ഈ മാസം ആദ്യവാരം (March 5) വൈറ്റില ഹബ്ബിൽ വെച്ചുണ്ടായ അനുഭവം ആണു. കമ്പനി മീറ്റിംഗ് കഴിഞ് പത്തനംതിട്ടക്ക് വരാൻ ഹബിലെത്തി ബസിന്റെ സമയം ചോദിച്ചു. ആറര കഴിഞ് ആറേ മുക്കാലിനോടുള്ള്ല് ബസ് ഉണ്ടെന്ന് ഇവിടുന്ന് അറിയിച്ചു. അത് പ്രകാരം നോക്കി നിന്ന് 7.10 ആയപ്പോൾ ആണു ബസ് എത്തിയത്.
ബസ് അല്ലേ ട്രാഫിക് ഒക്കെ ഉള്ളതല്ലെ ലേറ്റ് ആവുക സ്വഭാവികം പക്ഷേ ലേറ്റ് ആയ വന്ന വണ്ടി എപ്പോഴാ ഇനി ഇവിടുന്ന് പോകുവാന്ന് അറിയാൻ ഡ്രൈവറോടായി ചോദിച്ചു ചേട്ടാ ഈ ബസ് എപ്പോഴാ പോവുകാന്ന്. അപ്പോ ഡ്രൈവർ പറഞ മറുപടി നിങൾ പോയി ബോർഡിൽ നോക്കാൻ.
ബോർഡിൽ ടൈം ഇല്ലല്ലോന്ന് ചോദിച്ചപ്പോ പറയ്കാ സ്റ്റേഷൻ മാസ്റ്ററോട് ചോദിക്കാൻ. അവിടെ ചോദിച്ചപ്പോ 6.45 എന്ന് പറഞു പക്ഷേ ഇപ്പോ 7.15 ആവുന്നു അതുകൊണ്ടാണു ഇവിടെ ചോദിച്ചതെന്ന് പറഞപ്പോൾ ഡ്രൈവറുടെ മറുപടി, എനിക്ക് പറയാൻ സൗകര്യമില്ല എന്തേലും ചെയ്യാനുണ്ടോന്ന്..!!!!
വളരെ മര്യാദക്ക് സംസാരിക്കുമ്പോഴാണു ഇദ്ദേഹം ഇങനെ തിരിച്ച് പെരുമാറിയത്. ക്ഷമ കെട്ടപ്പോ ഞാനും ശബ്ദമുയർത്തി സംസാരിച്ചു. സൗകര്യമില്ലെങ്കിൽ പിന്നെ താനെന്തിനു ഈ ജോലി ചെയ്യുന്നു സർക്കാർ വണ്ടി തന്റെ സൗകര്യം പറയാനുള്ളതാണെങ്കിൽ എന്റെ സൗകര്യത്തിനു ഞാനീ ബസിന്റെ മുന്നിൽ കേറി നിക്കാൻ പോവാ എനിക്ക് മാറാൻ സൗകര്യമില്ല തനിക്ക് വല്ലോം ചെയ്യാനുണ്ടോന്ന് ഞാനും ചോദിച്ചു.
അവസാനം ആകെ വഴക്കായി ചെറിയ രീതിയിൽ ഉന്തും തള്ളുമാവുന്ന ഘട്ടമായപ്പോൾ പോലീസും യാത്രക്കാരും മറ്റ് കണ്ടക്ടറുമാരും ഡ്രൈവർമാരുമൊക്കെ കൂടി. അടിയാവും എന്ന് തോന്നിയോണ്ടാണോന്ന് അറിയില്ല അയാൾ പിന്നെ തണുത്തു.വണ്ടി ഇവിടുന്ന് എടുക്കുകയും ചെയ്തു.
RPC 113, KL- 15, A 765 നംബരിലുള്ള ബസിലാണു ഈ അനുഭവം ഉണ്ടായത്. ഇതിനു മുന്നെ പ്രായമുള്ള ഒരു ചേച്ചി വണ്ടി ആലപ്പുഴ വഴിയാണോന്ന് ചോദിച്ചപ്പൊ ഇയാൾ ആ ചേച്ചിയോടും പരുഷമായിട്ടാണു പെരുമാറിയത്.
ഞാൻ പത്തനംതിട്ട ഡിപ്പോയിൽ വിളിച്ച് ഇക്കാര്യം അവരുടെ ശ്രദ്ധയില്പെടുത്തിയപ്പൊ കിട്ടിയ അവരുടെ നിസ്സഹായവസ്ഥയിലുള്ള മറുപടി ഇതിനൊക്കെ എന്താ ചെയുക എന്നാണു. സത്യത്തിൽ യാത്രക്കാർ പ്രതികരിക്കുക എന്നല്ലാതെ എന്താ ചെയ്കാ ഇതിനൊക്കെ. ശരിക്കും ഇങനുള്ള ജീവനക്കാർ അല്ലേ കെ.എസ്.ആർ.ടി.സിക്ക് നഷ്ടമുണ്ടാക്കുന്നത്.
ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം ആണു യാത്രക്കാരെ കെസ്.ആർ.ടി.സിയിൽ നിന്നും അകറ്റുന്നത്. എന്നാൽ വളരെ മാന്യന്മാരായ ജീവനക്കാരും ഉണ്ട് ഈ ബസിലെ കണ്ടക്ടർ നല്ലൊരു മനുഷ്യനാണു. പക്ഷെ അങനുള്ളവർക്കും കൂടി നാണക്കേടാണു ഈ ഡ്രൈവറെപോലുള്ളവർ. ഇങനുള്ള നാറികളെ നാലു പേർ അറിയണം അതിനാണു ഈ പോസ്റ്റ്.!
വിവരണം – അന്സാരി ടി.എ.