നാലമ്പല ദർശനത്തിനുള്ള കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് ആരംഭിച്ചു

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടകർക്കായുള്ള സ്‌പെഷ്യൽ കെ.എസ്.ആർടി.സി ബസിന്റെ ഫ്‌ളാഗ് ഓഫ് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ നിർവഹിച്ചു. കൂടൽമാണിക്യം ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പനമ്പിള്ളി രാഘവമേനോൻ, ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വിനോദ് തറയിൽ, മുരാരി, രാമചന്ദ്രൻ, കെ.എസ്.ആർടി.സി ഇൻസ്‌പെക്ടർ ഇൻ ചാർജ് കെ.ജെ. സുനിൽ, ഭക്തജനങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

നാലമ്പല തീർത്ഥാടകർക്കായി ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് രണ്ട് സ്‌പെഷ്യൽ ബസുകളാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനും 6.30നുമാണ് സർവീസ്. 88 രൂപയാണ് ടിക്കറ്റ് നിരക്ക്. രാമായണമാസം കഴിയുന്നതുവരെ പ്രത്യേക സർവീസ് ഉണ്ടായിരിക്കുമെന്ന് പ്രൊഫ. കെ.യു. അരുണൻ എം.എൽ.എ പറഞ്ഞു.

News : Kerala Kaumudi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply