കെഎസ്ആര്‍ടിസി കൊല്ലം, വൈറ്റില മലയോര ഫാസ്റ്റ് സർവ്വീസുകൾ തുടങ്ങി

പാലാ : കെ.എസ്. ആർ.ടി.സി പാലാ ഡിപ്പോയിൽ നിന്ന് മലയോര മേഖലയുമായി ബന്ധിച്ച് കൊല്ലം, വൈറ്റില എന്നിവിടങ്ങളിലേക്കുള്ള പുതിയ ഫാസ്റ്റ് പാസഞ്ചർ സർവ്വീസുകൾ ഇന്നലെ ആരംഭിച്ചു. മുണ്ടക്കയം, കോരുത്തോട് മേഖലകളുമായി ബന്ധിപ്പിച്ചാണ് രണ്ട് സർവ്വീസുകളും ക്രമീകരിച്ചിരിക്കുന്നത്.

കൊല്ലം സർവ്വീസ് പുലർച്ചെ 3.30 നും വൈറ്റില 9.10 നും പാലായിൽ നിന്ന് പുറപ്പെടും. പാലായിൽ നിന്ന് പുലർച്ചെ 3.30 ന് പുറപ്പെട്ട് പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വഴി 5.10 ന് കോരുത്തോട് എത്തുന്ന കൊല്ലം സർവ്വീസ് 5.25 ന് കോരുത്തോട്ടിൽ നിന്ന് തിരിച്ച് കാഞ്ഞിരപ്പള്ളിയിൽ എത്തി എരുമേലി, റാന്നി, പത്തനംതിട്ട, അടൂർ, കുണ്ടറവഴി 10.25 ന് കൊല്ലത്ത് എത്തും. രണ്ടിന് കൊല്ലത്തുനിന്ന് തിരിക്കുന്ന സർവ്വീസ് 6.40 ന് കോരുത്തോട്ടിൽ എത്തി ഏഴിന് പാലായിലേക്ക് തിരിക്കും. രാത്രി 8.30 ന് സർവ്വീസ് പാലായിൽ അവസാനിക്കും.

മുണ്ടക്കയം, ഇളങ്കാട് മേഖലകളുമായി ബന്ധിപ്പിച്ചാണ് വൈറ്റില സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. പുലർച്ചെ അഞ്ചിന് പാലായിൽനിന്ന് പുറപ്പെടുന്ന ബസ് ഈരാറ്റുപേട്ട വഴി ഇളങ്കാട് എത്തി തിരികെ 7.10 ന് വൈറ്റിലയ്ക്ക് തിരിക്കും. 9.10 ന് പാലായിൽ എത്തിച്ചേരുന്ന ബസ് തലയോലപ്പറമ്പ്, കാഞ്ഞിരമറ്റം വഴി 11.10 ന് എറണാകുളത്ത് എത്തും. 1.15 ന് വൈറ്റിലയിൽ നിന്ന് തിരിക്കുന്ന ബസ് വൈകിട്ട് 5.25 ന് ഇളങ്കാട് എത്തി ആറിന് അവിടെനിന്ന് തിരിച്ച് രാത്രി എട്ടിന് പാലായിൽ അവസാനിക്കും.

വിശദമായ സമയവിവരങ്ങള്‍ അറിയുവാന്‍  www.aanavandi.com സന്ദര്‍ശിക്കുക

വാര്‍ത്തകള്‍ക്ക് കടപ്പാട് : കേരള കൌമുദി

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply