കെ.എസ്.ആര്‍.ടി.സി നന്നാക്കിയിട്ടാകാം എയര്‍ കേരള –മുഖ്യമന്ത്രി

പുതിയ വ്യോമയാന നയത്തിലെ ഇളവുകള്‍ പ്രയോജനപ്പെടുത്തി എയര്‍ കേരള തുടങ്ങാന്‍ സര്‍ക്കാര്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന്, ആദ്യം കെ.എസ്.ആര്‍.ടി.സി നന്നാക്കി പ്രാപ്തി കാണിക്കുകയാണ് വേണ്ടതെന്നാണ് തന്‍െറ അഭിപ്രായമെന്ന് വാര്‍ത്താലേഖകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍െറ മറുപടി. എന്നിട്ടാകാം എയര്‍ കേരള.

വിമാനക്കമ്പനികള്‍ അവധിക്കാലങ്ങളില്‍ പ്രവാസികളെ ചൂഷണം ചെയ്യുന്ന കാര്യം കേന്ദ്രത്തിനും ബോധ്യമുണ്ട്. വിദേശകാര്യ മന്ത്രി സുഷമസ്വരാജുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇങ്ങനെ വിമാനക്കമ്പനികള്‍ ചെയ്യാമോ എന്ന നിലപാടാണ് കേന്ദ്രമന്ത്രിയും പ്രകടിപ്പിച്ചത്. നിരക്കു കൊള്ള പ്രശ്നം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

കടപ്പാട് : മാധ്യമം

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply