ഇപ്പോള്‍ വിമാന ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി സ്വന്തം വീട്ടിലിരുന്ന് തന്നെ ചെയ്യാനാകും. ഇതിലൂടെ ട്രാവല്‍ ഏജന്‍സികാര്‍ക്ക് നല്കേണ്ടിവരുന്ന കമ്മീഷന് ഒഴിവാക്കാനാകും. എന്നാല്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വലിയതോതില്‍ പണം നഷ്ടമാകും. ഇവിടെയിതാ, ഓണ്‍ലൈന്‍ വഴി ലാഭകരമായി ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ചില വഴികള്‍ പറഞ്ഞുതരാം…
1, നേരത്തെ ബുക്ക് ചെയ്യാം- യാത്ര പോകാന്‍ തീരുമാനിച്ചാല്‍ ഉടന്‍ തന്നെ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുക. യാത്രാദിവസത്തിനോട് അടുക്കുന്തോറും ടിക്കറ്റ് നിരക്ക് വലിയതോതില്‍ വര്‍ദ്ധിക്കും. കുറഞ്ഞത് 30 ദിവസം മുമ്പെങ്കിലും, ടിക്കറ്റ് ബുക്ക് ചെയ്താല്‍ വലിയ നഷ്ടമില്ലാത്ത നിരക്കിന് അത് ലഭ്യമാക്കാം.
2, വീക്കെന്‍ഡ് ഒഴിവാക്കാം- ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്രാനിരക്ക് ഉയര്‍ന്നിരിക്കും. മറ്റ് അത്യാവശ്യങ്ങള്‍ ഇല്ലെങ്കില്‍ ആഴ്ചയ്ക്ക് ഇടയ്ക്കുള്ള ദിവസങ്ങളിലേക്ക് യാത്ര മാറ്റിയാല്‍ വന്‍ തുക ലാഭിക്കാനാകും.
3, ഓണ്‍ലൈന്‍ ഇടപാടുകള്‍ ശ്രദ്ധിക്കുക- ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ വിവിധ ഓണ്‍ലൈന്‍ സൈറ്റുകള്‍ പ്രത്യേക ഡിസ്കൗണ്ടുകളും ഡീലുകളും ഒരുക്കുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചാല്‍, വന്‍ ലാഭം നേടാനാകും.
4, റീഫണ്ട് ചെയ്യാത്ത ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുക- യാത്ര ക്യാന്‍സല്‍ ചെയ്യേണ്ട സാഹചര്യമില്ലെങ്കില്‍ റീഫണ്ട് ചെയ്യാത്ത ടിക്കറ്റ് തന്നെ തെരഞ്ഞെടുക്കുക. റീഫണ്ട് ചെയ്യുന്ന ടിക്കറ്റിനെ അപേക്ഷിച്ച് ഇതിന് നിരക്ക് കുറവായിരിക്കും.
5, ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ബുക്ക് ചെയ്യുക-
തിരിച്ചുമുള്ള യാത്ര ഉണ്ടെങ്കില്‍, രണ്ടുവശത്തേക്കുമുള്ള ടിക്കറ്റ് ഒന്നിച്ചു ബുക്ക് ചെയ്യുക. ഇങ്ങനെ ടിക്കറ്റ് എടുത്താല്‍ പണം ലാഭിക്കാനാകും.
Source – http://www.asianetnews.tv/cashless-kerala/money-saving-tips-for-booking-flight-tickets?cf=related