കെഎസ്ആര്‍ടിസി ബസ് കഴുകുന്ന ഡ്രൈവര്‍!!!

കാട്ടിലെ തടി, തേവരുടെ ആന. വലിയോ വലി – ഇതാണ് കെ എസ് ആര്‍ ടി സിയെക്കുറിച്ച് ആളുകളുടെ ധാരണ. മന്ത്രിതലം മുതല്‍ അഴിമതി മാത്രമുള്ള, പൊതുസ്വത്ത് തിന്നുതീര്‍ക്കാന്‍ വേണ്ടി മാത്രമുള്ള എന്തോ ഒന്ന്. ഇതിന് വേണ്ടി പൊതുഖജനാവില്‍ നിന്നും ചെലവഴിക്കുന്ന പണംകൊണ്ട് പത്ത് മൂട് വാഴ വെച്ചിരുന്നെങ്കില്‍ എന്ന് വരെ പറയുന്നവരുണ്ട് നാട്ടില്‍… എന്നാല്‍ കെ എസ് ആര്‍ ടി സിയെക്കുറിച്ച് കുറ്റം മാത്രമല്ല, നല്ലതും പറയാന്‍ അവസരം കിട്ടും. അതിന് പക്ഷേ ചുറ്റുമുള്ള കാഴ്ചകള്‍ കൂടി കാണണം എന്ന് മാത്രം. നെയ്യാറ്റിന്‍കര ഡിപ്പോയുടെ മലയാറ്റൂര്‍ പള്ളി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ് കഴുകുന്ന ഡ്രൈവറാണ് സോഷ്യല്‍ മീഡിയയുടെ താരമായി മാറിയത്. കെ എസ് ആര്‍ ടി സി ബസ് ആരെങ്കിലും കഴുകുകയോ, അതും ഒരു ഡ്രൈവര്‍ – എന്നായിരിക്കും സംശയം അല്ലേ. എന്നാല്‍ സംഗതി സത്യമാണ്. ഇതുപോലെ ജീവനക്കാര്‍ എല്ലാവരും വിചാരിച്ചിരുന്നെങ്കില്‍ നമ്മുടെ ആനവണ്ടി എന്നേ നന്നായേനെ എന്നാണ് ചിത്രം കണ്ട ആയിരക്കണക്കിന് ആളുകളുടെ അഭിപ്രായം. കെഎസ്ആര്‍ടിസി ബസ് കഴുകി താരമായ ഡ്രൈവറെ കാണണ്ടേ. നോക്കൂ…

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of KSRTC Blog.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply