കുറുമ്പാലക്കോട്ടയിൽ മഞ്ഞു വീഴുന്ന കാഴ്‌ച നിങ്ങൾ കണ്ടിട്ടുണ്ടോ?

വിവരണം – Rasak Athani.

ആരും അധികമായി അറിയപ്പെടാത്ത എന്നാൽ  ഈ അടുത്തായി അറിയപ്പെട്ടു തുടങ്ങിയതുമായ സ്ഥലമാണ് കുറുമ്പാലക്കോട്ട. ഇവിടേക്ക് പോവണമെന്ന മോഹം മനസ്സിൽ നുള്ളി ഇട്ടത് ഫേസ് ബുക്ക്‌ ഫ്രണ്ട് SharonFransiz ആണ്. ഇടക്കുള്ള ചാറ്റിംഗിനിടയിൽ ആണ് അവന്റെ നാടിനടുത്തുള്ള ഈ സ്ഥലത്തെ കുറിച്ചും കുറച്ചുഫോട്ടോസും എനിക്കയകുന്നത്. മഞ്ഞുമൂടി മീശപുലിമലയെ പോലെ ഒറ്റനോട്ടത്തിൽ തോന്നിപ്പിക്കുന്ന കുറുമ്പാലക്കോട്ട അപ്പോൾ തന്നെ മനസ്സിൽ ഇടംപിടിച്ചു.

അധികം വൈകാതെ തന്നെ അവിടെ എത്തിപ്പെടണമെന്ന ചിന്തയിൽ ട്രിപ്പിന് എവിടെ പോവുമ്പഴും ആദ്യം വിളിക്കാറുള്ള രധീഷിനെയും പ്രമോദിനെയും നിഥിനെയും ഈ യാത്രയിലും തിരഞ്ഞെടുത്തു. കൂടാതെ രണ്ടുപ്പേരും കൂടെ ഉൾപ്പെടുത്തി യാത്രതുടർന്നു 5 മണിക് മലക്കയറണം. 1 മണിക്കൂർ നടക്കാനുണ്ട്.  ഷാരോണിന്റെ നിർദ്ദേശം മനസിൽ ആലോചിച്ചു 5 മണിക്ക് മുന്നേ മലകയറണമെന്ന ലക്ഷ്യത്തോടെയുള്ള യാത്ര തുടങ്ങി.

നിര്ഭാഗ്യകരമെന്നുപറയട്ടെ യാത്രാ ക്ഷീണം കാരണം 7 മണിക്കാണ് ഉണരുന്നത്. മൊബൈലിലേക്കുനോക്കി സമയം കണ്ടപാടെ അക്കിടിപറ്റിയതറിഞ്ഞ ഞങ്ങൾ ഹിമാലയം കയറുമ്പോൾ പഞ്ചറായ വണ്ടിയുടെ അവസ്ഥയിലായി.  ചാടിപിടഞ് ബൈക്കെടുത്തു മലയെ ലക്ഷ്യമാക്കി കുതിച്ചു. (ഇന്നലെ എടുത്ത റൂമിനടുത്തുനിന്ന് 17km ഉണ്ട് മലമുകളിലേക്ക് .) പോകുന്നവഴിയിൽ തന്നെ മഞ്ഞു മൂടിയ വഴികളും യാത്രയെ ത്രില്ലടിപ്പിച്ചു. അപ്പഴും ഉള്ളിലെ സങ്കടം മലകയറിയാൽ മഞ്ഞുകാണാൻ കഴിയുമോ എന്നുള്ളതായിരുന്നു. വഴിയിൽ പാടങ്ങളുടെ മടുവിലൂടെ ഉള്ളവഴി കയറിയാൽ ദൂരയായി മഞ്ഞിൽ മൂടിയ മലകണ്ടപൊഴേ മനസ്സിൽ കുളിരുകോരി എന്നുവേണം പറയാൻ.

ഒരു പക്കാ വില്ലജ്.. അടുക്കുംതോറും റോഡ് പൊളിഞ്ഞു വരും പിന്നെ റോഡില്ലാതാവും പിന്നെ കുത്തനെയുള്ള ചെറിയ വഴിയാണ്. ബൈക്ക് അൽപ്പം കയറി മഞ്ഞുകാരണം നനഞ്ഞാൽ ബൈകിന്റെ വീൽ കറങ്ങുകയല്ലാതെ കയറാൻ സാധിച്ചില്ല. ഞങ്ങൾ ബൈക്ക് സൈഡാക്കി പിന്നെ നടത്തമായിരുന്നു. കുത്തനെ ഉള്ള കയറ്റം കാൽ വഴുക്കാൻ ഏറെ സാധ്യതയുള്ള ചെറു വഴികൾ.. കാട്ടിലൂടെ ശ്രദ്ധിച്ചു നടക്കണം.

ഒരു പ്രത്യേകത എന്തെന്നുവച്ചാൽ ഒരു അട്ടപോലും ആ മലമുകളിൽ കയറി ഇറങ്ങുന്നതുവരെ വരെ കണ്ടില്ല എന്നത് എടുത്തുപറയണം. മല പാതികയറിയപ്പോൾ തന്നെ മല ഇറങ്ങി വരുന്നവരെ കാണാമായിരുന്നു. അതില്നിന്നുതന്നെ മനസിലായി മഞ്ഞു പോയിക്കഴിഞ്ഞുള്ള സഞ്ചാരികളുടെ ഇറക്കമാണ് അതെന്നു. ചിലർ കളിമട്ടിൽ ഇനി എന്തിനാണ് നിങ്ങൾ മലകയറുന്നത് മഞ്ഞെല്ലാം പോയി എല്ലാവരും തിരിച്ചിറങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞപ്പോൾ ഉള്ളിലെ നിരാശക്ക് കണക്കില്ലായിരുന്നു.

എന്തുവന്നാലും മലകയറണമെന്നവാശിയോടെ കുത്തനെ ഉള്ള കയറ്റങ്ങളും പുൽമേടുകളും വകഞ്ഞുമാറ്റി മുകളിൽ എത്താനുള്ള ധൃതിയായി. ഞങ്ങൾ പോകും വഴിക്ക് ഒരുകുടുംബം മൊത്തം മലകയറി ഇറങ്ങിവരുന്നത് ശ്രദ്ധയിൽപെട്ടു. അവയിൽ എന്നെ ഏറെ ആകർഷിച്ച 60 വയസ് തോന്നിപ്പിക്കുന്ന ഒരുഅമ്മച്ചി 20 വയസ്സിന്റെ ചുറുചുറുക്കിൽ മല ഇറങ്ങിവരുന്നതുകണ്ടപ്പോൾ അറിയാതെപറഞ്ഞുപോയി അമ്മച്ചിയെ സമ്മതിച്ചുട്ട ഈ പ്രായത്തിൽ പ്രായത്തിൽ ഈ സാഹസത്തിനുമുതിർന്നതെന്നുപറഞ്ഞപ്പോൾ അമ്മച്ചീ പറഞ്ഞവാക്കുകൾ എന്നെ ചിന്തിപ്പിച്ചു “നിങ്ങള്ക്ക് ചെറുപ്പകാർകും ബുള്ളറ്റുള്ളവർക്കും മാത്രമല്ല കാടുകയറാനും മലകയറാനും ആഗ്രഹം ഞങ്ങൾക്കും ഉണ്ട്” ഇത് കേട്ടപ്പോൾ ഞാൻ അറിയാതെ ഒന്ന് ചമ്മിപ്പോയി. മലമുകളിലെത്തിയപ്പോൾ നിര്ഭാഗ്യമെന്നു പറയട്ടെ മഞ്ഞെല്ലാം പോയിരുന്നു. പിന്നെ മലയുടെ ഭംഗി ആവുംവിധത്തിൽ ആസ്വദിക്കാനായി തീരുമാനം.

ഇനി മലയെകുറിച്ച്  പറയാം – വയനാട് ജില്ലയിലെ മധ്യഭാഗത്തായി കമ്പളക്കാട് yechom എന്ന സ്ഥലത്താണ് കുറുമ്പാലക്കോട്ട സ്ഥിതിചെയ്യുന്നത് കുറുമ്പാലക്കോട്ട സമുദ്രനിരപ്പിൽനിന്നും 980 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത് വാണാസുര സാഗറിന്റെയും എടക്കൽ ഗുഹയുടെയും മദ്യപാകതയായി സ്ഥിചെയ്യുന്ന പ്രകൃതിയാൽ സ്വർഗമായ മാലയാണ് ഇത്. എന്നാൽ നാളിതുവരെ ടൂറിസം ഭൂപടത്തി അടയാളപ്പെടുത്തിയിട്ടില്ല ഈ മലയെ ഇതിനു നെറുകയിൽ കയറിയാൽ വയനാടിന്റെ ഒരുവിധം പ്രദേശങ്ങളും നമുക്ക് കാണാൻ സാധിക്കും എന്നതും ഒരു അനുഭവമാണ്.

വാണാസുര കോട്ട. വാണാസുരമല. പൂഴിത്തോട് വണാസുരമാല ഡാം വൈത്തിരി മല. ചെബ്ബ്രമല.തുടങ്ങിയ പ്രദേശങ്ങൾ കാണാൻ സാധിക്കും. ചരിത്രപരമായ വയനാട് പിടിച്ചടക്കുന്നതിനായി ബ്രിട്ടീഷ് സൈനികർ വയനാട്ടിലേക്ക് കടന്നുവരികയും എന്നാൽ വയനാടിനെ വിട്ടുകൊടുക്കാൻ തയ്യാറല്ലാ എന്ന് പറഞ്ഞ് പഴശ്ശി രാജവിന്റെ നേതൃത്വത്തിൽ അതി ശക്തമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത് നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും. അവരെ ചെറുത്തു തോൽപ്പിക്കലിനായി പഴശ്ശിരാജ തിരഞ്ഞെടുക്കപ്പെട്ട മലകളിൽ ഒന്ന് ഉയരം കൂടിയതിനാൽ ഇതും ഉൾപ്പെട്ടിരുന്നു എന്ന് ചരിത്രങ്ങൾ പറയുന്നു.

അതുപോലെതന്നെ ഈ മലയെ ചുറ്റിപ്പറ്റിയാണ് പ്രാദേശ സ്ഥലങ്ങൾക്കും പെരുവനതെന്നും പറയപെടുന്നു. ഉദാഹരണത്തിന് മലയുടെ തേക്കുപാക്കത്തുള്ള സ്ഥലത്തെ തെക്കുംതറ എന്നും അവിടത്തെ പഴശ്ശിപ്പടക്ക് ഭക്ഷണം വെച്ചുവിളമ്പിയ സ്ഥലത്തെ വിളമ്പു കണ്ടമെന്നും ഭക്ഷണ എച്ചിൽ നിക്ഷേപിച്ച സ്ഥലത്തെ പിന്നീട് എച്ചോo എന്നും അറിയപ്പെട്ടു. പഴശ്ശിയും ബ്രിട്ടീഷ്കാരും പടവെട്ടിയ സ്ഥലം ഈ മലക്കുകൾക്ക് താഴെയാണ്. ആ സ്ഥലത്തെ പടവെട്ട്‌ എന്നും അറിയപ്പെടുന്നു (പുഴക്കുതാഴെ ആണ് ഈ സ്ഥലം എന്നതിനാൽ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല ) ഒന്ന് താഴെ ഇറങ്ങി നോക്കിയെങ്കിലും കാടുമൂടിയതിനാലും കാണാൻ സാധിച്ചില്ല..

ഈ കാഴ്ചകളെല്ലാം കണ്ട് മല ഇറങ്ങി വരുമ്പഴും മനസ്സിൽ മഞ്ഞുമൂടിയ മല കാണാൻ സാധിക്കാത്ത വിഷമം അലയടിക്കുന്നുണ്ടായിരുന്നു ഇനിയും ഇതുവഴി വരുമെന്ന വിശ്വാസത്തോടെ മല ഇറങ്ങി നാട്ടിലേക്ക്..

ഒരു കൊച്ചു നിർദ്ദേശം : *പോവുന്നവർ പ്ളാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക,  കഴിവതും റ്റെൻറ്റ് അടിച്ച് അവിടെ നൈറ്റ് കഴിയുക. രാവിലെ മഞ്ഞു വരുന്നതുമുതൽ ആസ്വദിക്കാൻ കഴിയും. ഫോറെസ്റ്റിന്റെ അനുമതിയോ ഒന്നും ആവിശ്യമില്ല ഇതുവരെ . ഇനി ടൂറിസ്റ്റ് ലിസ്റ്റിൽ ഉള്പെടുത്തിയാലുണ്ടാവുന്ന നൂലാമാലകൾ പെട്ടന്ന് പോവുന്നവർക്കു ഒഴിവായിക്കിട്ടും. കഴിവതും 5 am ന് മലമുകളിലെത്തുക. എന്നാലേ ഉദ്ദേശിച്ച വ്യൂ കിട്ടുകയുള്ളൂ. എനിക്ക് ടൈം കീപ് ചെയ്യാൻ കഴിഞ്ഞില്ല, അതുകൊണ്ടുതന്നെ ഉദ്ദേശിച്ച കാഴ്ച്ചകൾ ലഭിച്ചില്ല.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply