കൃത്യമായ പ്ലാനിംഗിലൂടെ മികച്ച അനുഭവമാക്കി മാറ്റിയ ഒരു യാത്ര…

യാത്ര പോകുവാൻ സമയമില്ല എന്ന് പറയുന്നവർക്ക് വേണ്ടി : പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ജോലി തിരക്കും ഫാമിലിയിലെ തിരക്കും ഒഴിഞ്ഞിട്ട്‌ യാത്ര പോകുവനൊന്നും നേരം കിട്ടില്ല എന്ന്. ഇൗ പറയുന്നത് ശുദ്ധ മണ്ടത്തരമാണ്. സമയം എന്നത് നമ്മൾ ഉണ്ടാക്കുന്നതാണ്. കൃത്യമായ പ്ലാനിലൂടെ divide ചെയ്താൽ എല്ലാത്തിനും സമയം കിട്ടും. ഇൗ യാത്രയും ഇതുപോലെ ഒരു പ്ലാനിലുടെ ഉണ്ടായതാണ്.

വ്യക്തിപരമായ ആവിശ്യമായി ഞങ്ങൾക്ക് എറണാകുളം, വയനാട്, ഇൗറോഡ്‌ എന്നിവിടങ്ങളിൽ പോകേണ്ടത് ഉണ്ടായിരുന്നു. ഇൗ യാത്ര വേണമെങ്കിൽ ഞങ്ങൾക്ക് ബസിലോ ട്രെയിനിലോ പോയി വേഗം തിരിച്ച് വരാവുന്നതെ ഉള്ളൂ. എന്നാൽ കൃത്യമായ പ്ലാനിലുടെ ഇൗ യാത്ര മികച്ച ഒരു അനുഭവമാക്കി മാറ്റുകയായിരുന്നു. Eranakulam, sulthan bathery, eroad യാത്രയെ ഞങ്ങൾ Eranakulam, Sulthan bathery, Muthenga forest, Ponkuzhi, Gundlepet, Bandipur forest, Masinagudi, Ooty, Meetupalayam, Avunashi വഴി Eroadലേക്ക് തിരിച്ച് വിട്ടു. ഇതിലൂടെ പോകുന്ന കാര്യം നടക്കുകയും ചെയ്യും, ട്രിപ്പും ആകും.

ഉച്ചകഴിഞ്ഞ് പാലായിൽ നിന്നും പുറപ്പെട്ട് വൈകുന്നേരം 4 മണിയോടെ വൈറ്റിലയിൽ എത്തി. നേരെ പോയത് മട്ടാഞ്ചേരിക്കാണ്. അവിടുത്തെ ജൂത തെരുവിലൂടെ ഒരുപാട് സമയം ഞങ്ങൾ നടന്നു. കല്ല് പതിപ്പിച്ച ആഭരണങ്ങളുടെയും, പുരാതന സാധനങ്ങളുടെയും ഗംഭീര കളക്ഷൻ അവിടെ ഉണ്ട്. ഏതെങ്കിലും ഒന്ന് വാങ്ങാം എന്ന് കരുതിയപ്പോൾ എടുക്കുന്ന സാധനത്തിനു എല്ലാം 30K, 50K ഒക്കെയാണ് വില. കണ്ണ് അധികം തള്ളാൻ വയ്യത്തകൊണ്ട് അധികം സമയം അവിടെ നിൽക്കാൻ തോന്നിയില്ല. ഇനി കുറച്ച് personal ആവിശ്യങ്ങൾ അതും കഴിഞ്ഞ് വയനാട്ടിലേക്ക് പുറപ്പെട്ടപ്പോൾ സമയം രാത്രി 12 കഴിഞ്ഞു. നേരെ ചാലകുടി, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ, ചുങ്കതറ കൂടി വയനാട്ടിലേക്ക്. വയനാട്ടിൽ മുട്ടിൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ സമയം രാവിലെ 7 മണിയായി. അവിടെ കുറച്ച് ആവിശ്യങ്ങൾ ഉണ്ടായിരുന്നു. അതും കഴിഞ്ഞ് 11 മണിയോടെ ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.

Sulthan ബത്തേരി കൂടി മുത്തങ്ങയിലേക്കാണ് ആദ്യം. മുത്തങ്ങ ഫോറസ്റ്റ്ൽ കയറിയപ്പോൾ പണ്ട് ഇവിടെ നടന്ന സമരങ്ങളും മറ്റും പത്രത്തിൽ വായിച്ചത് ഓർമ വന്നു. ഇരുവശത്തും മരങ്ങൾ നിറഞ്ഞ് നിൽക്കുന്ന മുത്തങ്ങയിലെ കാടിന് നടുവിലൂടെ ഉള്ള ഡ്രൈവിംഗ് തരുന്ന feeling outstanding ആണ്. കാടിന് ഉള്ളിൽ ചെറിയ ഒരു സ്ഥലം ഉണ്ട്. PONKUZHI. ചെറുത് ആണെങ്കിലും അവിടത്തെ അമ്പലവും, സമീപ പ്രദേശവും കാണുവാൻ വളരെ ഭംഗി ഉണ്ട്. അമ്പലത്തിന് ചേർന്ന് ഒരു ചേട്ടൻ അവിടെ മുളയരി പായസം വിൽക്കുന്നുണ്ട്. ഞങ്ങളും അവിടെ നിന്ന് പായസം കുടിച്ച ശേഷം പൊൻകുഴിയിൽ നിന്ന് തിരിച്ചു.

മുത്തങ്ങ ഫോറസ്റ്റ് കഴിഞ്ഞാൽ അടുത്തത് BERAMBAD FOREST ആണ്. Berambad Forest കർണാടകയുടെ ഭാഗമാണ്. മുത്തങ്ങയിൽ എവിടെ ഇറങ്ങിയും ഫോട്ടോ എടുക്കാമെങ്കിൽ ഇവിടുത്തെ സ്ഥിതി മറിച്ചാണ്. Berambad ഫോറസ്റ്റിൽ ഒരിടത്തും വണ്ടി നിർത്തുവാൻ പാടില്ല. അത്യാവശ്യം പ്രകൃതി സ്നേഹി ആണെങ്കിൽ അവിടെ വണ്ടി നിർത്തി ഫോട്ടോ എടുക്കട്ടെ പോകാൻ മനസ്സ് അനുവദിക്കില്ല. അത്രക്ക് മനോഹരമാണ് അവിടം. അതുകൊണ്ട് ഞങ്ങൾ വണ്ടി നിർത്തി. ഫോറസ്റ്റ്ൽ കാല് കുത്തിയത്തും രണ്ട് ഫോറസ്റ്റ് ഓഫീസർമാർ വന്ന് ഞങ്ങളെ അവിടെ നിന്ന് പറഞ്ഞയച്ചു. ഫോറസ്റ്റ്ൽ നിൽക്കാൻ വേണ്ടി റിക്വസ്റ്റ് ചെയ്ത് നോക്കിയപ്പോൾ കിട്ടിയ മറുപടി സൂപ്പർ ആയിരുന്നു. “₹50000 ഫൈൻ അടച്ചിട്ട് നിന്നോളാൻ”. പറഞ്ഞ് തീരും മുൻപേ ഞങ്ങൾ സ്ഥലം കാലിയാക്കി.

Berambad ഫോറസ്റ്റിൽ ഒരുപാട് മരങ്ങൾ കത്തി കരിഞ്ഞ് നിൽപ്പുണ്ടായിരുന്നു🔥. കാട്ട്‌ തീ പിടിച്ചതാണോ അതോ മറ്റെന്തെങ്കിലും ആണോ എന്ന് അറിയില്ല. Berambad ഫോറസ്റ്റ് കഴിഞ്ഞാൽ അടുത്തത് GUNDLEPET ആണ്. രണ്ട് ഫോറസ്റ്റ് താണ്ടി ഗുണ്ടൽപേട്ടിൽ എത്തിയപ്പോൾ സമയം 2pm ആയി. തരക്കേടില്ലത്ത ഹോട്ടൽ തേടി കണ്ട് പിടിച്ച് കാടബിരിയാണി വാങ്ങി കഴിച്ചു.

അടുത്ത destination BANDIPUR FOREST ആണ്. ഗുണ്ടെല്പെട്ട്‌ മുതൽ ബന്ദിപ്പൂർ ഫോറസ്റ്റ് വരെ ഹൈവേയാണ്. ഇതുവരെ ഫോറസ്റ്റ്ലുടെ പതുകെയാണ് പോന്നത് എങ്കിൽ ഇനി അങ്ങോട്ട് ബന്ദിപ്പൂർ വരെ വണ്ടി ചവിട്ടി വിടാം. 3 മണിയായപ്പോൾ വണ്ടി ബന്ദിപ്പൂർ ടൈഗർ റിസർവ് ഫോറെസ്റ്റ്ന്റെ ഉള്ളിൽ കടന്നു. 2015ൽ ബാംഗ്ലൂരിൽ നിന്ന് ബൈക്കിന് നാട്ടിൽ വന്നത് ബന്ദിപ്പൂർ ഫോറസ്റ്റ് കൂടിയാണ്. അന്ന് വന്നപ്പോൾ ഉള്ള ക്ലൈമറ്റ് അല്ല ഇപ്പോൾ തോന്നുന്നത്.

ബന്ദിപ്പൂർ ഫോറസ്റ്റ് ഞങ്ങൾക്ക് സമ്മാനിച്ചത് ഒരു ദൃശ്യ വിസ്മയം തന്നെയായിരുന്നു. കാട്ടിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ കിട്ടുന്ന feelന് പുറമേ ഞങ്ങൾക്ക് ഇവിടെ നിന്ന് പേര് അറിയാവുന്നതും അറിഞ്ഞ് കൂടാത്താതുമായ ധാരാളം പക്ഷി മൃഗാതികളെ കാണുവാൻ സാധിച്ചു. കാട്ടുപോത്ത്, പല തരത്തിൽ ഉള്ള മാനുകൾ, കുരങ്ങന്മാർ, മയിലുകൾ, മുള്ളൻ പന്നി അങ്ങനെ ഒട്ടനവധി. ഇവയെല്ലാം റോഡിന്റെ സൈഡിൽ ഉണ്ടാകും, അതുകൊണ്ട് ഇവറ്റകളെ നമ്മുക്ക് അടുത്ത് കാണാം എന്നത് ഒരു പ്രത്യേകതയാണ്. ഒരവസരത്തിൽ carന് കുറുകെ ചാടി. കാട് ആയകൊണ്ട് പതുക്കെയാണ്‌ ഓടിച്ചിരുന്നത്, അതുകൊണ്ട് ഒന്നും സംഭവിച്ചില്ല. മറിച്ച് മാനിനെ ഇടിച്ചിരുന്നെങ്കിൽ ഇന്ന് ഇത് എഴുതുന്ന സമയത്ത് കോടതി കേറി നടന്നെനെ.

ബന്ദിപ്പൂറിലെ കാഴ്ചകൾ എല്ലാം ആസ്വദിച്ച് കഴിഞ്ഞ് അടുത്തതായി MASANAGUDIലേക്കാണ്. ബന്ദിപ്പൂർ ഫോറസ്റ്റ് ഒരു നിരപ്പായ ഭൂപ്രദേശം ആയിരുന്നെങ്കിൽ മസനഗുടി മലകൾ നിറഞ്ഞതാണ്. ബന്ദിപ്പൂർ വിട്ട് മസനഗുടി അടുക്കുമ്പോൾ അകലെ മലനിരകൾ നമ്മളെ വരവേൽക്കുന്നത് കാണുവാൻ കഴിയും. മസനഗുടിയിൽ നിന്നും ഊട്ടി എത്തും വരെ 36 Hairpins ആണ് ഉള്ളത്. വളരെ ശ്രദ്ധിച്ച് ഡ്രൈവ് ചെയ്തില്ലെങ്കിൽ. അപകടം ഉണ്ടാകുവാനുള്ള ചാൻസ് കൂടുതൽ ആണ്🚫. കയറ്റം കയറി പോകുന്നതിനിടയിൽ view points ഉണ്ട്. അവിടെ എല്ലാം ഇറങ്ങി മസനഗുടിയുടെ ഭംഗി ആസ്വദിച്ചാണ് മാസനഗുടി കവർ ചെയ്തത്.

6.45pm ആയപ്പോൾ ഞങ്ങൾ ഊട്ടിയിൽ എത്തി. മുമ്പ് ഇവിടെ വന്നിട്ടുണ്ടെങ്കിലും കൊടൈക്കനാലിനോടു ഉള്ള അതെ ഇഷ്ടം ഊട്ടിയോടും ഉണ്ട്. വീണ്ടു വീണ്ടും വരുവാൻ തോന്നും. ഓരോ തവണ വരുമ്പോഴും പ്രത്യേക feel ആണ് ഇവിടങ്ങളിൽ. വണ്ടി ഒതുക്കിയിട്ട ശേഷം ചൂട് ചായയും കുടിച്ച് ഊട്ടിയിലെ തെരുവുകളിലൂടെ നടന്നു. സന്ദർശകരും കച്ചവടക്കാരും ആയി ഇവിടെ നല്ല തിരക്കായിരുന്നു. അതിനു ഇടയിലൂടെ പോക്കറ്റിൽ കൈയും ഇട്ട് തണുപ്പ് ആസ്വദിച്ച് ഞങ്ങൾ നടന്നു നീങ്ങി.

ഊട്ടിയിൽ നിന്ന് ഇനി METTUPALAYAM, AVUNASHI കൂടി ഇറോഡിലേക്ക്. ഊട്ടി വിട്ട് കഴിഞ്ഞ് മേട്ടുപ്പാളയം വഴി പോകുമ്പോൾ നമ്മൾ വിചാരിച്ച് പോകും ഇത് കേരളമാണോ എന്ന്. കേരളവുമായി ഏറെ സാമ്യം ഉള്ള ഭൂപ്രദേശമാണിവിടം. രാത്രിയായി, ഇനി പ്രത്യേകിച്ച് ഒന്നും തന്നെ കാണുവാൻ ഇല്ല. ഊട്ടിയിൽ നിന്ന് മേട്ടുപാളയത്തേക്ക് 53 കിലോമീറ്റർ ആണ്. മേട്ടുപാളയം കഴിഞ്ഞ് 20 കിലോമീറ്റർ കൂടി കഴിഞ്ഞാൽ സേലം to കൊച്ചി നാഷണൽ ഹൈവേയാണ്. ഇവിടം എല്ലാം കവർ ചെയ്ത് രാത്രി വൈകി ഇൗറോഡിൽ എത്തി.

ഇനിയുള്ള കുറച്ച് ദിവസങ്ങൾ ആദ്യമേ സൂചിപ്പിച്ച personal ആവിശ്യങ്ങൾക്ക് ഉള്ള ഓട്ടമാണ്. എങ്കിലും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഞങ്ങൾ കാറുമായി ഇതുവരെ പോകാത്ത ഗ്രാമപ്രദേശങ്ങൾ വഴി പോകുമായിരുന്നു. തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങളിൽ പോയവർക്ക് അറിയാം അവിടങ്ങളിൽ എന്ത് മാത്രം പുതിയ കാഴ്ചകൾ കാണുവാൻ സാധിക്കും എന്ന്. ഗ്രാമ പ്രദേശവും അവിടുത്തെ ആളുകളുടെ ജീവിത രീതികളും എന്തിന് വസ്ത്രം ധരിക്കുന്നത് പോലും പ്രത്യേക രീതിയിലാണ്.

ഇങ്ങനെ കുറെ ദിവസങ്ങൾ കടന്ന് പോയി. അതിനിടയിൽ തനിച്ച് ഒരു ദിവസം വീണ് കിട്ടി. ഇൗ ദിവസം എന്ത് ചെയ്യുമെന്ന് ആലോചനയിലാണ് ISHA YOGA CENTER മനസ്സിൽ തെളിഞ്ഞ് വന്നത്. യോഗയോടും മറ്റും തീരെ താല്പര്യം ഇല്ലെങ്കിലും അവിടുത്തെ Adiyogi Statue കാണുവാൻ വലിയ താൽപര്യമാണ്. നേരെ അവിടേക്ക് തിരിച്ചു. ഇതിന്റെ കൂടെ മറ്റൊരു ആഗ്രഹവും സാധിക്കാൻ പറ്റി. തമിഴ്നാട്ടിൽ നമ്മൾ കാണുന്ന അവിടുത്തെ ഗവൺമെന്റിന്റെ പച്ച കളർ ബസിൽ (TNSTC) ഒറ്റക്ക് ദീർഘദൂര യാത്ര പോകണം എന്ന് വലിയ ആഗ്രഹമായിരുന്നു. അതുകൊണ്ട് കാർ എടുത്തില്ല ഈറോഡിൽ നിന്ന് ഇഷ യോഗ സെന്‍ററിലേക്ക്‌ TNSTC ടെ ബസിൽ.

 

ഇൗറോഡിൽ നിന്ന് 130 കിലോമീറ്റർ ഉണ്ട് ഇഷയിലേക്ക്‌. കോയമ്പത്തൂർ കൂടിയാണ് പോകുന്നത്. കോയമ്പത്തൂരിൽ നിന്ന് 27 കിലോമീറ്റർ ഉണ്ട് ഇഷ യോഗ സെന്‍ററിലേക്ക്. ഏകദേശം 3.45 ന് ഞാൻ അവിടെ ചെന്നു. ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതിന്റെ പത്ത് ഇരട്ടി ഫലം കിട്ടിയപോലെയായി Adiyodi Statute കണ്ടപ്പോൾ👌. 34 മീറ്റർ (112ft) ഉയരത്തിൽ സ്റ്റീൽ ഉപയോഗിച്ചാണ് statue നിർമിച്ചിരിക്കുന്നത്. വലിയ ഗ്രൗണ്ട് പോലെ ഉള്ള പ്രദേശവും അതിന് ചുറ്റും Velliangiri മലനിരകളും ഉള്ളയിടതാണ് statue സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ഏഴാമത്തെ statue ആണ് Adiyogi Statue. Statuteന് മുന്നിലുള്ള ചെറിയ ഒരു ഭാഗത്ത് പൂജകളും മറ്റും നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഫോട്ടോ എടുക്കുവാനും അനുവാദം ഇല്ല. എല്ലാം കണ്ട് നടക്കുന്നതിന് ഇടയിൽ ജർമനിയിൽ നിന്ന് ഇന്ത്യ കാണുവാൻ വന്ന Fridrich Karlനെയും പുള്ളിടെ wife Emmaയെയും പരിചയപ്പെടാൻ സാധിച്ചു. സായിപ്പിനോട് ടാറ്റാ പറഞ്ഞ ശേഷം Adiyogi Statue കണ്ടപ്പോൾ കിട്ടിയ 100% satisfactionനുമായി തിരിച്ച് ഇൗറോഡിലേക്ക്‌ പോന്നു.

പിന്നെയും കുറെ ദിവസങ്ങൾ ഈറോഡിൽ ആവിശ്യങ്ങളുമായി മുന്നോട്ട് പോയി. ഇതിനിടയിലാണ് പെട്ടെന്ന് BANGALORE പോവേണ്ടതായി വന്നത്. ആദ്യം യാത്ര ട്രെയിനിലാക്കാം എന്ന് വിചാരിച്ചെങ്കിലും പിന്നീട് കാറിൽ പോകാം എന്ന് തീരുമാനിച്ചു. ദൂര കൂടുതൽ ഉണ്ടെങ്കിലും ഒരു ട്രിപ്പ് മൂഡിൽ പിടിക്കുകയാണെങ്കിൽ നല്ലതല്ലേ. Eroad to Bangalore 270 കിലോമീറ്റർ ആണ്. പിറ്റേന്ന് ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് വെച്ചിട്ടുള്ളതിനാൽ ഇന്ന് തന്നെ ബാംഗ്ലൂർ പോയി വരണം. അസാധ്യ റോഡ് ആയകൊണ്ട് ഡ്രൈവ് ചെയ്യാൻ ഒരു മടിയും ഇല്ലായിരുന്നു. രാവിലെ 5.15ന് ഈറോഡിൽ നിന്ന് പുറപ്പെട്ട് 11.45am ആയപ്പോൾ ബാംഗളൂരിൽ വസന്ത് നഗറിൽ എത്തി. അവിടെ എത്തി വന്ന കാര്യം സാധിച്ച് കഴിഞ്ഞ് അധികം സമയം കളയാതെ തിരിച്ച് പോന്നു. ഈറോഡ് to ബാംഗ്ലൂർ റോഡിൽ സേക്കരപട്ടി എന്ന ഒരു സ്ഥലം ഉണ്ട്. നീണ്ട് നിവർന്ന് കിടക്കുന്ന ഹൈവേയും തൊട്ടടുത്ത് മലകളും നേരിയ തണുപ്പും ഉള്ള പ്രദേശം. അവിടെ വണ്ടി നിർത്തി നിൽക്കുമ്പോൾ അസാധ്യ ഫീലാണ് കിട്ടുന്നത്. നമ്മുടെ പാലായിൽ ഉള്ള ആറ്റുതീരം പോലെ എന്തെങ്കിലും അവിടെ പണിതായിരുന്നെങ്കിൽ നല്ലതായിരിക്കും എന്ന് തോന്നി. തിരിച്ച് രാത്രി 8 മണിയോടെ ഇൗറോഡിൽ എത്തി.

ബാംഗ്ലൂരിൽ നിന്ന് തിരിച്ച് വന്നതിന്റെ പിറ്റേന്നാണ് ഞങ്ങൾ KOOVAGAM FESTIVAL കാണുവാൻ പോകുന്നത്. ഇൗ ട്രിപ്പിന്റെ Highlight ആണ് Koovagam Festival. Transgenders പങ്കെടുക്കുന്ന ഉത്സവമാണിത്. ഈറോഡിൽ നിന്ന് 223 കിലോമീറ്റർ ഉണ്ട് കൂവാഗതേക്ക്‌ Transgendersന്റെ ഇന്ത്യയിലെ ഏക അമ്പലമാണ് Koovagam Koothandavar Temple. തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിൽ ഉളുണ്ടുർപെട്ടിന് അടുത്താണ് Koovagam എന്ന ഗ്രാമം. ഇന്ത്യയിലെ പല സ്ഥലങ്ങളിൽ നിന്നുമായി പതിനായിരത്തിൽ അധികം transgenders ഇൗ ഉത്സവത്തിൽ പങ്കെടുക്കാൻ വരും. അത് തന്നെയാണ് ഇൗ ഉത്സവത്തിന്റെ പ്രത്യേകതയും, അത് തന്നെയായിരുന്നു ഞങ്ങളുടെ പേടിയും. കേരളത്തിന് വെളിയിൽ പോകുമ്പോൾ എവിടെ എങ്കിലും വെച്ച് മൂന്നോ നാലോ transgendersനെ കണ്ടിട്ട് ഉള്ളതല്ലതെ ഇത്രയും അധികം ഇതുവരെയും കണ്ടിട്ടില്ല. എന്നാൽ റോഡരികിൽ കണ്ടതിൽ നിന്ന് വ്യത്യസ്തമാണ് ഇവരെ ഇവിടെ വെച്ച് കാണുമ്പോൾ തോന്നുന്നത്. തികച്ചും മാന്യമായ വസ്ത്രം ധരിച്ച് മണവാട്ടി ലുക്കിലാണ് ഇവർ വരുന്നത്. ഇൗ ഉത്സവതെ കുറിച്ച് കേട്ട് ഞങ്ങൾ വന്നപോലെ ഇവിടം കാണുവാനായി ധാരാളം വിദേശികളും ഉണ്ടായിരുന്നു. അമ്പലത്തിൽ വെച്ച് transgendersനെ വിവാഹം കഴിക്കുന്നതും, പിറ്റേന്ന് ബന്ധം ഉപേക്ഷിക്കുന്നതുമാണ്‌ ഇവിടുത്തെ ആചാരം.

അരവാൻ ആണ് ഇവിടുത്തെ പ്രതിഷ്ഠ. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ്; “കുരുക്ഷേത്ര യുദ്ധം നടക്കുമ്പോൾ അർജ്ജുനന്റെയും ഭാര്യ ഉളുപ്പിയുടെയും മകൻ അരവാൻ കൊല്ലപെടുവാൻ ഇടയായി. മരിക്കുന്നതിന് തൊട്ട് മുമ്പ് അരവാൻ പറഞ്ഞു, തനിക്ക് വിവാഹം കഴിക്കണമെന്ന്. എന്നാൽ മരണത്തിലേക്ക് പോകുന്ന അരവാനെ വിവാഹം ചെയ്യാൻ ആരും തയ്യാറായില്ല. അടുവിൽ ഭഗവാൻ ശ്രീകൃഷ്ണൻ സ്ത്രീയുടെ രൂപം സ്വീകരിച്ച് അരവാനെ വിവാഹം ചെയ്തു. അരവാന്റെ മരണശേഷം ശ്രീകൃഷ്ണൻ പഴയ രൂപത്തിലേക്ക് തിരിച്ച് വന്നു.” ഇതിനെ transgenders ഉം ആയിട്ട് connect ചെയിതാണ് ഇവിടുത്തെ അമ്പലവും ആചാരങ്ങളും നിലനിൽക്കുന്നത്. എല്ലാം കണ്ടുകഴിഞ്ഞ് 8 മണി ആയപ്പോൾ ഞങ്ങൾ തിരികെ പോന്നു. നാളെ തിരികെ കേരളത്തിലേക്ക്.

വീട്ടിൽ നിന്ന് പുറപ്പെട്ടിട്ട്‌ ഇന്നേക്ക് 11 ദിവസമായി. ഒന്നും കൂടി വയനാട്ടിലേക്ക് പോകേണ്ട ആവിശ്യമുണ്ട്. രാവിലെ തന്നെ ഈറോഡിനോട് ടാറ്റാ പാഞ്ഞ് വണ്ടി വയനാട്ടിലേക്ക് വിട്ടു. വന്ന വഴിയെ തന്നെ വയനാട്ടിലേക്ക് പോകുന്നത് അത്ര സുഖമുള്ള പരിപാടി അല്ലത്തകൊണ്ട് റൂട്ട് ഞങ്ങൾ മാറ്റിപ്പിടിച്ചു. SATHYAMANGALAM FOREST കൂടിയാണ് ഇനിയുള്ള യാത്ര. 27 Hairpin വളയം പിടിച്ച് പോകുമ്പോൾ കാഴ്ച്ചയുടെ വിരുന്ന് തന്നെയാണ് Sathyamangalam നമ്മുക്ക് തരുന്നത്. കാട്ടാനകളെയും, കാട്ട് പോത്തുകളെയും കണ്ട് വയനാട്ടിൽ എത്തിയപ്പോൾ രാത്രി 8.30 ആയി. ഏറെ വൈകാതെ തന്നെ അവിടുന്ന് പാലായിലേക്ക് തിരിച്ചു…..

“നമ്മൾ എല്ലാവരും പല ആവിശ്യങ്ങൾക്ക്‌ വേണ്ടി ദീർഘദൂര യാത്ര പോകേണ്ടതായി വരും. അങ്ങനെയുള്ള യാത്രകളെ ഇതുപോലെ ഉള്ള ട്രിപ്പാക്കി മാറ്റിയാൽ നഷ്ട്ടമില്ലാത്ത അനുഭവമായിരിക്കും. എല്ലാ തിരക്കുകളും കഴിഞ്ഞ് ഇതുപോലെ ഒരു യാത്ര പോകുവാന് കാത്തിരുന്നാൽ കാത്തിരിപ്പ് മാത്രമേ ഉണ്ടാകൂ…”

യാത്രാവിവരണം – ജോമോന്‍ കളപ്പുരയ്ക്കല്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply