വിവരണം – സാദിയ അസ്കര്.
തലേന്ന് രാത്രി പെട്ടെന്നൊരു തോന്നൽ നാളെ ഒരു ട്രിപ്പ് പോയാലോ എന്ന്. ഒരുപാടു നാളത്തെ ആഗ്രഹം ആണ് ഗുണ്ടൽപേട്ട് ഫ്ലവർ തോട്ടം കാണണം എന്ന്. തിരുവോണത്തിന്റെ തലേന്ന് ആണ് ഈ ആഗ്രഹം. കുറച്ചു പൂക്കളെങ്കിലും കാണാതിരിക്കില്ല ഒന്ന് പോയി നോക്കിയാലോ എന്ന് പറഞ്ഞപ്പോൾ ഇക്ക ഓക്കേ പറഞ്ഞു. രണ്ടു തവണ മൈസൂർ പോയപ്പോഴും പൂക്കൾ പോയിട്ട് ചെടി പോലും കണ്ടില്ല. ഇത്തവണയെങ്കിലും കാണാൻ പറ്റണമേ എന്ന് മനസ്സിൽ കരുതി 3 മണിക്ക് alrm വെച്ച് കിടന്നു. ( 3 ഇന് വെച്ചാലേ 5 മണിക്കെങ്കിലും എണീക്കു ).
ഇന്നോവ ആയ കാരണം പറ്റുന്നവരെ ഒക്കെ കൂടെ കൂട്ടി (വീട്ടുകാർ തന്നാ ). 6 മണിക്ക് വീട്ടിൽ നിന്നും പുറപ്പെട്ടു. മലപ്പുറം, കൊണ്ടോട്ടി, മുക്കം വഴി വയനാട്ടിലേക്ക് ആദ്യം. അടിവാരം എത്തിയപ്പോൾ വിശപ്പിന്റെ വിളി വന്നു. അപ്പോം കടലാക്രമണവും കഴിഞ്ഞു ചുരത്തിലേക്ക്. മനസ്സിൽ പൂക്കൾ മാത്രം ആയതു കൊണ്ട് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റിയില്ല 😀 . മുത്തങ്ങ വഴി ഗുണ്ടൽപേട്ട്.
ആ tym ഇൽ മൃഗങ്ങൾ ഒന്നും ഉണ്ടാവില്ലെന്ന് പറഞ്ഞു ഇക്ക വണ്ടി കത്തിച്ചു വിടുകയാണ് സുഹൃത്തുക്കളെ കത്തിച്ചു വിടുകയാണ്. പെട്ടന്നതാ മുന്നിൽ ആന. പിന്നെ പറയണോ ഇഷ്ടം പോലെ ആന, കാട്ടുപോത്തു, കുരങ്ങൻ, മാൻ, മയിൽ….സന്തോഷമായി. എല്ലാവര്ക്കും interest കൂടി വന്നു. കാട് കഴിഞ്ഞു തോട്ടം കണ്ട് തുടങ്ങി. ആകെ ഒരു ഓറഞ്ച് മയം. സൂക്ഷിച്ചു നോക്കിയപ്പോൾ മല്ലിക ആണ്. ഹാവു സമാധാനമായി. ആദ്യം കണ്ട തോട്ടത്തിൽ തന്നെ ചാടി ഇറങ്ങി. ഒരു തലക്ക് 10 രൂപ photo എടുക്കാൻ 20 ഉം എന്ന് കാവൽക്കാരൻ പയ്യൻ. വേണ്ടന്ന് പറഞ്ഞു ഞങ്ങൾ വണ്ടിയിൽ കയറി. ഞങ്ങൾ അല്ല ഞാൻ തന്നെ ആണ് പറഞ്ഞെ വേണ്ടന്ന്. സൂക്ഷിച്ചു നോക്കിയപ്പോൾ കരിഞ്ഞു തുടങ്ങിയ ഒരു തോട്ടം ആയിരുന്നു അത്. നല്ല ഫ്രഷ് ഉണ്ടാവും അപ്പുറത്തു നോക്കാം എന്നും.
അത്ര ഫ്രഷ് അല്ലേലും മറ്റേതിനേക്കാളും നല്ലതായ ഒരു തോട്ടം കണ്ടപ്പോൾ നിർത്തി. അവിടെ കാശും കൊടുക്കണ്ട ഫ്രീ ഫ്രീ 😛 . മതിയാകുന്ന വരെ ഫോട്ടോ എടുക്കണം എന്നുണ്ടായിരുന്നു. 12.30 ആണ് tym. സൂര്യൻ തലക്ക് മീതെ കത്തി ജ്വലിച്ചു നിൽക്കുന്നു. പൂക്കളെ ഇടയിലൂടെ ഓടി കളിച്ചു മക്കൾ എല്ലാം ക്ഷീണിച്ചു. മതി ഇനിയും ഈ വെയിൽ കൊണ്ടാൽ നേരെ ഹോസ്പിറ്റൽ പോകേണ്ടി വരും എന്നായി ഇക്ക. അങ്ങനെ തിരിച്ചു പോന്നു.
ഗുഡല്ലൂർ നാടുകാണി വഴി മലപ്പുറം. വിശപ്പിന്റെ വിളി വീണ്ടും വന്ന കാരണം കാട് എത്തുന്ന മുന്നേ ഫുഡ് കഴിക്കാൻ ഹോട്ടൽ തിരഞ്ഞു. ഒരു ഹോട്ടലും ഇഷ്ടപ്പെട്ടില്ല. കാടെത്തി. എന്തെന്നറിയില്ല ഒരാനയെ അല്ലാതെ വേറെ ഒന്നിനേം അവിടെ കണ്ടില്ല. കാട് കഴിഞ്ഞു വീണ്ടും ഹോട്ടൽ തിരച്ചിൽ. ഒരു റിസോർട് ബോർഡ് കണ്ട് ആ വഴിക്കങ്ങു പോയി. റിസോർട് കാണലും ആയി ഫുഡ് കഴിക്കലും ആയി എന്നായിരുന്നു എല്ലാവരുടേം മനസ്സിൽ. കുറച്ചങ്ങു പോയപ്പോൾ റിസോർട് കണ്ടു. പോയ വഴി നല്ല വഴി ഒന്നും അല്ല. കുണ്ടും കുഴിയും കയറ്റവും അതിനേക്കാൾ വലിയൊരു ഇറക്കവും കഴിഞ്ഞു resort. അവിടുത്തെ തിരക്ക് കാരണം നടത്താൻ കഴിയില്ലെന്ന് പറഞ്ഞു ഉടമക്കാരൻ പൂട്ടി ഇട്ടേക്കാണത്രെ. ഇനി മേലാൽ resort എന്ന വാക്ക് മിണ്ടിപ്പോകരുതെന്ന് ഇക്ക. (ആ അങ്ങനെ ഒക്കെ തന്നെ അല്ലെ എല്ലാം അറിയാ അല്ലെ friends 🙁 ).
ഇനി ആദ്യം കാണുന്ന ഹോട്ടലിൽ നിർത്തും അതേതു ഹോട്ടൽ ആണേലും നിർത്തും എന്നും കൂടെ പറഞ്ഞു. അപ്പൊ തന്നെ കണ്ടു നിർത്തി കഴിച്ചു. ആ ഫുഡ് ഈ ജന്മം ഞങ്ങൾ മറക്കില്ല. അത്രേം ടേസ്റ്റ് ഇല്ലാത്ത ഫുഡ് ആയിരുന്നു. ഹോട്ടൽ സെറ്റപ്പും ആളുകളെ തിരക്കും കണ്ടപ്പോ കരുതി ഒടുക്കത്തെ ടേസ്റ്റ് ആവും എന്ന്. ഓർഡർ ചെയ്തു എന്നല്ലാതെ ആരും കഴിച്ചില്ല. ആ cash പോയി കിട്ടി. നമ്മുടെ കേരളത്തിൽ എത്തിയിട്ട് നമുക്ക് നല്ല തട്ട് തട്ടാം എന്നും പറഞ് ഇക്ക വണ്ടി എടുത്തു.
ഗുഡല്ലൂർ എത്തിയപ്പോ 3 30. എല്ലാവരുടെ മുഖത്തും സന്തോഷം. Tym ഇനിയും ഉണ്ടല്ലോ. ഇക്ക നേരെ ഊട്ടി റോഡിനു വിട്ടു. ഊട്ടി വരെ എത്തില്ലെന്ന് അറിയാം കാരണം 6 മണിക്ക് നാട്ടിൽക്ക് തിരിക്കണം. എന്നാലും പറ്റുന്നിടം വരെ പോവാലോ. അത്രേം കാണാം. പല വട്ടം ഊട്ടി പോയിട്ടുണ്ടേലും ഊട്ടി വഴികൾ ഒരു അത്ഭുത മായി തോന്നിയത് അന്നാണ്. ( അത് വരെ ഊട്ടിക്ക് എന്ന് പറഞ്ഞു പോകും. നേരെ ബൊട്ടാണിക്കൽ ഗാർഡൻ പിന്നെ കുറച്ചു മൊട്ടക്കുന്നും കണ്ടു പോരും ) അതിനേക്കാൾ എത്രയോ സൂപ്പർ ആണ് പോകുന്ന വഴിയേ വണ്ടി നിർത്തുന്നതും ചെറിയ ചെറിയ വഴിയിലൂടെ നടന്നു പോകുന്നതും. കൂടെ കോടമഞ്ഞും മഴയും തണുപ്പും. അത്രേം ആസ്വദിച്ചൊരു ട്രിപ്പ് ആദ്യമായിട്ടാ.
ഫുഡ് ഒഴിച്ച് ബാക്കി എല്ലാം അടിപൊളി. എല്ലാവരും ഹാപ്പി. One day ട്രിപ്പ് ആണേലും 2 days കറങ്ങാൻ പോയ ഒരു ഫീൽ. ഒരു ദിവസം കൊണ്ട് ഗുണ്ടൽപേട്ടിലെ വെയിലും ചൂടും ഊട്ടിയിലെ തണുപ്പും മഞ്ഞും പിന്നെ നമ്മുടെ നാട്ടിലെ രണ്ടും കൂടെ കലർന്ന കാലാവസ്ഥയും കിട്ടിയില്ലേ. മതി അത്രേം മതി. ചെറിയ ട്രിപ്പ് ഇഷ്ടപെടുന്നവർക്കും ആഗ്രഹിക്കുന്നവർക്കും വേണ്ടി എഴുതി എന്നെ ഒള്ളു. അല്ലാതെ യാത്രയെ കുറിച്ചു എഴുതാനോ പറയാനോ ആയില്ല. തെറ്റുണ്ടെൽ ക്ഷമിക്കണം. കുറച്ചു ഫോട്ടോസും ഇടുന്നുണ്ടേ. ഇഷ്ടപെട്ടവർ ലൈക് ചെയ്യട്ടെ.. അല്ലെ.