പിഞ്ചുകുഞ്ഞുമായി പോയ ആംബുലന്‍സിന് വഴികൊടുക്കാതെ കിലോമീറ്ററുകളോളം ഓടി ഒരു കാര്‍. ശ്വാസതടസ്സത്തെ തുടര്‍ന്ന് നവജാത ശിശുവിനെ പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ആംബുലന്‍സിന് മുന്നിലാണ് കാര്‍ തടസമായത്.
ഇതുമൂലം തനിയ്ക്ക് മെഡിക്കല്‍ കോളേജില്‍ എത്താന്‍ 15 മിനിറ്റ് അധികം വേണ്ടിവന്നെന്ന് ആംബുലന്‍സ് ഡ്രൈവര്‍ മധു പറയുന്നു. കാര്‍ ആംബുലന്‍സ് തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
പെരുമ്പാവൂര്‍ നിന്ന് വരുന്ന വഴി ആലുവ ജിടിഎന്‍ ജങ്ഷനില്‍ വച്ചാണ് എസ്.യു.വി. കാര്‍ ആംബുലന്‍സിന് മുന്നില്‍ കയറിയത്. പിന്നീട് ഹസാര്‍ഡ് ലൈറ്റ് മിന്നിച്ച് വാഹനം ആംബുലന്‍സിന് മുന്നില്‍ തന്നെ തുടരുകയായിരുന്നു. ആംബുലന്‍സിന് കടന്നുപോകാനുള്ള സൗകര്യം പലയിടങ്ങളിലും ലഭിച്ചെങ്കിലും കാര്‍ ഡ്രൈവര്‍ ഒതുക്കിത്തന്നില്ലെന്നും മധു വ്യക്തമാക്കി.


കെ.എല്‍.-17എല്‍, 202 എന്ന നമ്പറിലുള്ള വാഹനമാണ് മധുവിന്റെ ആംബുലന്‍സ് തടസപ്പെടുത്തിയത്. സംഭവത്തില്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
News – http://www.mathrubhumi.com/news/kerala/kochi-ambulance-blocked-by-car-1.2322405
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog