ് കോട്ടയില്‍ നിന്നും താഴെ ഇറങ്ങി വരുന്ന സൂര്യന്റെ അസ്തമയ ദൃശ്യങ്ങള്‍ എന്നും മായാതെ മനസ്സില്‍ നില്ക്കും,
കൊച്ചി കാഴ്ച്ചയുടെ ഓര്‍മ്മയായ്…
ഒട്ടനവധി കാഴ്ചകള്‍ ഇനിയുമുണ്ട്; ആ കാഴ്ചകള്‍ കാണാന്‍ നിങ്ങള്‍ നേരിട്ടു തന്നെ അവിടെ പോവുക. “അതെ, അറബിക്കടല്‍ റാണിയായ കൊച്ചി ഒരു കൊച്ചു സുന്ദരി തന്നെ…”
“കൊച്ചി പഴയ കൊച്ചിയല്ല കെട്ടാ….”
By: Javid Ihsan