ലഹരിക്കെതിരെ പോരാടാന്‍ ഒരു കെഎസ്ആര്‍ടിസി ഡ്രൈവറും…

ഇത് എടത്വാ ഡിപ്പോയിലെ ഡ്രൈവര്‍ സാബു. തൊടുപുഴ സ്വദേശിയായ സാബു പുകവലിയോ, മദ്യപാനമോ ഇല്ലാത്ത ഒരു കെ.എസ്സ്.ആര്‍.ടി.സി ഡ്രൈവര്‍ കൂടിയാണ്. കഴിഞ്ഞ ദിവസം നടന്ന ലഹരിവിരുദ്ധയാത്ര വിജയകരമായതില്‍ ഇദ്ദേഹത്തിന്‍റെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്.സ്വന്തം ജീവിതത്തിലെ അനുഭവങ്ങളാണ് ഇദ്ദേഹത്തെ ലഹരിക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ മനസ്സുളളതാക്കി മാറ്റിയത്. ഇദ്ദേഹം KSRTC ജീവനക്കാര്‍ക്ക് എല്ലാം മാതൃകയാണ്.

എക്സൈസ് വകുപ്പും, ‘കെ.എസ്സ്.ആര്‍.ടി.സിയും സംയുക്തമായി ലഹരിക്കെതിരെ യാത്ര’ എന്ന പേരിലുളള സന്ദേശയാത്ര രാവിലെ 9-ന് ആലപ്പുഴ കെ.എസ്സ്.ആര്‍.ടി.സിയില്‍ നിന്നും ആരംഭിച്ച് അമ്പലപ്പുഴയില്‍ ഔദ്യോഗികമായി അവസാനിച്ചെങ്കിലും, ഡ്രൈവര്‍ നല്‍കിയ പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്. ഡ്യൂട്ടി കഴിയുന്നതുവരെ ബസ്സില്‍ ലഘുലേഖാ വിതരണം നടത്തുകയും, യാത്രക്കാര്‍ക്ക് ഇടയില്‍ ക്രിയാത്മകമായ ചര്‍ച്ചകളില്‍ പങ്കുചേരുകയും ചെയ്തുകൊണ്ട് കണ്ടക്ടര്‍ ഷെഫീക്കും ഈ പോരാട്ടത്തില്‍ സജീവമായി.

ലഹരിയുടെ ഉപയോഗങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പഠന വിഷയമാക്കണമെന്ന് പുരുഷയാത്രികര്‍ അഭിപ്രായപ്പെട്ടപ്പോള്‍, പുരുഷന്‍മ്മാര്‍ക്ക് ഇത് ലഭ്യമായതിനാലാണ് അവര്‍ ഇത് കുടിക്കുന്നതെന്നും ആയതിനാല്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായ മദ്യനിരോധനത്തിന് തയ്യാറാകണമെന്ന് സ്ത്രീ യാത്രികര്‍ അഭിപ്രായപ്പെട്ടു. യാത്ര രാത്രി 7.30-ന് എടത്വ ഡിപ്പോയില്‍ അവസാനിച്ചു.. യാത്രികരും, പൊതുജനങ്ങളും ഉള്‍പ്പെടെ 3000 പേര്‍ക്ക് ബോധവല്‍ക്കരണം നടത്തുവാന്‍ കഴിഞ്ഞു.ആലപ്പുഴ എക്സൈസ് വകുപ്പ് നല്‍കിയ ലഘുലേഖകളും, പോസ്റ്ററുകളും, ബാനറുകളുമാണ് ബോധല്‍ക്കരണത്തിനായി ഉപയോഗിച്ചത്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply