കെഎസ്ആർടിസി ബസ്സുകളിൽ ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയുമ്പോൾ ഈടാക്കുന്ന റിസർവേഷൻ ചാർജ് KSRTC യുടെ പകൽക്കൊള്ളയ്ക്ക് തെളിവാണ്. AC സർവീസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ 95 മുതൽ 105 രൂപ വരെയാണ് റിസർവേഷൻ ചാർജ്! ഫ്ലെക്സി സംവിധാനം നിലവിലുള്ള ബാംഗ്ളൂർ സർവീസുകളിൽ റിസർവേഷൻ ചാർജ് 115-120 വരെ പോവാറുണ്ട്( റിസർവേഷൻ ചർജിനോടൊപ്പം AC സർവീസുകളിൽ നിശ്ചയിച്ചിരിക്കുന്ന 5% tax അടക്കമാണ് ഈ ഭീമമായ നിരക്ക് യാത്രക്കാരോട് ഈടാക്കുന്നത്). എന്നാൽ, അതേ റൂട്ടിൽ തന്നെ സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകളിൽ മാക്സിമം 50 രൂപയും(tax അടക്കം) കര്‍ണാടകാ RTC ക്ക് 10 രൂപയുമാണ് റിസർവേഷൻ ചാർജ് എന്നത് കേരളാ RTC യുടെ പകൽക്കൊള്ള വ്യക്തമാക്കുന്നു.
കര്‍ണാടകാ RTC, ബേസ് ഫെയർ (Base Fare) കുറച്ചു യാത്രക്കാർക്ക് നികുതി, റിസർവേഷൻ ചാർജ് എന്നിവയുടെ ഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ, നാഴികയ്ക്ക് നാൽപ്പതുവട്ടം സേവനം സേവനം എന്ന് പറയുന്ന കേരളാ RTC ബേസ് ഫെയർ കുറയ്ക്കാതെ ഉയർന്ന നിരക്കിനോട് കൂടെ വീണ്ടും അധികഭാരം യാത്രക്കാരിൽ അനാവശ്യമായി അടിച്ചേല്പിക്കുകയാണ്. എവിടെയ്ക്ക് യാത്ര ചെയ്താലും സർവീസ് ഡെസ്റ്റിനേഷൻ വരെയുള്ള നിരക്കും(end to end fare), 2 വ്യത്യസ്ഥയിനം സെസ്സും വാങ്ങുന്നതിന് പുറമെയാണ് ഈ റിസർവേഷൻ കൊള്ള. എന്നാൽ, മറ്റ് ഓപ്പറേറ്റര്‍മാരുടെ റിസർവേഷൻ സംവിധാനത്തിനേക്കാൾ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് KSRTC യാത്രക്കാർക്ക് നൽകുന്നത്. Red Bus വഴി റിസർവേഷൻ സംവിധാനം ഏർപ്പെടുത്തിയപ്പോൾ പോലും ആ അപാകതകൾ നിലനിർത്തുവാൻ കേരളാ RTC ശ്രദ്ധിച്ചു.
ആവശ്യത്തിന് ബോര്‍ഡിങ് പോയിന്റുകൾ പോലും ഇല്ലാത്ത റീസർവേഷൻ സംവിധാനത്തിന് 100 രൂപയോളം ചാർജ് ഈടാക്കുന്നത് യാത്രക്കാരെ പൊട്ടന്മാരാക്കുന്നതിന് തുല്യമാണ്. അടുത്ത മാസം മുതൽ കേരളാ RTC യും കര്‍ണാടകാ RTC യും തമ്മിൽ ടിക്കറ്റ് നിരക്കിലുള്ള വ്യത്യാസം 200 മുതൽ 500 രൂപയ്ക്ക് മുകളിൽ വരെയാണ്. ഇനി കേരളാ RTC നിരക്ക് കുറച്ചാലും ഉയർന്ന റിസർവേഷൻ നിരക്ക് മൂലം യാത്രക്കാർക്ക് അതിന്റെ ഫലം ലഭിക്കാത്ത അവസ്ഥയുണ്ടാവുകയും സ്വാഭാവികമായും വരുമാനചോർച്ച ഉണ്ടാവുകയും ചെയ്യും.
സൂപ്പർ ഡീലക്സ് ബസ്സുകളിൽ വരെ 40 രൂപയോളം റിസർവേഷൻ ചാർജ് ഈടാക്കുമ്പോൾ പ്രൈവറ്റ് ഓപ്പറേറ്റർമാർ നോൺ-AC സർവീസുകൾക്ക് റിസർവേഷൻ ചാർജ് ഈടാക്കുന്നതെയില്ല- കര്‍ണാടകയ്ക്ക് 10 രൂപയെ ഉള്ളൂ എന്നതും ഈ കൊള്ളയുടെ ആക്കം വ്യക്തമാക്കുന്നു. MD ശ്രീ. ടോമിൻ ജെ തച്ചങ്കരി ഈയിടെ പുറത്തിറയക്കിയ പത്രക്കുറിപ്പ് പ്രകാരം 100 രൂപയുടെ ടിക്കറ്റിന് 13-14 രൂപയോളം മാത്രമാണ് റിസർവേഷൻ ചാർജ് -21 രൂപയുടെ ടിക്കറ്റിന് 33 രൂപയാണ് റിസർവേഷൻ ചാർജ്(സംശയമുള്ളവർ മാട്ടുപ്പെട്ടി-മൂന്നാർ ബുക്ക് ചെയ്യാൻ നോക്കുക) !! അപ്പോൾ, എന്തടിസ്ഥാനത്തിലാണ് ഇത്രയും തുക അധികമായി വാങ്ങുന്നത്? അതിനാൽ, റിസർവേഷൻ സംവിധാനത്തിന്റെ പേരിൽ KSRTC നടത്തുന്ന അന്യായമായ പിരിവ് ഉടനെ അവസാനിപ്പിക്കുക. യാത്രക്കാരുടെ താൽപ്പര്യം സംരക്ഷിക്കുക. വരുമാനചോർച്ച തടയുക. നിങ്ങളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു..