ദേശീയപാതയില്‍ സമാന്തര സര്‍വീസുകളുടെ മത്സരയോട്ടം

നെയ്യാറ്റിന്‍കര: ദേശീയപാതകളില്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കി യാത്രക്കാരെ കുത്തിനിറച്ച് സമാന്തര വാഹനങ്ങളുടെ മരണയോട്ടം. ദേശീയ സംസ്ഥാന പാതകളില്‍ കൂടി യാതൊരു നിയന്ത്രണവും ഇല്ലാതെയാണ് സമാന്തര വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നത്. പത്തും പതിനഞ്ചും പേരെ കയറ്റാവുന്ന വാഹനങ്ങളില്‍ മുപ്പതിലധികം യാത്രക്കാരെ കുത്തിനിറച്ചാണ് യാത്ര.

മറ്റൊരു സമാന്തര സര്‍വീസ് നടത്തുന്ന വാഹനത്തെ കണ്ടാല്‍ തുടര്‍ന്ന് ഇരുവരും തമ്മിലുള്ള മത്സരയോട്ടമാവും. കഴിഞ്ഞ ദിവസം വെള്ളറടയില്‍ സംഭവിച്ച സമാന്തരസര്‍വീസ് നടത്തിയ വാഹനം അപകടത്തില്‍പ്പെട്ടത് മത്സരയോട്ടത്തിന്റെ ഫലമായാണ്. സ്‌കൂള്‍ കുട്ടികളെ മുന്‍വശത്ത് കുത്തിനിറച്ചും യാതൊരു നിയന്ത്രണവും മില്ലാതെ യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും കയറ്റി കെഎസ്ആര്‍ടിസി ബസുകള്‍ക്കൊപ്പവും മത്സരസര്‍വീസും നടത്തുന്നത് പതിവ്കാഴ്ചയാണ്.
പോലീസുകാര്‍ക്കും ബന്ധപ്പെട്ട അധികൃതര്‍ക്കും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും വാഹനം സൗജന്യമായി നല്‍കുന്നതുകൊണ്ട് സമാന്തര സര്‍വീസ് നടത്തുന്ന പാതകളില്‍ അധികൃതരുടെ പരിശോധനയും ഉണ്ടാകാറില്ല. കളിയിക്കാവിള ബാലരാമപുരം സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ മത്സരയോട്ടം നടത്തി ഇരട്ടിലാഭം കൊയ്യാറുണ്ട്.
കേരള തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രമായ കളിയിക്കാവിളയില്‍ നിന്നും യാത്രക്കാരെ വാഹനത്തില്‍ കയറ്റുന്നതിന് മുമ്പ് തമിഴ്‌നാട് ഹോള്‍സെയില്‍ കച്ചവടക്കാര്‍ കേരളത്തിലെ ചെക്ക് പോസ്റ്റുകളിലെ നികുതി വെട്ടിച്ച് കേരളത്തില്‍ സാധനങ്ങള്‍ കടത്തുന്നും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളിലാണ്.
സീറ്റുകളിലെ അടിഭാഗങ്ങളില്‍ നികുതിവെട്ടിക്കുന്ന സാധനങ്ങള്‍ നിറച്ചും വാഹനത്തിനുള്ളില്‍ യാത്രക്കാരെ നിറച്ചും മത്സരയോട്ടം കളിയിക്കാവിളയില്‍ നിന്നും കടത്തുന്ന സാധനങ്ങള്‍ ബാലരാമപുരം വിഴിഞ്ഞം റോഡിനുവശത്ത് സാധനങ്ങള്‍ എത്തിക്കുമ്പോള്‍ ഒരു ട്രിപ്പിനു രണ്ടായിരം രൂപമുതല്‍ അയ്യായിരം രൂപവരെ ഡ്രൈവറിനും കിളിക്കുമായി കൊടുക്കാറുണ്ട്.
ഇത്തരത്തില്‍ ഇരട്ടിലാഭത്തിനുവേണ്ടി യാത്രക്കാരുമായി മത്സരയോട്ടം നടത്തി റോഡുകളില്‍ വലിയ അപകടങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഇവര്‍ക്കെതിരെ അധികൃതരും അധികാരികളും കണ്ണ് തുറന്നാല്‍ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.

കടപ്പാട് : ജന്മഭൂമി

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply