ഹര്‍ത്താല്‍; വാഹനങ്ങള്‍ തടയുന്നു; KSRTC ബസ്സിനു നേരെ കല്ലേറ്..

ദലിത് സംഘടനകള്‍ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആദ്യമണിക്കൂറുകളില്‍ ഭാഗികമാണ്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളെ ഹര്‍ത്താല്‍ ബാധിച്ചിട്ടില്ല. മൂന്നിടത്തും കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും ഓട്ടോറിക്ഷകളും ടാക്സികളും സര്‍വീസ് നടത്തുന്നുണ്ട്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കാസര്‍കോട് ജില്ലകളെ ഹര്‍ത്താല്‍ ബാധിച്ചു. ഇവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയും സ്വകാര്യബസുകളും ഓടുന്നില്ല.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. അതേസമയം ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ കൊച്ചിയില്‍ അറസ്റ്റിലായി. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനാണ് ഗീതാനന്ദന്‍ അറസ്റ്റിലായത്. ഹൈക്കോടതി ജംഗ്ഷനില്‍വെച്ചാണ് ഗീതാനന്ദനും ഏഴോളം പ്രവര്‍ത്തകരും അറസ്റ്റിലായത്.

കടകള്‍ തുറന്നിട്ടുണ്ടെങ്കിലും എണ്ണത്തില്‍ കുറവാണ്. തൃശൂരിലും ആലപ്പുഴയിലും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നില്ല. തൃശൂര്‍ വലപ്പാട് വെച്ച് രാവിലെ ഗുരുവായൂരിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിനുനേരെ കല്ലേറുണ്ടായി. ഡ്രൈവര്‍ക്ക് പരുക്കേറ്റു.

വടകരയിലും പത്തനംതിട്ടയിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് വടകരയില്‍ സ്വകാര്യ ബസാണ് തടഞ്ഞത്. ആദ്യ മണിക്കൂറില്‍ സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്തുന്നില്ല. അതേസമയം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

 

പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ വാഹനഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. സമരാനുകൂലികള്‍ രാവിലെ വാഹനങ്ങള്‍ തടയുകയായിരുന്നു. കേരള യൂണിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ ഇന്നു തന്നെ പരീക്ഷ നടത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു.

വീഡിയോ കടപ്പാട് – മനോരമ ന്യൂസ്.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply