ഇന്നത്തെ (16-10-17) യുഡിഎഫ് ഹര്‍ത്താലനുകൂലികള്‍ തകര്‍ത്ത തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ്. എത്രയോ ആളുകള്‍ ഓരോ ആവശ്യങ്ങള്‍ക്കായി വരുന്ന വഴിയായിരിക്കണം ഇവനൊക്കെ ഈ തലതെറിച്ച പരിപാടി ചെയ്തത്.
റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, മെഡിക്കല്‍കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് അത്യാവശ്യമായി പോകുന്നവരും ഈ ബസ്സില്‍ ഉണ്ടാകും. ഇതൊന്നും ഓര്‍ക്കാതെ സര്‍ക്കാര്‍ ബസ്സിനു കല്ലെറിയുന്നവന് സ്വന്തം വീടിനു നേരെ കല്ലെറിഞ്ഞു പഠിക്കട്ടെ ആദ്യം…
ഇത് അടിച്ചു പൊട്ടിച്ചവൻ തന്നെ നാളെ ഒരാവശ്യം വരുമ്പോൾ കൈ കാണിച്ചു കയറാൻ ഉള്ളത് ആണല്ലോ എന്ന് ഓർക്കുമ്പോൾ ആണ് ആശ്വാസം.

സാധാരണക്കാരന്റെ വാഹനമാണ് കെ.എസ്.ആർ.ടി.സി. പൊതുമുതൽ നശിപ്പിച്ചവരുടെ കയ്യിൽ നിന്നും നഷ്ടം ഈടാക്കണം.
വീട്ടിലിരിന്നു ഹര്‍ത്താല്‍ ആഘോഷിക്കുന്നവര്‍ക്ക് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാകില്ല. അത്യാവശ്യ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി ആണ് ഹര്‍ത്താല്‍ ദിനം പോലും ആശ്രയം..! ഇതൊക്കെ മനസ്സിലാകണമെങ്കില്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി വീടെത്താന്‍ കാത്തുനില്‍ക്കുന്നവരെ കാണണം.
ഹര്‍ത്താല്‍ ദിനം മനുഷ്യനു അസുഖം വന്നാല്‍ എന്ത് ചെയ്യും, വീട്ടിലിരിക്കുമോ..? ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാം സഹിച്ച് വീട്ടിലിരിക്കണോ?
“ഏത് പാർട്ടി കാണിച്ചാലും ഇതൊക്കെ വെറും തന്തയില്ലായിമയാണ്”
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog