വേളാങ്കണ്ണിക്ക് ഒരു യാത്ര അതു ഞങ്ങൾ തീരുമാനിക്കുന്നത് എന്റെ കൈകളിലേക്ക് എന്റെ കുഞ്ഞിനെ അവൾ തന്ന നിമിഷത്തിലാണ്. നീണ്ട രണ്ടു വർഷത്തെ കാത്തിരിപ്പിനു ശേഷം ആ യാത്രയ്ക്ക് ഞങ്ങൾ ഒരുങ്ങി. യാത്ര പുറപ്പെടുന്നതിനു മുമ്പുതന്നെ ഉണ്ണിയെ സേഫ് ആക്കാനുള്ള സാധന സാമഗ്രികൾ ഞങ്ങൾ ഒരുക്കി (in our small budget). ഒരുക്കങ്ങൾ ശരിയായി എന്നറിയിച്ചു കൊണ്ട് രാവിലെ 3 മണിക്കു തന്നെ മഴ തുടങ്ങി.

ഏകദേശം 4 മണിയോടു കൂടി ഞങ്ങൾ പുറപ്പെട്ടു. ഇപ്പോൾ നല്ല തെളിഞ്ഞ അന്തരീക്ഷമാണ്. അപ്പോഴോക്കും ഞങ്ങടെ സഖാവ് (കുട്ടി) ഉണർന്നു. പിന്നെ കുണ്ടറയിൽ നിന്നും ഇന്ധനം നിറച്ച ശേഷം യാത്ര തുടർന്നു. കൊട്ടരാക്കര വഴി പുനലൂർ എത്തി. ഒരു ചായയും കുടിച്ച് വീണ്ടും യാത്ര തുടർന്നു.

തെങ്കാശി തിരുനൽവേലി വഴി രാമനാഥപുരം എത്തി. ഇനിയും ഉണ്ട് 214 കിലോമീറ്റർ. അവിടെ ഞങ്ങൾക്കായ് തണലുവിരിച്ച് ഒരു പടുക്കുറ്റൻ മരം. വണ്ടി ഒതുക്കി ആ തണലിൽ ഇരുന്നു. ഭാര്യ പൊതിഞ്ഞുവച്ച ആഹാരം ഞങ്ങൾ കഴിച്ചു. വീണു കിട്ടിയ നാലു ദിവസത്തെ അവധി ആഘോഷമാക്കികൊണ്ട് ചീറിപ്പായുന്ന വാഹനങ്ങൾ നോക്കി എന്തോ മനസ്സിലായി എന്നോണം ഞങ്ങളുടെ മകന് പുഞ്ചിരിച്ചു. പലരും വിലക്കിയിട്ടും ഇറങ്ങി തിരിച്ച ഈ യാത്ര സഫലമായത് ആ പുഞ്ചിരിയിൽ ആണ്..
പുറമേ കാണുന്നവർക്ക് ഇതൊരു സാഹസിക പ്രകടനമാവാം എന്നാൽ ഞങ്ങൾക്ക് ഇത്ഞങ്ങടെ കുഞ്ഞിന്റെ പുഞ്ചിരി ആണ്.

പിന്നെയും തുടർന്ന യാത്ര ആതിരമറ്റം തിരുപുറപൂണ്ടി.നാകപട്ടണം എത്തി. സമയം 6:20 വേളാങ്കണിപള്ളിയിൽ എത്തി അങ്ങനെ ഞങ്ങളുടെ ആ കൊച്ചു സ്വപ്നം നിറവേറി. എഴ് വർഷം ആയി ഞാൻ ബൈക്കിൽ തന്നെയാണ് വേളാങ്കണ്ണിയിൽ വന്നിട്ടുള്ളത്. അന്ന് ഒന്നും ഞാൻ ഇത്ര സന്തോഷം അനുഭവിച്ചിട്ടില്ല.

പള്ളിക്ക് അടുത്തായിട്ട് ഹോട്ടൽ ഉദയം അവിടെ റൂമ് എടുത്തു . നല്ല ഉറക്കത്തിലെക്ക്. രാത്രി 9:30 ന് എണിറ്റ് താഴെ മലയാളി ഹോട്ടൽ ഉണ്ട് അവിടുന്ന് ആഹാരം കഴിച്ച് പതുക്കെ പള്ളിലെക്ക് ഒന്നു നടന്നു രാത്രി കാഴ്ച സൂപ്പർ ആണ് അവിടെ.രണ്ട് മണിക്കൂർ’ അവിടെ ഒക്കെഒന്ന് കറങ്ങി തിരിച്ച് റൂമിലെക്ക്..


രണ്ടാം ദിവസം നേര്‍ച്ചയൊക്കെ സാധിച്ചു കഴിഞ്ഞശേഷം അന്ന് തന്നെ വിടാം എന്ന് തിരുമാനിച്ചു. പക്ഷേ മഴ ചതിച്ചു.. എന്നാ പിന്നെ ഒരു ദിവസം കൂടി അവിടെ നിൽക്കാമെന്നു തീരുമാനമായി.
മൂന്നാം ദിവസം രാവിലെ 5 മണിക്ക് നാട്ടിലേക്ക് യാത്ര തിരിച്ചു. സമയം 9:20 തഞ്ചാവൂർ (ബിഗ് ടെമ്പിൾ ) എത്തി. സഹിക്കാൻ കഴിയാത്ത ചൂട്. അവിടെ രണ്ട് മണിക്കുർ ചിലവഴിച്ചു ഞങ്ങൾ കുഞ്ഞുമായി വീണ്ടും യാത്ര തുടർന്നു. തിരിച്ചിനാപള്ളി – ദിണ്ടിക്കൽ വഴി വത്തലഗുണ്ട്, തേനി പിന്നിട്ട് കുമളിയിൽ എത്തിയപ്പോൾ സമയം 10:20.


അവിടെ ഒരു ഹോട്ടലിൽ കയറി കാപ്പികുടിച്ച ശേഷം കുട്ടിക്കാനം, മുണ്ടക്കയം, MC റോഡ് , അടൂർ വഴി ഭരണിക്കാവ്, കൊടുവിള. അങ്ങനെ വീട്ടില്‍ എത്തിയപ്പോള്‍ സമയം 3 മണി. ജീവിതത്തിലെ ഒരു വലിയ ആഗ്രഹം സാധിച്ച സംതൃപ്തിയോടെ ഞാനും ഭാര്യയും… പിന്നെ ഞങ്ങളുടെ കുഞ്ഞു മകനും… ആകെ സഞ്ചരിച്ച കിലോ മീറ്റർ 1270. വണ്ടിക്ക് പെട്രോള്‍ 2200 രൂ.
വിവരണം – Manoj Joseph Alex, കടപ്പാട് – സഞ്ചാരി.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog