വിനോദയാത്രയ്ക്കൊരുങ്ങുകയാണോ? ഇവ തീര്‍ച്ചയായും കയ്യില്‍ കരുതണം

യാത്ര ചെയ്യാന്‍ തുടങ്ങുന്നവര്‍ നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ട ചില സാധനങ്ങളാണിവ.

സ്മാര്‍ട്ട്‌ഫോണും ടാബ്ലറ്റും : റോഡ്‌ യാത്രകള്‍ പോകുമ്പോള്‍ വഴിയറിയാനും മറ്റും സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് എന്നിവ കയ്യില്‍ കരുതുന്നത് സഹായിക്കും. കൂടാതെ ഇവയുടെയെല്ലാം ചാര്‍ജറുകള്‍, പവര്‍ബാങ്കുകള്‍ എന്നിവയും കയ്യില്‍ കരുതാന്‍ മറക്കരുത്.യാത്രയ്ക്ക് വേണ്ടിയുള്ള പ്രത്യേകതരം ചാര്‍ജറുകള്‍ വാങ്ങിക്കാന്‍ കിട്ടും. എല്ലാ ഡിവൈസുകളും ഒരുമിച്ചു ചാര്‍ജ് ചെയ്യാനായി ഒരു മള്‍ട്ടിസോക്കറ്റ് പവര്‍ സ്ട്രിപ് കൂടി കരുതുന്നത് നല്ലതാണ്.കേബിളുകള്‍ എല്ലാം ഭംഗിയായി ചുരുട്ടി വയ്ക്കാന്‍ കേബിള്‍ ഷോര്‍ട്ട്നേഴ്സ് ഉപയോഗിക്കാം. ഇന്‍റര്‍നെറ്റ് ഡോംഗിള്‍ കൂടി തീര്‍ച്ചയായും കയ്യില്‍ കരുതണം. ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഒപെറ മിനി ബ്രൌസര്‍ ഉപയോഗിച്ചാല്‍ ഡാറ്റ ലഭിക്കാം.

പാട്ടും പുസ്തകവും : ദൂരമുള്ള യാത്രയാണെങ്കില്‍ കയ്യില്‍ പുസ്തകങ്ങള്‍, മ്യൂസിക് പ്ലെയര്‍ എന്നിവ കരുതുന്നത് നല്ലതായിരിക്കും. ഇബുക്കുകളും വേണമെങ്കില്‍ കരുതാവുന്നതാണ്.പാട്ട് കേള്‍ക്കാന്‍ ഇയര്‍ഫോണുകളും കരുതണം.

നോട്ട് ബുക്ക്, ക്യാമറ : യാത്രയ്ക്കിടെ വീണുകിട്ടുന്ന മനോഹരമായ നിമിഷങ്ങളും വിവരങ്ങളും മറ്റും കുറിച്ചുവയ്ക്കാന്‍ നോട്ട്ബുക്ക് കയ്യില്‍ കരുതാം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറയും ഉപയോഗിക്കാം. ക്യാമറ ഇല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ആയാലും മതി. സ്മാര്‍ട്ട്‌ഫോണില്‍ ഉപയോഗിക്കാവുന്ന തരം ലെന്‍സുകള്‍ കൂടെ കരുതുന്നത് നല്ലതാണ്.

ട്രാവല്‍ ഓര്‍ഗനൈസര്‍: യാത്രയ്ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ വളരെ വൃത്തിയായി അടുക്കി വെക്കാന്‍ ട്രാവല്‍ ഓര്‍ഗനൈസറുകള്‍ സഹായിക്കും. പണം പ്രത്യേക അറകളില്‍ സൂക്ഷിക്കുക എന്നത് പ്രധാനമാണ്. ഉപയോഗിച്ച വസ്ത്രങ്ങള്‍ വയ്ക്കാന്‍ പ്രത്യേകം പ്ലാസ്റ്റിക് കവറുകള്‍ കരുതാം

എല്ലാ സ്ഥലത്തും ഫോണിനു റേഞ്ച് ഉണ്ടായിക്കൊള്ളണം എന്നില്ല. അതുകൊണ്ട് പോവുന്ന സ്ഥലത്തെക്കുറിച്ചും മറ്റുമുള്ള പ്രധാന വിവരങ്ങള്‍ ബുക്കില്‍ കുറിച്ചു വയ്ക്കാം. ഇതും പെട്ടെന്ന് കിട്ടാവുന്ന ഇടങ്ങളില്‍ സൂക്ഷിക്കാം. ടോയ്ലറ്റ് കിറ്റ്‌ കരുതുക എന്നത് അത്യാവശ്യമാണ്. യാത്രയ്ക്ക് ഉപയോഗിക്കാന്‍ വേണ്ട അളവില്‍ മാത്രം ബോഡി ലോഷന്‍, ഫെയ്സ് വാഷ്, മോയിസ്ച്ചറൈസര്‍, ഹാന്‍ഡ് സാനിട്ടൈസര്‍, ടൂത്ത്ബ്രഷ്, ടൂത്ത്പേസ്റ്റ്, വൈപ്സ്, സണ്‍സ്ക്രീന്‍, തുടങ്ങിയവയെല്ലാം കരുതണം.

 

യാത്ര പോവുന്നത് പലപ്പോഴും ഉള്‍പ്രദേശങ്ങളില്‍ ഒക്കെയാവുമ്പോള്‍ അവിടെ അത്യാവശ്യമരുന്നുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കും. അത്യാവശ്യമുള്ള ഔഷധങ്ങളായ ആന്‍റിബയോട്ടിക്കുകള്‍, ആന്‍റിബാക്ടീരിയല്‍ ഓയിന്‍മെന്റുകള്‍, പാരാസെറ്റമോള്‍, അലര്‍ജി മരുന്നുകള്‍, പെയിന്‍ കില്ലറുകള്‍ തുടങ്ങിയവയൊക്കെ കരുതണം. ഏതെങ്കിലും പ്രത്യേക രോഗാവസ്ഥയിലുള്ള ആള്‍ ആണെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ കൂടി കയ്യില്‍ കരുതുന്നത് നല്ലതാണ്.

Source – https://southlive.in/travelsouth/what-to-pack-when-getting-ready-for-travel/

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply