കൊച്ചിയില്‍ വെറും 350 രൂപയ്ക്ക് ക്രൂയിസില്‍ കടല്‍യാത്ര..!!

സാധാരണക്കാര്‍ക്ക് കടലില്‍ പോകാന്‍ അനുവാദം കിട്ടാറില്ല, അനുവാദം ഇല്ലാതെ പോയാല്‍ കോസ്റ്റ് ഗാര്‍ഡ്‌സ് പിടികൂടുമെന്ന് ഉറപ്പാണ്. കൊച്ചിയിൽ 350 രൂപയ്ക്ക് ക്രൂയിസിൽ യാത്ര ചെയ്യാം എന്നത് പലർക്കും അറിയാവുന്ന കാര്യമല്ല .കേരള ഷിപ്പിങ് ആൻഡ് ഇന്ലാന്ഡ് നാവിഗേഷൻ എന്ന പൊതു മേഖല സ്ഥാപനത്തിന്റെ സാഗര റാണി എന്ന ക്രൂയിസ് വെസ്സലിലാണ് എല്ലാ ദിവസവും മൂന്നു മണി മുതൽ അഞ്ചു മണി വരെ യാത്ര ഒരുക്കിയിരിക്കുന്നത് .അവധി ദിവസങ്ങളിൽ 350 രൂപയും മറ്റു ദിവസങ്ങളിൽ 300 രൂപയുമാണ് യാത്ര നിരക്ക്. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല 13 വര്‍ഷമായി കേരള സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതി നടത്തുന്നുണ്ട്. പക്ഷെ നമ്മളില്‍ പലര്‍ക്കും ഈ കാര്യത്തെകുറിച്ച് വലിയ അറിവില്ല .

 

എറണാകുളം ഹൈ കോടതി ജംഗ്‌ഷന്‌ എതിർ വശമുള്ള ബോട്ട് ജെട്ടിയിൽ ആണ് ഈ ക്രൂയിസ് വെസ്സലിന്റെ യാത്ര ആരംഭിക്കുന്നത് .ഐ ആർ എസ് ക്ലാസുള്ള സാഗര റാണി എന്ന വെസ്സലിനു മാത്രം ആണ് കടലിൽ പോകുവാൻ അനുവാദം ഉള്ളത് .കൊച്ചിയുടെ വ്യത്യസ്തമായ സഞ്ചാര അനുഭവം ഓരോ സഞ്ചാരികൾക്കും ഈ യാത്രയിലൂടെ കരസ്ഥമാക്കാം. മഴവിൽ പാലം,കെട്ട് വള്ളം പാലം ,ബോൾഗാട്ടി പാലസ്,രാമൻ തുരുത്ത് ,കൊച്ചി തുറമുഖം ,വില്ലിംഗ്ട്ടൺ ധ്വീപ് ,താജ് ഹോട്ടൽ ,വൈപ്പിൻ ധ്വീപ് എന്നതൊക്കെ ഈ സഞ്ചാര കാഴ്ചകളിൽ അടങ്ങും .അറബി കടലിലേക്ക് കുതിക്കുന്ന സാഗര റാണിയുടെ പ്രയാണം ഹൃദ്യമായ ഒരു അനുഭവം ആണെന്ന് സഞ്ചാരികൾ തുറന്നു പറയുന്നു .

കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ജലഗതാഗതത്തിന് നിരവധി ബോട്ടുകള്‍ ഉണ്ടെങ്കിലും കടലിലേക്ക് പോകാന്‍ അനുമതിയുള്ള രണ്ടു ബോട്ടുകള്‍ ഇത് മാത്രമാണ്. മുന്‍കൂട്ടി ബുക്ക് ചെയ്താല്‍ മാത്രമേ യാത്ര ചെയ്യാന്‍ പറ്റുകയുള്ളൂ. ഒരുമിച്ചു ബുക്ക് ചെയ്യുകയാണെങ്കില്‍ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ടിക്കെറ്റ് റേറ്റില്‍ കുറവുമുണ്ട്. ആവശ്യമുള്ളവര്‍ക്ക് ഏതെങ്കിലും ട്രിപ്പ് മൊത്തമായും ബുക്ക് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾ അറിയുവാനായി  http://www.sagararani.in സന്ദർശിക്കുക.

92 പേർക്കും 75 പേർക്കും സഞ്ചരിക്കാവുന്ന രണ്ടു വെസ്സലുകൾ ആണ് സർവീസ് നടത്തുന്നത് .ഒരിക്കൽ യാത്ര ചെയ്തവർ വീണ്ടും വീണ്ടും സഞ്ചരിക്കാൻ കൊതിക്കുന്ന യാത്ര ആണ് സാഗര റാണി നൽകുന്നത് .വിവിധ വിനോദങ്ങളും സഞ്ചാരികൾക്കായി സാഗര റാണിയിൽ ഏർപ്പെടുത്തിയിട്ടുണ്ട് .വൈകുന്നേരം അഞ്ചു മണിക്കുള്ള യാത്രയിൽ സൂര്യൻ അസ്തമിക്കുന്നതിന്റെ കാഴ്ചയും കൊച്ചിയുടെ രാത്രി കാഴ്ചയും കണ്ടു മടങ്ങാം .സാധാരണ ബോട്ടു യാത്രയിൽ നിന്നും ഏറെ വ്യത്യസ്തമായ ഒരു യാത്ര അനുഭവം ആണ് സാഗര റാണി ഒരുക്കുന്നത്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply