KSRTC യിലെ എന്‍റെ ചങ്ക് ബസ് RNE 895 / 916; ഒരു യാത്രക്കാരന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍..

ബിരുദ പഠനത്തിന് വേണ്ടിയാണ് ഞാൻ 2010 ഓഗസ്റ് 29 ന് ആദ്യമായി ബാംഗ്ളൂരിലേക്ക് വരുന്നത്. അന്ന് ഗോൾഡൻ ട്രാവൽസിലിൽ ആയിരുന്നു യാത്ര. എന്നാൽ ചില കാരണങ്ങൾ കൊണ്ട് പിന്നീട് അത്‌ പി കെ ട്രാവല്സിലും. ആ വണ്ടിയിലെ ചില തൊഴിലാളികളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് 2013 നവംബർ മാസത്തിലാണ് ബാംഗ്ലൂർ നിന്ന് ആദ്യമായി കേരളാ ആർ ടി സി ബസിൽ ആദ്യമായി നാട്ടിലേക്ക് യാത്ര ചെയുന്നത് . നാട്ടിൽ പലവട്ടം സ്റ്റേറ്റ് ബസ്സിൽ (അന്നൊക്കെ എങ്ങനെ ആയിരുന്നു പറയാറുണ്ടായത്) യാത്ര ചെയിതിട്ടുണ്ടെകിലും കേരളാ ആർ ടി സി ഒരു ഫീൽ ആയത് കാഞ്ഞങ്ങാടിന്റെ RNE 916 ഡേ സെർവീസിൽ യാത്ര ചെയ്തപ്പോൾ ആണ്. അന്നുമുതൽ എനിക്ക് സ്റ്റേറ്റ് ബസ്സ് ആനവണ്ടി ആയി .

തുറന്നിട്ട ഷട്ടർ വിൻഡോയിലൂടെ മുഖത്ത് കുളിർ കാറ്റടിക്കുമ്പോൾ ഉണ്ടാക്കുന്ന അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ഏകദേശം മൂന്ന് മാസത്തോളം RNE 895 / 916 ൽ മാറി മാറി യാത്ര ചെയിതു അതിനിടയിൽ 2014 ഏപ്രിൽ 7 ന് ശ്രീരംഗപട്ടണത്തിനടുത്തു വച്ച് ചെറിയ ഒരു ആസിഡെന്റ് ഉണ്ടായപ്പോൾ കന്നട അറിയാതെ വെള്ളം കുടിക്കുന്ന തൊഴിലാളികളെ സഹായിച്ച ശേഷം അന്ന് രാത്രി 11 .45 ന് മൈസൂർ നിന്ന് പയ്യന്നൂരിന്റെ RNC 759 ൽ വീട്ടിലേക്കുള്ള യാത്ര ആരംഭിച്ചു . പിന്നീട് കാഞ്ഞങ്ങാട് ഡേ സർവീസസ് കണ്ടിട്ടില്ല. ചില കാരണങ്ങൾ പറഞ്ഞ് അവർ സർവീസ്സ് നിർത്തി.

RNE 895 / 916 എന്നിവക്ക് ശേഷം യാത്ര ചെയ്തിട്ടുള്ള വണ്ടികളാണ് RNC 759 / 676 പാലാ ബാംഗ്ളൂർ ഓടി പാലക്ക് ഡീലക്സ് ആയപ്പോൾ പയ്യന്നൂരിന് ദാനം കിട്ടിയ എയർ ബസ് . ടാറ്റ വണ്ടി അന്നെകിലും എന്നവൻ പയ്യന്നൂരിന്റെ പടക്കുതിര ആയിരുന്നു . രണ്ടു വർഷത്തോളം പയ്യന്നൂരിന്ന് വേണ്ടി ഓടിയപോഴെകും ഇവൻറെ ഇന്റർസ്‌റ്റ് പെർമിറ്റ് അവസാനിച്ചപ്പോൾ എൻറെ പഴയ ചങ്ക് RNE 895 / 916 പയ്യന്നൂരെക്ക് ട്രാസ്‌ഫെർ ആയി വരികയും 3 മാസം കാലയളവിൽ പയ്യന്നൂർ ചെറുപുഴ ബാംഗളൂർ റൂട്ടിൽ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇനി കാണാൻ പറ്റില്ല എന്നെ വിചാരിച്ചവനെ കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല .

കുറച്ചു നാളുകൾക്ക് ശേഷം RPC 628 / 635 ഐഷർ കുതിരകൾ ഈ റൂട്ടിൽ വന്നപ്പോൾ എൻറെ ചങ്കായ RNE 895 / 916 വണ്ടികൾ വെള്ള പൂശി മലബാർ ആയി ….. എന്നും നാട്ടിലെത്തുമ്പോൾ എൻറെ ചങ്കുകളെ അന്വേഷിക്കാറുണ്ടെകിലും കണ്ടുകിട്ടാറില്ല . എന്നെങ്കിലും കണ്ടുകിട്ടും എന്ന വിശ്വാസത്തിൽ ഇന്നും അവനെ കാണുവാൻ വേണ്ടി അവൻറെ വിൻഡോസീറ്റിൽ ഇരുന്ന് ആ ഇളം കാറ്റടിച്ചു നടക്കാൻ ഉള്ള ആഗ്രഹമാണിന്നും എൻറെ മനസിലിൽ ….. പയ്യന്നൂർ ചെറുപുഴ ബാംഗ്ളൂർ ചങ്ക് സെർവീസ്സ് ആണെങ്കിലും RNE 895 / 916 തന്നെയെണ് അന്നും ഇന്നും എൻറെ ചങ്ക് ബസ്സ്.

വിവരണം – മുരളീകൃഷ്ണ നമ്പ്യാര്‍,  ചിത്രങ്ങള്‍ – മനു നാഥ് പുത്തൂര്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply