യാത്രാവിവരണം എഴുതിയത് – Pius Thomas.
വളരെ കാലത്തെ ആഗ്രഹമായിരുന്നു റോസ്മല ഒന്നു സന്ദർശിക്കണം എന്ന്… ഓഫ് റോഡ് നമ്മുടെ ആനവണ്ടിയിലോ ജീപ്പിലോ പോണം എന്നത്… അങ്ങനെയിരിക്കെ ഞങ്ങൾ അങ്ങു സെറ്റ് ഇട്ടു റോസ് മല കാണാൻ… വെളുപ്പിനെ 4 മണിക്ക് തന്നെ ജഗ്ഗു ആശാനും രതീഷു ചേട്ടനും ചേർത്തലയിൽ നിന്നും യാത്ര ആരംഭിച്ചു.. ഞാനും സനീഷും കൈനകരിയിൽ നിന്നും 4.45 നു പങ്കു ചേർന്നു.. ഇനി ഒരേ ഒരു ലക്ഷ്യം മാത്രം. റോസാപ്പൂ പോലെ മനസ്സിൽ കയറിപ്പറ്റിയ റോസ് മല കാണാൻ… 6 മണി ആയപ്പോൾ ഒരു കട്ടനും കുടിച്ചു യാത്ര തുടർന്നു.. നല്ല സൂപ്പർ റോഡ്.. MC റോഡ് ഇപ്പോൾ നല്ല കിടു ആണ്… ചെങ്ങന്നൂർ-അടൂർ-പത്തനാപുരം – പുനലൂർ-തെന്മല -ആര്യങ്കാവ് ആണ് യാത്രാ വഴി… രാവിലെ ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന മഴ ഇപ്പോഴും തുടർന്നുകൊണ്ടിരുന്നു…
സമയം 7 മണി കഴിഞ്ഞു പുനലൂർ പിന്നിട്ടു.. കുറേ ദൂരം മുന്നോട്ടു പോയി കഴിഞ്ഞു ഒറ്റക്കൽ എന്ന സ്ഥലത്ത് കല്ലട ജലസേചന പദ്ധതിയുടെ ഒരു വാച്ച് ടവർ ഉണ്ട്.. അവിടെ ഒന്നു കേറി.. നല്ല മനോഹരമായ കാഴ്ച… രാവിലെ തന്നെ മനസ്സുനിറഞ്ഞു.. സമയം കളയാൻ തീരെ ഇല്ലാത്തത് കൊണ്ട് ഒരു 10 Min അവിടെ ചിലവഴിച്ചു യാത്ര തുടർന്നു..
:: തെന്മലയ്ക്ക് ശേഷം 13 കണ്ണറ പാലം… ഏകദേശം 100 വർഷത്തിനു മേൽ പഴക്കം കാണും ഈ പാലത്തിനു എന്നിരുന്നാലും 13 കണ്ണറ പാലം ഇപ്പോഴും പഴയ ബ്രിട്ടിഷ് പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്നു.. കൊല്ലം-ചെങ്കോട്ട റയിൽവേ പാത കടന്നു പോകുന്നതും ഈ പാലത്തിലൂടെ തന്നെയാണ്.. സമയം 8 മണിയോട് അടുക്കുന്നു. വിശപ്പിന്റെ വിളി കൂടി കൊണ്ടും ഇരിക്കുന്നു ‘… എന്നാലും ആര്യങ്കാവിൽ നിന്നും ഭക്ഷണം കഴിച്ചാൽ മതി എന്നതാരുന്നു തിരുമാനം..
8 മണിക്ക് ആര്യങ്കാവിൽ എത്തിച്ചേർന്നു… ഭക്ഷണം കഴിക്കാൻ അലഞ്ഞില്ല നോക്കിയപ്പോൾ തന്നെ കണ്ടു ” ഹോട്ടൽ ആര്യങ്കാവ്” ആര്യങ്കാവിൽ വന്നിട്ട് അവിടുന്നു ഭക്ഷണം കഴിച്ചില്ലന്നു വേണ്ട… രാവിലെ തന്നെ പൊറൊട്ടയും അപ്പവും നല്ല ചൂട് ബീഫ് കറിയും ആഹ… പ്രാതൽ കുശാൽ… സഞ്ചാരി ഗ്രൂപ്പ് വഴി കിട്ടിയ ഒരു നമ്പരിൽ വിളിച്ച് നേരത്തേ ഞങ്ങൾ ജീപ്പ് ബുക്ക് ചെയ്തിരുന്നു… ഏകദ്ദേശം 13 കീ .മി ദൂരം ഉണ്ട് ആര്യങ്കാവിൽ നിന്നും റോസ് മലയ്ക്ക്… 3 മണിക്കൂർ നീണ്ട ജീപ്പ് യാത്രയ്ക്ക് ₹ 1000 ആണ് ചാർജ്.. ശരിക്കും ഈ 1000 കൂടുതൽ ഒന്നും അല്ല.. ഞങ്ങൾ കാർ പാർക്ക് ചെയ്തു വന്നപ്പോൾ തന്നെ ജീപ്പ് ഡ്രൈവർ രതീഷ് ചേട്ടൻ എത്തിട്ടുണ്ടായിരുന്നു..
ജിപ്പിന്റെ മുകളിലോ എവിടെ വേണേലും ഇരുന്ന് യാത്ര ചെയ്തോളാൻ അനുമതി… ആഹ ഞങ്ങൾ മുകളിൽ ഒന്നും കേറിയില്ല… പക്ഷേ ജീപ്പ് ചേട്ടൻ ഒരു ടൂറീസ്റ്റ് ഗൈഡിനെ പോലെ എല്ലാം പറഞ്ഞു തന്നു… ജിപ്പ് നീങ്ങികൊണ്ടിരുന്നു… അപ്പോഴെയ്ക്കും ദാ വരുന്നു നമ്മുടെ ആനവണ്ടി KSRTC.. ദിവസവും രണ്ട് സർവ്വിസ് നടത്തുന്നുണ്ട്…. ടാർ ചെയ്ത റോഡ് അവസാനിച്ചിരിക്കുന്നു. ഇനി കരിങ്കൽ നിറഞ്ഞതും പൂഴിയിലും ഉള്ള യാത്രയാണ്.. ചെങ്കുത്തായ കയറ്റങ്ങൾ ഇറക്കങ്ങൾ ആഹ എത്ര മനോഹാരിതം.. ഇടയ്ക്ക് ആന വന്നു പോയതിന്റെ കലാവിരുതുകൾ കാണാം.. ആന മാത്രമല്ല പുലിയും… മാനിനേയും… കാട്ടുപോത്തിനേയും എല്ലാം കണാൻ സാധിക്കും എന്ന് രതിഷ് ചേട്ടൻ പറഞ്ഞു… മഴക്കാലം ആയത് കൊണ്ട് മൃഗങ്ങളെ കാണാൻ സാധിച്ചില്ല..
ചെന്തുരുണി വനം ഡിവിഷന്റെ കീഴിലാണ് റോസ് മല…. കുറേ ദൂരം പിന്നിട്ടപ്പോൾ വർഷങ്ങൾ പഴക്കമുള്ള ചെന്തുരുണി മരം…. ചെങ്കുറിഞ്ഞി എന്ന പേരാണ് ചെന്തുരുണി എന്ന് പിൽകാലത്ത് അറിയാൻ തുടങ്ങിയത്… Red Wood എന്നത് കണ്ടപ്പോൾ ഒന്നു’ ചെറുതായി ഞെട്ടി… ചെന്തുരണി ആണ് Red wood.. ജിപ്പ് റോസ് മലയോട് അടുത്തു… മൂന്നാലു ചെറിയ കടകളും ഒരു പോസ്റ്റാഫിസും … പള്ളിയും . അമ്പലവും കാണാം… വേറേ ഒന്നും തന്നെ ഇല്ല… 7th Class വരെയുള്ള ഒരു സ്കൂളും ഉണ്ട്… അവിടുന്നു നേരേ റോസ് മല വ്യൂ പോയിന്റിലേയ്ക്ക്… നല്ല മഴ ചാറ്റൽ ഉണ്ട്.. കൂടാതെ നല്ല കോടയും…. ആഹ എന്തു മനോഹാരിതമായ കാലാവസ്ഥ … പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം…. വ്യൂ പോയിന്റിലെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി ഞങ്ങൾ റോസ്മലയോട് വിട പറഞ്ഞു… തിരിച്ചിറങ്ങും വഴി ഒരു ചെറിയ വെള്ളച്ചാട്ടം ഉണ്ട് … അവിടെയും കുറച്ച് സമയം ചിലവഴിച്ചു… നേരേ ആര്യങ്കാവിലേയ്ക്ക്…. ഇപ്പോൾ സമയം ഏകദേശം 12 മണി കഴിഞ്ഞിരുന്നു…. രതിഷ് ചേട്ടനോട് യാത്രയും പറഞ്ഞ് ഞങ്ങൾ ആര്യങ്കാവിൽ നിന്നും യാത്ര തിരിച്ചു…. എങ്ങോട്ടെന്നില്ലാതെ………
എന്നാൽ പിന്നെ അച്ചൻകോവിൽ വിട്ടാലോ എന്നൊരു ആഗ്രഹം…. വണ്ടി നേരേ തമിഴ്നാട് ബോർഡർ കേറി ചെങ്കോട്ടയിലേയ്ക്ക്… അവിടെ നിന്നും 22 കി.മി യാത്രയുണ്ട് അച്ചൻകോവിലിന്… കൊടും വനമാണ് ഇനി യാത്ര ചെയ്യേണ്ടത് എന്നറിഞ്ഞ് യാത്ര തുടർന്നു….. കുറേ അരുവികളും വെള്ളച്ചാട്ടങ്ങളും കാണാം… പ്രധാന വെളച്ചാട്ടമാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. പക്ഷേ ഇപ്പോൾ പ്രവേശനം ഇല്ല.. നിറയേ തേക്കിൻ കാടുകൾ. ശരിക്കും നിലമ്പൂർ ഉള്ളതിലും കൂടുതൽ തേക്ക് ഇവിടാരിക്കും…. ഒന്നര മണിക്കഴിഞ്ഞപ്പോൾ ഞങ്ങൾ അച്ചൻകോവിൽ എത്തി.. ഇനി പ്രത്യേകിച്ച് അവിടൊന്നും ഇല്ല… യാത്ര തുടർന്നു.. വളരെ മോശം റോഡ് 15 km ൽ കുടുതൽ വേഗത്തിൽ വണ്ടിയോടിക്കാർ സാധിക്കില്ല… അത്രയ്ക്കു മോശം റോഡാണ്,,,.. ചിലയിടങ്ങളിൽ റോഡ് പോലും ഇല്ല…. വിജനമായ വനം.. കാട്ടുപന്നികളും… ആനകളേയും കാണാൻ സാധിക്കും.. പക്ഷേ റോഡിലൂടെയുള്ള യാത്ര ദുഷ്കരം തന്നെ… ഒരു വിധത്തിൽ 12.30 നു ആരംഭിച്ച വന യാത്ര 3.45 ന് അവസാനിച്ചു … 58 KM … കോന്നി എത്തി ഉച്ചഭക്ഷണം വൈകിട്ട് കഴിച്ച് നേരേ പത്തനംതിട്ട -തിരുവല്ല -ചങ്ങനാശേരി വഴി ആലപ്പുഴയ്ക്ക്….. റോസ് മലയിൽ ജീപ്പ് ആവശ്യമുള്ളവർക്ക് ‘രതിഷ് ചേട്ടനെ വിളിക്കാവുന്നതാണ്. നമ്പർ -9447095868.