കടപ്പാട് -റോണി തോമസ് (ചരിത്രാന്വേഷികൾ ഗ്രൂപ്പ്).
സുഡാനിലെ ആന വേട്ടക്കാര്‍ കുപ്രസിദ്ധരാണ് …..കൊമ്പിനും തോലിനും ,മൃഗ വ്യാപാരത്തിനുമോക്കെ വേണ്ടി ആനകളെയടക്കം വേട്ടയാടി ജീവിച്ചവര്‍ ….ആഫ്രിക്കന്‍ കൊമ്പന്മാരെ വേട്ടയാടി കൊല്ലുന്ന ഇവരുടെ രീതി അത്യന്തം സാഹസികമായിരുന്നു …..പുറകില്‍ നിന്ന് രണ്ടു പേര് ഇരുതല മൂര്‍ച്ചയുള്ള വാള് ഉയോഗിച്ച് ആനകളുടെ കാലിലെ രക്തധമനികള്‍ മുറിക്കും ..ക്രമേണ രക്തം വാര്‍ന്ന് കരിവീരന്മാര് ചരിയും ….. അങ്ങനെയുള്ള ആന വേട്ടക്കാരില്‍ പ്രധാനിയായിരുന്നു താഹിര്‍ ഷെരീഫ് ….! 1862 ലെ ഒരു ഡിസംബര്‍ മാസം ഇവര്‍ വേട്ടയാടി കൊലപ്പെടുത്തിയ ഒരു തള്ളയാനയുടെ കൂടെ രണ്ടു ആനകുട്ടികളെ സംഘം ജീവനോടെ പിടിച്ചു ….അങ്ങനെ പിടിച്ച മെലിഞ്ഞു ശോഷിച്ച ആനകുട്ടിയില് ഒന്നായിരുന്നു മൂന്ന് ഭൂഖണ്ഡത്തിന്റെ ‘കണ്ണിലുണ്ണിയായിമാറിയ’ ജമ്പോ …..!
അക്കാലത് യൂറോപ്പില്‍ മൃഗങ്ങളുടെ സ്വകാര്യ ശേഖരങ്ങളും മറ്റും നിയമവിധേയമാണ്..ആഡംബരത്തിന്റെ മറ്റൊരു കാഴ്ച …മൃഗങ്ങളുടെ വ്യാപാര ചന്തകള്‍ അങ്ങനെ നാടൊട്ടുക്ക് ഉണര്‍ന്നിരുന്നു …..കാസനോവ എന്ന മൃഗവ്യാപാരി ജമ്പോയെ ഷെരീഫില്‍ നിന്ന് വിലകൊടുത്തു വാങ്ങി …മറ്റെവിടെയെങ്കിലും വില്‍ക്കാനായിരുന്നു അയാളുടെ പദ്ധതി ……
പത്തൊന്‍പതാം നൂറ്റാണ്ടില്‍ യൂറോപ്പിലെ രണ്ടു പ്രധാന മൃഗശാലകളായിരുന്നു ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലെ ‘ജര്ഡിന്’ മൃഗശാലയും ..ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിലെ ‘റീജന്റ്സ്’ മൃഗശാലയും ….ഇരു കൂട്ടരും പുതിയ മൃഗങ്ങളെ വാങ്ങികൂട്ടുന്നതില്‍ മത്സരിച്ചിരുന്നുവെന്നത് മറ്റൊരു രസകരമായ കാര്യം …രണ്ടു രാജ്യങ്ങളുടെയും അഭിമാന പ്രശ്നം പോലുമായിരുന്നു ഈ ശേഖരങ്ങള്‍ … ഏഷ്യന്‍ ആനകള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരു ആഫ്രിക്കന്‍ ആനയുടെ അഭാവം ഇരുടത്തും നിഴലിച്ചിരുന്നു …അങ്ങനെ തീവ്ര ശ്രമത്തില്‍ പാരീസ് മൃഗശാല അധികൃതര്‍ ജമ്പോയെ വ്യാപാരിയില്‍ നിന്ന് വാങ്ങി ….ഒന്ന് വിലപേശാന്‍ കൂടി നില്‍ക്കാതെ ……
മൃഗശാലയിലെ ജീവിതം : തള്ളയാനയില്‍ നിന്നും ചെറുപ്രായത്തിലെ വേര്‍പെട്ടു പോയ ജമ്പോ യ്ക്ക് പോഷകാഹാരത്തിന്റെ കുറവ് നന്നേ അനുഭവപ്പെട്ടിരുന്നു ….അധികൃതര്‍ മൃഗകുട്ടികള്ക്ക് നല്‍കിയിരുന്നത് ആട്ടിന്‍ പാല് മാത്രം ..അതിനായി നൂറോളം ആടുകളെ അന്ന് വളര്‍ത്തിയിരുന്നു ….മെലിഞ്ഞുണങ്ങിയ അവന് ക്രെമേണ കൂട്ടിലടയ്ക്കപ്പെട്ട പ്രദര്ശനവസ്തുമായി മാറി …..മൃഗങ്ങളെ വാങ്ങികൂട്ടാന്‍ മാത്രം മത്സരിച്ചിരുന്ന അവര്‍ പരിപാലനത്തിന് വേണ്ടത്ര ശ്രേദ്ധ നല്‍കിയില്ല ..തന്നെയുമല്ല ‘പുതിയ അതിഥികള്‍ ‘ തുടരെ വന്നപ്പോള്‍ അവന് ശെരിക്കും അവഗണികപ്പെട്ടു …ഒടുവില്‍ അവര്‍ ഒരു തീരുമാനത്തിലെത്തി ആനയെ വിറ്റ് കളയുക ….ഈ വാര്‍ത്ത അറിഞ്ഞ ലണ്ടനിലെ റീജന്റ്സ് അധികൃതര്‍ രംഗതെത്തി ..പക്ഷെ അതോടെ ജര്ഡിന് ‘ഡിമാന്റ് ‘ കൂട്ടി ..എങ്കിലും ഏതുവിധേനയും അതിനെ നേടിയെടുക്കാന്‍ ലണ്ടന്‍ തീരുമാനിച്ചു …..അങ്ങനെ 450 പൌണ്ട് എന്ന വലിയ തുകയുള്‍പ്പടെ കുറച്ചു കരാര്‍ വ്യവസ്ഥയില്‍ അവനെ വാങ്ങി ..കരാര്‍ ഇങ്ങനെയായിരുന്നു ….ഒന്ന് ഒരു കണ്ടാ മൃഗം …ഓസ്ട്രേലിയന്‍ കാട്ടു നായ്ക്കള്‍ ,ചില പക്ഷികള്‍ മുതലായവ ഇതിനു പകരം നല്‍കണം …വിചിത്രം ഇതൊന്നുമായിരുന്നില്ല ….എന്നെങ്കിലും ആഫ്രിക്കന്‍ ആനകള്‍ തങ്ങളുടെ പക്കല്‍ ഇല്ലാതായാല്‍ ജമ്പോയെ തിരിച്ചെത്തിക്കണം …ആഫ്രിക്കന്‍ ആന ഒരു അഭിമാന പ്രശ്നമായിരുന്നതിനാല്‍ അവര്‍ അത് അംഗീകരിച്ചു ..അങ്ങനെ കടല്‍ കടന്നു അവന് ലണ്ടനില്‍ എത്തി …..
‘സ്കോട്ട്’ വരുന്നു …. കുട്ടികൊമ്പനില് നിന്ന് ‘കരിവീരനിലേക്ക്’ – ലണ്ടനിലെ മൃഗ ശാല ഉടമയായിരുന്നു ബാര്‍ലറ്റ് ….അവിടെ വെച്ചായിരുന്നു ‘ജമ്പോ’ എന്ന അവന്റെ നാമകരണം നടന്നത് …. ജമ്പോയെ വാങ്ങുമ്പോള്‍ അവന്റെ സ്ഥിതി നേരത്തെ പറഞ്ഞുവല്ലോ …അതാവശ്യം ചികിത്സ നല്കി അവനെ ഒന്ന് മിടുക്കനാക്കാന്‍ അവിടെയുള്ള ആനകളുടെ പരിചാരകനായ സ്കോട്ടിനെ അയാള്‍ ചുമതല ഏല്‍പ്പിച്ചു ….ജമ്പോയുടെ അവസ്ഥ കണ്ടറിഞ്ഞ സ്കോട്ട് ഒരു നിബന്ധന മാത്രം വെച്ചു …ആനയെ താന്‍ നോക്കാം ..പക്ഷെ അവന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം എനിക്ക് നല്‍കണം ..അതായത് ആരും അതില്‍ ഇടപെടരുത് ….വ്യവസ്ഥ അംഗീകരിച്ചു …അയാള്‍ ചികിത്സ തുടങ്ങി ..ആദ്യമൊക്കെ ഫലപ്രദമായി അവന്റെ ശരീരം പ്രതികരിച്ചുവെങ്കിലും ..എന്തോ രോഗത്താല്‍ ജമ്പോ വലയുന്നുവെന്നു അയാള്‍ക്ക് മനസ്സിലായി ….തുടര്‍ന്ന് സ്കോട്ട് പൂര്‍ണ്ണ ശ്രദ്ധയ്ക്ക് വേണ്ടി അവന്റെ കൂട്ടിലേക്ക് താമസം മാറി ….ഊണും ഉറക്കവുമെല്ലാം അവിടെ തന്നെ …അതിശയമെന്നു പറയട്ടെ …ജമ്പോ ആരോഗ്യം വീണ്ടെടുക്കാന്‍ തുടങ്ങി ….അയാള്‍ പ്രതീക്ഷിച്ചത് പോലെ അവന് ലക്ഷണമൊത്ത കൊമ്പനായി വളര്‍ന്നു …..അവന്റെ കൂട്ടിനു ആലീസ് എന്ന മറ്റൊരു ആനയെ കൂടി അവിടെ എത്തിച്ചതോടെ ആളു ‘ഹാപ്പി’ …..1881 ല്‍ അവന്റെ ഉയരം 11 ഫീറ്റ് ആയിരുന്നു 2000 കിലോയും ..മാതംഗ ലീലയിലെ എല്ലാ ലക്ഷണവും ഒത്തുചേര്‍ന്ന ആകാരഭംഗി ….. അന്നത്തെ കാലത്ത് കരയിലെ ഏറ്റവും വലിയ മൃഗമായി അവന് വിശേഷിക്കപ്പെട്ടു ….
ജംബോയുടെ ചുമലിലേറി ഒരു സവാരി ….! ആളുകളെ വിസ്മയത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ മൃഗ ശാല അധിക്രുതല് കൂടുതല്‍ അവസരമൊരുക്കി …കുട്ടികളെയടക്കം ചുമലിലേറ്റി പൂന്തോട്ടം 15 മിനിറ്റ് ചുറ്റിയടിക്കാന്‍ ഒരാള്‍ക്ക് ചാര്‍ജ് ഒരു പെനി …..!! പിന്നീട് സാധാരക്കാര്‍ക്കും വേണ്ടി അത് അര പ്പെനിയാക്കി കുറച്ചു .. നിര്‍ദ്ദേശങ്ങള്‍ നല്കി അവന്റെ കഴുത്തില്‍ കയറി സ്കോട്ട് ഒപ്പം ഉണ്ടാകും ……വര്‍ഷങ്ങള്‍ കഴ്ഞ്ഞപ്പോള്‍ മനുഷ്യനും ഒരു മൃഗവും തമ്മിലുള്ള ഒരു വല്ലാത്ത ആത്മ ബന്ധം ഇരുവരും തമ്മില്‍ ഉടലെടുത്തു …..’ജമ്പോ സവാരി ആസ്വദിച്ചവരില്‍ എലിസബത്ത് രാജ്ഞിയുടെ മ ക്കളായ ലിയോപോന്സ് രാജകുമാരനും ..ബിയാട്രീസ് രാജകുമാരിയും പിന്നെ കുട്ടിയായ വിന്സ്ടന് ചര്‍ച്ചിലും ഉള്‍പ്പെടും ……
പ്രശസ്തി കടല്‍ കടക്കുന്നു : ലോകത്തിലെ ഏറ്റവും വലിയ ആന എന്ന വിശേഷണം പത്രങ്ങളില്‍ തകൃതിയായി പ്രചരിച്ചു ……ഇത് അമേരിക്കയിലെ ഒരു സര്‍ക്കസ് മുതലാളി ..ബാര്‍ണ്ണം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു ..സമ്പന്നനും കൂര്‍മ്മ ബുദ്ധിക്കാരനുമായ അയാള്‍ എങ്ങനെയും ജമ്പോയെ വിലയ്ക്കെടുക്കാന്‍ കരുക്കള്‍ നീക്കി ..പലവട്ടം ചോദിച്ചു നോക്കിയെങ്കിലും ലണ്ടന്‍ അവനെ വിട്ടുകൊടുക്കാന്‍ ഒരു ചെറിയ താത്പര്യം പോലും കാണിച്ചില്ല …നേരായ വഴി ഇല്ലെങ്കില്‍ വളഞ്ഞ വഴി ….സുവോളജിക്കല്‍ സൊസൈറ്റിയിലെ ഒരു ആന ശാസ്ത്ര വിദഗ്ദനെ അയാള്‍ തന്ത്ര പൂര്‍വ്വം പാട്ടിലാക്കി …ഏതു നിമിഷവും ഒരു മദപ്പാടിന്റെ ലക്ഷണം ജമ്പോ കാട്ടുമെന്നും ….കുട്ടികളുടെയടക്കം ജീവനത് അപകടതിലാക്കുമെന്നും കാട്ടി ..ലണ്ടന്‍ അധികൃതര്‍ക്ക് അയാള്‍ കത്ത് നല്കി ……
ഇതൊക്കെ ബാര്‍ണ്ണത്തിന്റെ അടവാണെന്നും കാട്ടി സ്കോട്ട് വാദിച്ചു നോക്കിയെങ്കിലും അധികൃതര്‍ക്ക് വേറെ വഴിയില്ലായിരുന്നു ….ജമ്പോയെ കൂട്ടിലടയ്ക്കാന്‍ നിര്‍ദ്ദേശം ക്രെമേണ നിര്‍ദ്ദേശം നല്കി …വരുമാനം നിലച്ചപ്പോള്‍ പതുക്കെ ആനയെ വന്‍ തുകയ്ക്ക് വാങ്ങാന്‍ അയാള്‍ രംഗതെത്തി ….തന്റെ ജമ്പോയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെണ്ണ് സ്കോട്ട് അപേക്ഷിച്ചെങ്കിലും അവന്റെ വിറ്റ് കളയാനുള്ള കരാറില്‍ അവര്‍ ഒപ്പ് വെച്ചിരുന്നു …..അല്ലെങ്കിലും രണ്ടായിരം പൌണ്ട് എന്ന മോഹവിലയില്‍ ആരാണ് വീഴാത്തത് …..?
അനയടുക്കാത്ത വീര്യം : ആഴ്ചകള്‍ നീണ്ട തയ്യാറെടുപ്പില്‍ ജമ്പോയെ ന്യൂയോര്‍ക്കിലേക്ക് കടത്താന്‍ വലിയ ആന പ്പെട്ടി തയ്യാറായി ….പതിനെട്ടടി നീളവും എട്ടടി വീതിയും , പന്ത്രണ്ടടി ഉയരവുമുള്ള ഭീമകാരമായ പെട്ടി …തുടര്‍ന്ന് ഒരു പുലര്‍ച്ചെ അവനെ കടത്താന്‍ ബാര്‍ണ്ണം ഉള്‍പ്പടെ അധികൃതര്‍ എത്തിച്ചേര്‍ന്നു ….വന്‍ ജനാവലി അതിനു സാക്ഷിയായിരുന്നു ..മൃഗ ശാലയില്‍ നിന്ന് ആവിക്കപ്പല്‍ തുറമുഖം വരെ പെട്ടിയിലാക്കി കുതിരകള്‍ വലിച്ചെത്തിക്കാനായിരുന്നു പദ്ധതി …അതനുസരിച്ചു സ്കോട്ട് അവന്റെയൊപ്പം മനസ്സില്ല മനസ്സോടെ നീങ്ങി ..തുറമുഖം എത്തിയില്ല . അവനു എന്തോ അപകടം മണക്കുന്നു ……തിരിഞ്ഞു നിന്ന് ….തടികൂട് ജമ്പോ ചവിട്ടി തകര്‍ത്തു …ശേഷം ഒരു വശത്തേക്ക് ചരിഞ്ഞു അവിടെ തന്നെ കിടപ്പ് ….ബാര്‍ണ്ണം ആളുകളെയും കുതിരകളെയും ഉപയ്യോഗിച്ചു അവനെ കപ്പലിലേക്ക് നീക്കാന്‍ ഒരു ശ്രേമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു ..ഇഴയടുക്കാത്ത അവന്റെ വീര്യത്തിനോപ്പം ആ വന്‍ ജനാവലിയില്‍ ആരവങ്ങള്‍ ഉയര്‍ന്നു …’അവനെ വെറുതെ വിടൂ ‘ജന്ക്കൂടം ശബ്ദമുയര്‍ത്തി ….ഒടുവില്‍ ബാര്‍ണ്ണം തോറ്റ് പിന്മാറി ..ജമ്പോയെ തിരികെ മൃഗശാലയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്കി ……ഇതൊക്കെ കണ്ടു സ്കോട്ട് ഉള്ളില്‍ ചിരിക്കുകയായിരുന്നു ….
എങ്കിലും കൌശലക്കാരനായ ബാര്‍ണ്ണം പുതിയ കരുക്കള്‍ നീക്കിയിരുന്നു ….സ്കോട്ട് എന്ന മനുഷ്യന് ഇല്ലാതെ ജമ്പോ വരില്ല …അധികൃതരെ വലവീശി ..അയാളെ കൂടി അമേരിക്കയില്‍ അവന്റെയൊപ്പം കടത്താന്‍ അയാള്‍ അവരെ നിര്‍ബന്ധിച്ചു ..അങ്ങനെ പെട്ടിക്കു മുന്നില്‍ വിഷമത്തോടെ സ്കോട്ട് നിലയുറപ്പിച്ചു .. ആവിക്കപ്പലില്‍ ഗജരാജനോപ്പം അയാളെയും അമേരിക്കയിലേക്ക് എത്തിച്ചു …..
ജമ്പോ അമേരിക്കയില്‍ ; അസ്സീറിയന്‍ കപ്പലായ മൊണാര്‍ക്ക് അവനെ വഹിച്ചു ന്യൂയോര്‍ക്ക് തുറമുഖത്ത് എത്തി ..അതേസമയം അവിടെയും ജമ്പോയുടെ പ്രശസ്തി വ്യാപിച്ചതിനാല്‍ ആളുകള്‍ ആവേശഭരിതരായിരുന്നു ..തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സര്‍ക്കസ് കൂടാരത്തില്‍ …
‘ദി ഗ്രേറ്റ് ജമ്പോ സര്‍ക്കസ് ‘ എന്ന് കേട്ടിട്ടില്ലേ …. ഈ പേരിന്റെ തുടക്കം അവിടെ നിന്നാണു …വന്‍തുക പരസ്യത്തിനു മുടക്കി ബാര്‍ണ്ണം അവനെ ഉപയോഗിച്ചു കാശ് വാരി ……എല്ലാ മുന്‍ റെക്കോര്‍ഡും തകര്‍ക്കുന്ന വരുമാനം …..ആളുകളെ ഇളക്കി മറിച്ച അവന്റെ സവാരിയും ചില നമ്പരുകളും വിദേശത്തു വരെ സ്റെജ് ഉണരാൻ കാരണമായി …എല്ലാത്തിനും കൂടെ സ്കോട്ടും ….
ആന കൂറ്റന്‍ വിട പറയുന്നു … : 1885 സര്‍ക്കസ് കാനഡയില്‍ എത്തി ..സ്വന്തം ട്രെയിനിലാണ് സര്‍ക്കസ് താരങ്ങളും ,മൃഗങ്ങങ്ങളുമൊക്കെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തിരുന്നത് ..പതിവ് പോലെ പരിപാടി കഴിഞ്ഞു രാത്രിയില്‍ തന്നെ സാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുന്ന തിരക്കിലാണ് ..ജമ്പോയെ സ്കോട്ട് ട്രെയിലേക്ക് നയിച്ചു ..മുന്നില്‍ വേറെ രണ്ടു ആനകളുമുണ്ട് ….ഒരു പാളം കടന്നു വേണം അതിലേക്ക് കയറാന്‍ …..പെട്ടെന്നാണ് അയാള്‍ ശ്രേദ്ധിച്ചത് ..! ഒരു ഗുഡ്സ് വണ്ടി അതിലൂടെ ചിന്നം വിളിച്ചു പാഞ്ഞു വരുന്നു …..നിമിഷങ്ങള്‍ കഴിഞ്ഞില്ല …..മുന്നില്‍ പോകുന്ന ആനകളെ ഇടിച്ചു വീഴ്ത്തി …അത് ജംബോയുടെ കൂറ്റന്‍ ശരീരത്തില്‍ കനത്ത പ്രഹരമേല്‍പ്പിച്ചു …..കുറച്ചു ദൂരം ഇഴഞ്ഞു നീങ്ങിയ അവന്റെ ശരീരം എഞ്ചിനും വാഗണും മിടയിലായി ……സ്കോട്ട് അലറി വിളിച്ചു അവന്റെ അടുതെതിയപ്പോള് അല്‍പ്പം ശ്വാസോച്ഛ്വാസം മാത്രമുണ്ടായിരുന്നു ജമ്പോയ്ക്ക് ….തുമ്പിക്കൈ കൊണ്ട് സ്കോട്ടിനെ തലോടി അവന് എന്നന്നേക്കുമായി വിട പറഞ്ഞു ……
അപകട സ്ഥലത്ത് നിന്ന് ആ വമ്പന്‍ ശരീരം നീക്കാന്‍ കഠിന പ്രയ്തനം തന്നെ വേണ്ടി വന്നു …..മണിക്കൂറുകള്‍ക്കുള്ളില്‍ അവന്റെ ശരീരം ‘സ്ടഫ് ‘ ചെയ്യാന്‍ ബാര്‍ണ്ണം നിര്‍ദ്ദേശം നല്കി …ജമ്പോയുടെ വയറില്‍ നിന്നും ലഭിച്ച സാധനങ്ങള്‍ ആരെയും ഞെട്ടിച്ചു ..നൂറുകണക്കിന് നാണയങ്ങള്‍ ….താക്കോലുകള്‍ ..പോലീസ് വിസിലുകള്‍ ..അങ്ങനെ .. മരണ ശേഷവും അവന്റെ സ്ടഫ് ചെയ്ത ശരീരം പ്രദര്‍ശിപ്പിച്ചു ബാര്‍ണ്ണം പിന്നെയും ലഭാമുണ്ടാക്കി …എന്നാല്‍ ഇരുപത് വര്‍ഷത്തോളം തന്റെ കൂടെയുണ്ടായിരുന്ന ജമ്പോ ഇല്ലാത്തൊരു സൂര്യോദയം കാണാന്‍ സ്കോട്ട് പിന്നെ അവിടെ നിന്നില്ല ..ലണ്ടനിലേക്ക് കപ്പല്‍ കയറിയ അയാളെ കുറിച്ചു പിന്നീട് യാതൊരു വിവരവും ലഭിച്ചില്ല …..
ആകാശ ഭീമനായ ബോയിംഗ് 747 ‘ജമ്പോ ജെറ്റ് ‘ എന്ന വിമാനത്തിനു ഭീമാകരത്വത്തെ സൂചിപ്പിക്കുന്ന പേര് ലഭിച്ചതും …ഇംഗ്ലീഷ് നിഘണ്ടുവില്‍ ഏറ്റവും വലിയ ജന്തുവിനെ സൂചിപ്പിക്കുന്ന ജമ്പോ എന്ന വാക്ക് ഉരുത്തിരിഞ്ഞതുമൊക്കെ എവിടെ നിന്നാണെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ ..മൂന്ന് ഭൂഖണ്ടത്തെ അമ്പരപ്പിന്റെ കൊടുമുടിയിലെത്തിച്ച ജമ്പോയുടെ സ്ടഫ് ചെയ്ത ശരീരം പില്ക്കാലത്ത് ഉണ്ടായൊരു അഗ്നി ബാധയില്‍ നശിച്ചു പോയെങ്കിലും …ചരിത്ര ത്താളുകളില്‍ എന്നെന്നുമോര്‍ക്കാന്‍ ഈ വാക്കുകളൊക്കെ നമ്മെ പ്രേരിപ്പിക്കും ..