കണ്ണൂര്‍ – തിരുവനന്തപുരം സ്‌കാനിയ ബസ്സ് സര്‍വ്വീസ് തുടങ്ങി

പുതുതായി അനുവദിച്ച കണ്ണൂര്‍-തിരുവനന്തപുരം കെഎസ്ആര്‍ടിസി സ്‌കാനിയ എസി ബസ്സ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കണ്ണൂര്‍ കെഎസ്ആര്‍ടിസി അങ്കണത്തില്‍ ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു.

കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ വെള്ളോറ രാജന്‍, കൗണ്‍സിലര്‍ ഇ.ബീന, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.എ.ഗംഗാധരന്‍, എം.പി.മുഹമ്മദലി, ഇ.രാജേഷ് പ്രേം, യു.ബാബുഗോപിനാഥ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കെഎസ്ആര്‍ടിസി കോഴിക്കോട് സോണല്‍ ഓഫീസര്‍ മുഹമ്മദ് സഫറുള്ള സ്വാഗതവും കണ്ണൂര്‍ അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ കെ.യൂസഫ് നന്ദിയും പറഞ്ഞു.
650 രൂപയാണ് കണ്ണൂര്‍-തിരുവനന്തപുരം യാത്രാനിരക്ക്. 48 സീറ്റുള്ള ബസ്സിലേക്ക് ഓണ്‍ലൈനായും റിസര്‍വ്വ് ചെയ്യാം. വൈകിട്ട് 7.15ന് കണ്ണൂരില്‍ നിന്ന് തിരിക്കുന്ന ബസ്സ് രാവിലെ 6ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ബസ്സ് രാവിലെ 8.45ന് കണ്ണൂരിലെത്തും

കടപ്പാട് : ജന്മഭൂമി

Check Also

ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് …

Leave a Reply