വാഹനം എന്നത് ഒരു സ്വപ്നമാണ്. ലോൺ എടുത്ത് വാഹനം വാങ്ങിയാണ് നമ്മളില്‍ ഭൂരിഭാഗവും ആ സ്വപ്നം സാക്ഷാത്കരിക്കുന്നത്. എന്നാല്‍ മാസാമാസം കൃത്യമായി ഇഎംഐ അടച്ചു തീർത്താൻ ബാധ്യത കഴിഞ്ഞു എന്നാണ് പലരുടെയും ധാരണ. ലോൺ ക്ലോസ് ചെയ്തു കഴിഞ്ഞാലും നാം ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. അതാണ് താഴെപ്പറയുന്നത്.
നോ ഓബ്ജക്ഷൻ സർട്ടിഫിക്കറ്റ്: ബാങ്കിന് നൽകാനുള്ള ബാധ്യതകളെല്ലാം തീർത്തു എന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റാണ് എൻഒസി. ലോൺ ക്ലോസ് ചെയ്താൽ രണ്ട് ആഴ്ചയ്ക്കുള്ള ബാങ്ക് എൻഒസി നൽകണം. ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം. അതു ലഭിച്ചില്ലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.

ഹൈപ്പോത്തിക്കേഷൻ: ലോൺ എടുത്ത് വാഹനം വാങ്ങുമ്പോൾ തിരിച്ചടയ്ക്കാനുള്ള കഴിവ് മാത്രമല്ല നോക്കുന്നത്. വാഹനത്തിന്റെ ആർസി ബുക്കിൽ ഹൈപ്പോത്തിക്കേഷൻ വിവരങ്ങളിൽ ലോൺ നൽകുന്ന ബാങ്കിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടാകും. ആർസി ബുക്കിൽ നിന്ന് ബാങ്കിന്റെ പേര് ഒഴിവാക്കിയാലെ വാഹനം പൂർണ്ണമായും ഉടമയുടേതാകൂ. ഇതിനായി ബാങ്കിൽ നിന്ന് അതാത് ആർടിഒയുടെ പേരിലേക്ക് ലഭിക്കുന്ന എൻഒസി സർട്ടിഫിക്കറ്റും ചേർന്ന് അപേക്ഷ സമർപ്പിക്കണം. കൂടാതെ ഇൻഷുറൻസ് കമ്പനിക്കും ഹൈപ്പോത്തിക്കേഷൻ മാറ്റിക്കിട്ടാൻ അപേക്ഷ സമർപ്പിക്കണം.
ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്: ഇഎംഐ അടച്ചു തീർത്താൽ ലോൺ ക്ലോസ് ചെയ്യാൻ മറക്കരുത്. കാരണം അടുത്ത തവണ ലോൺ എടുക്കുമ്പോൾ ആക്ടീവ് ലോൺ ഉണ്ടെങ്കിൽ സിബിൽ സ്കോർ കുറയും ഇതു ചിലപ്പോൾ ലോൺ ലഭിക്കുന്നതുവരെ തടഞ്ഞേക്കാം.
വാഹനം വിൽക്കുന്നതിനും വേണം എൻഒസി: ലോൺ എടുത്തു വാങ്ങുന്ന വാഹനം ലോൺ കാലാവധിക്ക് മുൻപായി വിൽക്കുന്നതിനായി ബാങ്കിൽ നിന്ന് നോ ഓബ്ജെക്ക്ഷൻ സർട്ടിഫിക്കറ്റ് വേണം അതു ലഭിച്ചില്ലെങ്കിൽ ആർസി ബുക്കിൽ പേരുമാറ്റാൻ സാധിക്കില്ല.
ഇപ്പോൾ മനസ്സിലായില്ലേ വെറുതെ കാശു മാത്രം അടച്ചു തീർത്താൽ വാഹനം നിങ്ങളുടെ സ്വന്തമാകില്ല. അതിനായി മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.
Source – http://www.manoramaonline.com/fasttrack/auto-tips/2017/05/09/things-to-remember-while-closing-vehicle-loan.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog