ഡ്രൈവിങ് ടെസ്റ്റിൽ തോറ്റതിന് റോഡ് ഗതാഗത അതോറിറ്റിക്കെതിരെ അപവാദകരമായ ആക്ഷേപങ്ങളുന്നയിച്ചെന്നാരോപിച്ച് ഇന്ത്യൻ യുവാവിന് അഞ്ച് ലക്ഷം ദിർഹം പിഴ. ഇത് ഏകദേശം 87.5 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും. ദുബൈയിലാണ് സംഭവം. ഇ മെയില്‍ വഴി അപവാദം പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

പാവങ്ങളെ മനപൂർവം തോൽപ്പിച്ച് വീണ്ടും വീണ്ടും ടെസ്റ്റിന് വിധേയമാക്കുകയാണെന്ന് ആരോപിച്ച് യുവാവ് അയച്ച ഇമെയിൽ സന്ദേശമാണ് കേസിനാധാരം. ഇതിനെതിരെ ആർ.ടി.എ ദുബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു. ദുബൈ കോടതിയിൽ കേസ് വിചാരണ ചെയ്യവെ താൻ നിരപരാധിയാണെന്നും ടെസ്റ്റിൽ തോറ്റതിൻറെ നിരാശയിലാണ് കത്തെഴുതിയതെന്നുമായിരുന്നു യുവാവിന്റെ വാദം.
എന്നാൽ യുവാവിന്റെ ഫോണിൽ നിന്നും വിലാസത്തിൽ നിന്നുമാണ് കത്തയച്ചത് എന്ന് വ്യക്തമായി. സൈബർ നിയമ ലംഘനമാണ് യുവാവിനെതിരായ മുഖ്യ കുറ്റം. തുടര്‍ന്ന് സർക്കാർ വകുപ്പിനെ അവഹേളിച്ച കുറ്റത്തിന് പിഴയും മൂന്നു മാസം തടവും വിധിക്കുകയായിരുന്നു. വിധിക്കെതിരെ 15 ദിവസത്തിനകം ഇയാള്‍ക്ക് അപ്പീൽ നൽകാം.
Source – http://www.asianetnews.com/automobile/man-fined-insult-rta
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog