കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ മൊബൈല്‍ ഉപയോഗിക്കുന്നുണ്ട്. ഇക്കാലത്ത് മിക്കവരും ഉയര്‍ന്ന സവിശേഷതകളുള്ള വിലയേറിയ മൊബൈല്‍ഫോണുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ അത് മോഷണം പോകുകയോ യാത്രയ്ക്കിടയിലോ മറ്റോ നഷ്ടപ്പെടുകയോ ചെയ്യുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്.
മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍(ഇന്റര്‍നാഷണല്‍ മൊബൈല്‍ ഐഡിന്റിറ്റി നമ്പര്‍) അറിഞ്ഞിരുന്നാല്‍ ലോകത്തെവിടെയാണെങ്കിലും നഷ്ടപ്പെട്ട മൊബൈല്‍ കണ്ടെത്താന്‍ കഴിയും. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് പറയാം.

മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ മനസിലാക്കാന്‍ *#06# എന്ന് ഡയല് ചെയ്താല്‍ മതി. അപ്പോള്‍ 15 അക്കമുള്ള നമ്പര്‍ സ്ക്രീനില്‍ തെളിയും. ഇത് ഒരു പേപ്പറില്‍ എഴുതി സൂക്ഷിച്ച്വെക്കുക. മൊബൈല്‍ഫോണ്‍ മോഷണം പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ട ആവശ്യമില്ല. പകരം ആവശ്യമായ വിവരങ്ങള്‍ കാട്ടി cop@vsnl.net എന്ന മെയില്‍ ഐഡിയിലേക്ക് ഒരു മെയില്‍ അയയ്ക്കുക. മെയില്‍ അയയ്ക്കുമ്പോള്‍ നിങ്ങളുടെ പേര്, അഡ്രസ്, മെയില്‍ ഐഡി, ഫോണ്‍ മോഡല്‍, മാനുഫാക്ചറിംഗ് ഡേറ്റ്, അവസാനം വിളിച്ച നമ്പര്‍, ഫോണ്‍ കാണാതായ തീയതി, ഐഎംഇഐ നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കണം.
ഈ സംവിധാനത്തില്‍ കാണാതാവുകയോ മോഷണം പോകുകയോ ചെയ്ത മൊബൈല്‍ ഫോണ്‍ എവിടെയാണെങ്കിലും 24 മണിക്കൂറിനുള്ളില്‍ കണ്ടെത്താന്‍ കഴിയും. ജി പി ആര് എസിന്റെയും ഇന്റര്‍നെറ്റിന്റെയും സഹായത്തോടെയാണ് കാണാതായ മൊബൈല്‍ ഫോണ്‍ എവിടെ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തുന്നത്. സിംകാര്‍ഡ് മാറ്റിയാല്‍പ്പോലും കണ്ടെത്താനാകുമെന്നതാണ് ഈ രീതിയുടെ പ്രധാനസവിശേഷത.
Source – http://www.ariyuka.com/news/what-to-do-if-your-mobile-is-lost/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog