തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകളുടെ ബോഡി നിർമാണത്തിനു പുറംകരാർ നൽകാൻ തീരുമാനം. ആദ്യഘട്ടത്തിൽ 100 ബസുകളുടെ ബോഡി നിർമിക്കാൻ കെഎസ്ആർടിസി ടെൻഡർ വിളിച്ചു. 18ന് അകം ടെൻഡർ സമർപ്പിക്കണമെന്നാണു നിർദേശം.
നിലവിൽ കെഎസ്ആർടിസിക്കു പാപ്പനംകോട്, മാവേലിക്കര, ആലുവ, എടപ്പാൾ, കോഴിക്കോട് എന്നിവിടങ്ങളിൽ ബസ് ബോഡി നിർമാണ യൂണിറ്റുകളുണ്ട്. ഇവിടെയുള്ള കരാർ ജീവനക്കാരിൽ ഏതാനുംപേരെ ഈയിടെ പിരിച്ചുവിട്ടിരുന്നു.

എഴുനൂറോളം എംപാനൽ ജീവനക്കാർ ഉൾപ്പെടെ മൂവായിരത്തോളം പേരാണു ബസ് ബോഡി നിർമാണ യൂണിറ്റുകളിൽ ജോലിചെയ്യുന്നത്. ഇവ കനത്ത സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുന്ന സാഹചര്യത്തിലാണു പുറംകരാർ നൽകാൻ മാനേജ്മെന്റ് തീരുമാനിച്ചത്.
ഒരു വർഷത്തേക്കാണു കരാർ. 80 ഫാസ്റ്റ് പാസഞ്ചർ ബസുകളും 20 സൂപ്പർഫാസ്റ്റ് ബസുകളും നിർമിക്കാനാണു കരാർ ക്ഷണിച്ചിരിക്കുന്നത്.
Source – http://www.manoramaonline.com/news/kerala/2017/09/10/06tvm-ksrtc.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog