എല്ലാവരെയും ത്രില്ലടിപ്പിക്കുന്ന ഈ വിവരണം എഴുതിയത് തൊടുപുഴ സ്വദേശിയായ ജിയോ ജോസ് ആണ്. ഇനി നമുക്ക് യാത്രാവിവരണം വായിക്കാം….
വാൽപാറ ആളിയാർ-പൊള്ളാച്ചി ട്രിപ്പ് കഴിഞ്ഞ് ചുരം കയറിക്കൊണ്ടിരിക്കുമ്പോളാണ് ന്യൂമാൻ അത് ചോദിച്ചത്, ‘അടുത്ത ട്രിപ്പ് എവിടേക്കാണ്?’ എല്ലാവരും അതിനെ പറ്റി ചിന്തിക്കുന്നതിന് മുൻപേ ഉള്ള ചോദ്യത്തിന് ഞാൻ ചിരിക്കുംമുമ്പ് അവൻ തന്നെ സജക്ഷനും വെച്ചു. ‘ഇനി വയനാട് പിടിക്കാം!!! ഒരു ടു ഡേ ട്രിപ്പ്’. നവെടുക്കുംമുന്പ ദുരൈയുടെ സപ്പോർട്ട്. ‘അതെ പൊളികണം നമ്മുക്ക്.. പോയി സ്റ്റേ ചയ്യണം.’ ആലസ്യത്തിൽ ഇരുന്ന എല്ലാരും പെട്ടന്ന് ഒന്ൻ ആയി. സംഗതി നടക്കാൻ ഇത്തിരി പാടണല്ലോ എന്നു മനസ്സിൽ ഓർത്തതെങ്കിലും ഞാനും ചിരിച്ചു ഒക്കെ പറഞ്ഞു.
തിരിച്ചു ജോലിയിൽ പ്രവേശിച്ചു. ഫെബ്രുവരി ആയതെ മനസ്സ് ഉണർന്നു. അടുത്ത ട്രിപ്പ് പിടിക്കണം! സിംഗിൾ ഡേ ഹണ്ട് ആയി മലമ്പുഴ നെല്ലിയാമ്പതി പിടികമെന്നു ധാരണ ആയി. മാർച്ചലെ സെക്കന്റ് സാറ്ർഢ്യ… ഒരു മാസം ഉണ്ട്. ഡേറ്റ് എത്തിയപോലെകും പുതിയ അസൈന്മെന്റ് വന്ന് ട്രിപ്പ് ക്യാൻസൽ ആയി. എല്ലാരും ഡെസ്പ് ആയി. 2 ആഴ്ച കഴിഞ്ഞു മനസ്സ് പിന്നെയും മന്ത്രിച്ചു. ക്യാൻസൽ അയറ്റിന്റെ ക്ഷീണം തീർക്കണം… ഒരു ഹെവെയ് ട്രിപ്പ് പിടിക്കാം…. പറഞ്ഞപോലെ വയനാട് ആവട്ടെ. ഫോൺ എടുത്തു എല്ലാരേം വിളിച്ചു. സമ്മതം. തീയതി ഏപ്രിൽ 13 th-16th. വിഷു ഹോളിഡേസ്!!! പറഞ്ഞപോലെ 10ആം തീയതി തന്നെ അഭയനും ന്യൂമനും വിളിച്ചു വിഷുന്റെ കാര്യം പറഞ്ഞു. ആലോചിച്ചപ്പോൾ ദുരൈകും വിഷു ഉണ്ട്… ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ, പിന്നെയും പോസ്ടപൊൻഡ്……………
മേയ് 11th-14th സെക്കന്റ് സാറ്ർഢ്യ കൂടി ഫിക്സഡ്. ഇനി എന്ത് കുലുക്കം ഉണ്ടായാലും പോയിരിക്കും, കട്ടായം പിടിച്ചു! ഒരു മാസം ഗ്യാപ്.. സ്കെച്ച് റൂട്ട് മാപ് എല്ലാം റെഡി ആക്കി. ഒരു ഇവന്റ് ആയിട് തന്നെ ചയ്യാൻ തീരുമാനിച്ചു. Nature Calls You ഹോസ്റ്റ് ചയ്യും. പിന്നെ ഒന്നും നോക്കിയില്ല. അങ്ങനെ Rash Drive2K18 ഫോം ചയ്തു.
11th നെറ്റ് 11pm ന് പുറപ്പെടണം. ദുരൈയ് വിളിച്ചപ്പോൾ വണ്ടി സർവീസ് കഴിഞ്ഞു ഉച്ചയോടെ കിട്ടും എന്ന് പറഞ്ഞു. ആശാനും ണ് ടിമാനും അഭയനും വിജയും അന്ന് ലീവ് എടുത്തു. ന്യൂമാൻ ട്രിവാൻഡ്രം നിന്നു വൈകിട്ടോടെ എത്തും. എനിക്കു സ്റ്റോക്ക് ഒതുക്കിയിട് വേണം വരാൻ. ദുരൈ അടിമാലിയിൽ നിന്നും എത്തണം.
ഇടക് പോയി താടിയും മുടിയും ഡ്രസ് ചയിപ്പിച്ചു, അത്യാവശ്യം സാധനങ്ങൾ വാങ്ങി. രാത്രി എട്ടര ആയി സ്റ്റോക്ക് എടുത്ത് അക്കൗണ്ട്സ് ക്ലോസ് ചയ്തപ്പോൾ… ഇതിനിടയ്ക്ക് ചാണ്ടിയും ആശാനും അഭയനും മാറിമാറി വിളിച്ചു. 1ഉം അറ്റൻഡ് ചയടില്ല. ണ് ടി മാൻ ആണെങ്കിൽ 4 ഡേ അടിപ്പിച് ലീവ് കിട്ടാത്തതുകൊണ്ട് ജോലിയും റീസൈൻ ചയത് വന്നിരിക്കുന്നതാണ്!!! ഇറങ്ങി 2 അപ്പവും ഓംലൈറ്റും കഴിച്ചു. വീട്ടിൽ എത്തി. കുളികഴിഞ്ഞ് പാക്ക് ചയ്തു. 10.30 ഓടെ ണ് ടി മാന് എത്തി പിക്ക് ചെയ്യാൻ. അവിടെ എല്ലാരും ആശാന്റെ ഷെൽറ്ററിൽ വൈറ്റിങ്ങാണു.
11.45 ണ് ഷെൽറ്ററിൽ എത്തി. ആശാന്റെ ബുള്ളറ്റിൽ കയറി എവർഷൈന് ൻറെ അവിടെ എത്തി. തൊട്ടുപുറകെ വിജയ് എത്തി. ഷാർപ് 12am ന് ദുരൈ വണ്ടിയും ആയി എത്തി. ബാഗ്സ് എല്ലാം എടുത്ത വെച്ച് വണ്ടിയിൽ കയറി. പെർ ഹെഡ് 5000 വെച്ച് ക്യാഷ്ർ വിജയിയെ ഏല്പിച്ചു. നേരെ പെരുമ്പാവൂർ – മലപ്പുറം.
അഭയനും ന്യൂമനും ദുരൈയ് ഉം പുറകിലേക് മാറി നിദ്ര തുടങ്ങി. ണ് ടി മാന് നിലവത്തെ കോഴിയെപോലെ വാട്സാപ്പിൽ ആരെയോ തീരഞ്ഞുകൊണ്ടിരുന്നു. ഞാനും ആശാനും വിജയും നർമ്മ സംഭാഷണത്തിൽ ഇരുന്നു. ബ്രോതെർ ജോമിത് ജോയ്ടെ പെങ്ങടെ കല്യാണത്തിന് വിളിച്ചതും ട്രിപ്ന്റെ കാര്യം പറഞ്ഞപ്പോൾ പുള്ളി ഇടഞ്ഞതും ഒകെ പറഞ്ഞു കോഴിക്കോട് അടുത്തു. സമയം 5am. അഭയൻ ഉണർന്നു. അവനു മുള്ളണം പോലും…. 😀 ഞങ്ങൾ ചിരിച്ചു. വണ്ടി ഒരു ചായകടയുടെ മുന്നിൽ നിർത്തി. ഒരു കട്ടൻ അടിച്ചേക്കാം. എല്ലാരും ഇറങ്ങി. കടയിൽ കയറിയപ്പോൾ അതാ ചൂട് പുട്ടും പഴോം. ആശാൻ പൊറോട്ടക്കും മുട്ടക്കും ഓർഡർ നൽകി കഴിഞ്ഞു. നേരം വെളുട്ടോട്ടടെ എന്നും പറഞ്ഞു ണ് ടിമന് കളിയാക്കി. ഞങ്ങൾ അതൊന്നും വകവെച്ചില്ല. ചൂട് കട്ടനും കുട്ടി ഏതാണ്ടൊക്കെയോ എല്ലാരും കഴിച്ചു.
പുറത്തിറങ്ങി ആശാൻ ഒരു പാക്കട്ട് മൽബറോ ഐസ് സ്പ്ലാശ് എടുത്തു. ഞങ്ങൾ ഓരോന്നു പുകച്ചു. വണ്ടി എടുത്തു 8.20ന് താമരശ്ശേരി.. ചുരം കയറി. ലക്കിടിയിൽ നിർത്തി കേറി. 9ന് വൈതിരി. ഫ്രഷ് ആയി ഫുഡ് കഴിച്ചു നേരെ ബനസാഗർ… ഇടക് പൊഴുതനായിൽ നിർത്തി വള്ളിയിൽ തൂങ്ങി ആകാശത്തോടെ പറക്കുന്ന പരിപാടിക്കു കേറി. ഓസം!!! 12ണ് 2.30ഓടെ ബനസാഗർ കണ്ടിറങ്ങിയ ഞങ്ങൾ കൽപ്പറ്റയിൽ എത്തി ഉണ് കഴിച്ചു. അപ്പോളേക്കും കനത്ത മഴ!!! ദുരൈ പോയി വണ്ടി എടുത്തു ഹോട്ടലിന്റെ മുന്നിലെ ഹൈവേയിൽ നിർത്തി. എല്ലാരും ഓടി കേറി. ആ 2 മിനിട്ട്കൊണ്ട് ഞങ്ങടെ വണ്ടി റോഡ് ബ്ലോക്ക് ആക്കി. നേരെ ഇടക്കൽ…. ഇടക്ക് ഇറങ്ങി മെഡിസിൻസ് വാങ്ങിച്ചു ഡോക്ടർ ആശാൻ. സ്റ്റോറിലെ പെണ്ണുകുട്ടിയെ കമെന്റ് അടിച് ഇടക്കൽ എത്തി.
വഴില് ആകെ ചെളി ആയതിനാൽ ഞൻ ഇറങ്ങിയില്ല. എല്ലാരും പോയി. 2 മിനിറ്റു കഴിജില്ല ആശാൻ തിരിച്ചെത്തി. മഴയാണ് പോലും!!! ഞാനും ആശാ നും അടുത്ത കണ്ട സ്പാ യിൽ കയറി. ഫിഷ് മസ്സാജ് ചയുന്ന ചേച്ചിമാരെ കണ്ടപ്പോൾ ഞങ്ങളും അതിൽ കൂടി. കൊറേ ഡ്രൈ ഫ്രൂട്ടസ് വാങ്ങി വണ്ടിയിൽ കയറി. നോക്കിയപ്പോൾ ഡോർ പോയി അടുത്ത കാറിന്റെ ഡോർ ഇടിച്ചു ചാലുക്കി. ഒരു അമ്മച്ചി ഇറങ്ങി വന്നു പൂരത്തെറി! മറുസൈഡിലുടെ ഇറങ്ങി ഹാൻഡി ക്രാഫ്റ്റ് സെക്ഷണിലേക് ഞങ്ങൾ വലിഞ്ഞു. അവിടുത്തെ സെയിൽസ് ഗേർള്നോട് ആശാൻ ഒളിപ്പേര് തുടഗി. എല്ലാരും തെറിച്ചു എത്തി . നേരെ കാശിനാദാനിൽ ചെന്നപ്പോൾ റൂം ഇല്ല. അമ്പലവയൽ ചെന്നു ദോഹയിൽ ചെക്ക് ഇൻ ചയത് 3 ഇൻ 1 റൂം എടുത്തു. സരിക്കും ഒരു കുഞ്ഞ് വില്ല പോലെ തന്നെ. ഫ്രഷ് ആയപ്പോൾ 8pm. താജിൽ പോയി ഫുഡ് കഴിച്ചു തീരിച്ച വന്ന് കമ്പനി അടിചിച്ചിരുന്നു മയങ്ങി പോയതറഞ്ഞില്ല!!!
രാവിലെ ഉറക്കം ഉണരുമ്പോൾ ണ് ടിമാൻ ഉണ്ട് അടുത്ത്. അവൻ നേരം വെളുത്തതൊന്നും അറിഞ്ഞിട്ടില്ല. ഇന്നാണ് വൈൽഡ് ഹണ്ട് പറഞ്ഞിരിക്കുന്നത്. തോൽപെട്ട്ടിയും നാഗർഹോഗിലും ഒഴിവാക്കി മുതുമല-മുത്തങ്ങ-ബന്ദിപൂർ ആണ് സെലക്ട് ചയതിരിക്കുന്നത്. 3 സ്റ്റേറ്റ് ആയി കിടക്കുന്ന നിബിഡ വനം! തമിഴ് നാടിന്റെ മുതുമല തുടങ്ങി കര്ണാടകത്തിന്റെ ബന്ദിപൂർ വരെ. മധ്യഫാഗത് കേരളത്തിന്റെ വയനാട് വൈൽഡ് ലൈഫ്റ് സന്കചുരി അടങ്ങുന്ന മുത്തങ്ങ വനം. രാത്രി യാത്രയ്ക്കു വിലക്കുള്ള സുൽത്താൻ ബത്തേരി – മൈസൂർ ഹൈവേ. രാവിലെ 8നു എൻങ്കിലും ഫോറെസ്റ്റ് ഓഫീസിൽ റിപ്പോർട്ട് ചയ്താലെ ട്രക്കിങ്ന് സാനക്ഷൻ കിട്ടു. എല്ലാരും ഫ്രഷ് അപ് അയപോലെകും മണി 8! ചെക്ക് ഔട്ട് ചയത് വണ്ടി എടുത്തു. മുതങ്ങായിൽ ചെന്നപ്പോൾ വെളുപ്പിന് വന്നവർക് പോലും പാസ്സ് ഇല്ല. ഇനി 11 മണിക് എത്തിയാൽ 3ന്റെ പാസ്സ് കിട്ടും. ക്യു നിന്നു ഡേ സ്പോയിൽ ആവും. എന്തായാലും തിരിച്ചു ബത്തേരി ക് വിട്ടു.
ബ്രേക്ക് ഫാസ്റ്റ് കഴിച്ചു ഓരോ ഐസ് സ്പ്ലാഷ് കൂടി കത്തിച്ചു. സൺഡേ ആണ്. കുർബാന മുടങ്ങിയതിന്റെ വിഷമത്തിൽ അടുത്ത് കണ്ട ചാപ്പലിൽ പോയി നേർച്ച ഇട്ട് പ്രാർത്ഥിച്ചു. അപ്പോളേക്കും മുട്ട കിട്ടിയില്ലെന്നും പറഞ്ഞു അഭയനും ന്യൂമനും കോർത്തു തുടങ്ങിയിരുന്നു. രണ്ടിനെയും എടുത്ത് വണ്ടിയിൽ ഇട്ട് അടുത്ത പെട്രോൾ ബങ്കിൽ കയറി 1000 അടിക്കാൻ പറഞ്ഞു.. ഇടയ്ക് വിജയ്ക് ഒരു ഡൗട്ട്! ഡീസൽ തന്നെയാണോ അടിച്ചത്. ഞാൻ പെട്രോൾ ആണ് അടിച്ചതെന്നു ബങ്കിലെ സുന്ദരി പറഞ്ഞപ്പോൾ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ഭവഭേതമില്ലാത്ത അവളുടെ മുഖം കണ്ടപ്പോൾ സംശയം ഇരട്ടിച്ചു. എന്തും വരട്ടയെന്ന് വിജാരിച്ച് ആക്സിലേറ്റർ കൊടുത്തു.. നേരെ മുത്തങ്ങ. കത്തുനിൽകാൻ സമയമില്ല, ഒരു വിഷു ബമ്പറും എടുത്ത് ഫോറസ്റ്റർക് 500 ബഗ്സ് കൈമണി കൂട്ടി 2150 രൂപയ്ക് 3മണിടെ ട്രക്കിങ് വാനും പാസ്സും ബുക് ചയ്തു. വണ്ടി വിജയ്ക് കൊടുത്ത് കോ ഡ്രൈവർ സീറ്റിൽ ഇരുന്നു. നേരെ ബന്ദിപൂർ via മൈസൂർ…
ആളിയാർ ട്രിപ്പിൽ മൃഗങ്ങളെ കാണാത്തതിന്റെ കലിപ്പിൽ അഭയൻ വീണ്ടും കണ്ണടച്ചു. വണ്ടി സ്ലോ റണ്ണിൽ… മാൻകുട്ടം കണ്ട് ന്യൂമാൻ കാമറ എടുത്തു. പെട്ടന്ന് അതാ ഒരു അനക്കം. നോക്കിയപ്പോൾ ഒരു ആനയാണ്. വിജയുടെ കൈ വിറച്ചു തുടങ്ങിയെന്ന് മനസ്സിലായപ്പോൾ ദുരൈ ഡ്രൈവിംഗ് ഏറ്റെടുത്തു. ആനക്കൂട്ടം വലുതായി… മുന്നേ പോയ രണ്ട് വാഹനങ്ങൾ ഞങ്ങളെ കണ്ട് റിവേഴ്സ് പൊന്നു. പുറകെ എത്തിയ വാഹനങ്ങൾ നിർത്തി ആളുകൾ പടം എടുക്കുന്നു. ഇടി മിന്നൽ പോലെ ഒരു പോലീസ് വാൻ കടന്നു വന്നു. മുൻപിലൂടെ അതാ കർണാടക പോലീസും എത്തി. റിവേഴ്സ് വന്ന 2 വാഹനങ്ങൾ തടഞ്ഞു നിർത്തി ഓഫീസർസ് FIR എഴുതി തുടങ്ങി. ‘അണ്ണാ… കാലുകൊടുതോ, നോക്കണ്ട’ ഞാൻ അലറി. ദുരൈ വണ്ടി റൈസ് ചയ്തു. വീഡിയോ കറങ്ങി തീരും മുൻപേ വണ്ടി 1 km കവർ ചയ്തു. 3 ചെക്ക് പോസ്റ്റുകൾ കടന്നു ഗുണ്ടൽപ്പെട്ട എത്തി. വഴിക് മാന്, കുരങ്ങൻ, കുറുക്കൻ. മയിൽ, മലയണ്ണാൻ തുടങ്ങി മൃഗങ്ങൾ വരവേറ്റു.
ഗുണ്ടൽപ്പെട്ട എത്തിയതും ആശാന്റെ കണ്ണ് ബാറിൽ ഉടക്കി. ഓരോ ബീയർ ആയാലോ! ഞാനും ആശാനും ബാറിൽ എത്തി. ഒരു തുബോർഗിന് 160 ബഗ്സ്… ഇവിടെ അലന്റായിലെ വില. 2 MH ബാഗിൽ ഇരുപ്പുണ്ട്. അതുകൊണ്ട് ഞങ്ങൾ തിരിച്ചിറങ്ങി. നേരെ മൈസൂർ വിട്ടലോ.. 20കെഎം മാത്രം. ആലോചിച്ചു നിന്നപ്പോൾ അഭയൻ വിളിച്ചു… എടാ വാടാ… ഏതോ അവന്മാർ അവനെ തെറി വിളിച്ചെന്നു. എന്നാ അത് ഒന്ന് അറിയനമല്ലോ!! വണ്ടി എടുത്തു.. ഒരു മലപ്പുറം റെജി. കാർ വിട്ടു പോകുന്നു. ഈ കന്നടക്കാരുടെ ഇടിയും കൂടെ വാങ്ങാനൊന്ന്ന് വിജയ് ചോദിക്കുന്നു. പക്ഷെ അഭയന് കലിപ്പ് മാറുന്നില്ല. നേരെ ചെന്നു വട്ടം വെച്ചു… ‘എന്തെങ്കിലും പറഞ്ഞിട്ടാണോ പൊന്നേ’? കാറിൽ ഉള്ള യൂത്തന്മാർ അമ്പരന്നു.. ആശാന്റെ മിലിറ്ററി ജാക്കറ്റ് കണ്ട അവർ ലേശം ഭയന്നിരുന്നു. വെറുതെ കേരള വണ്ടി കണ്ടപ്പോൾ ഹായ് പറഞ്ഞതാണവർ. അഭയന് സന്തോഷമായി.
സമയം 12 ആയി . 2.30 നു ചെക്ക് ഇൻ ചയ്യണം. നേരെ വന്ന വഴി തിരിച്. ചെക്ക് പോസ്റ്റ് 2എ ഉള്ളന്നെന് പറഞ് ണ് ടിമന് ബെറ്റ് പിടിച്ചു. 3 ഉണ്ടെന്ന് ഞാൻ… ₹100 മോഡറേറ്റർ ആശാനേ ഏൽപ്പിച്ചു. കുറച്ച് കഴിഞ്ഞിട്ടും 3മറ്റേ പോസ്റ്റ് കാണാഞ്ഞിട് ബെറ്റ് ക്ലോസ് ചയ്തു. ണ് ടിമന് 200 കൊണ്ടുപോയി. അപ്പോളതാ 3ഡ് പോസ്റ്റും വന്നു. മൂഞ്ചി ഇരിക്കുമ്പോൾ ആശാൻ അടുത്ത ബെറ്റ് ഇട്ടു. ഇനി ഫോറെസ്റ്റ് ബേയിൽ ആന കാണില്ലെന്ന്… കാണുമെന്ന് ഞാനും ദുരൈണനും. ₹300 കെട്ടി. അതും പോയി… മുതങ്ങായിൽ ഏത് ഉണ് കഴിച്ചു ചെക്കിന് ചയ്തു. പാസ്സ് കിട്ടി ജീപ്പിൽ കയറി. അഭയൻ നടുക്കിരുന്നു. അവനു പേടി പോലും! ഗൈഡ് നല്ല അടിപൊളി ആള്. പുള്ളി തന്നെയാണ് ഡ്രൈവർ. 15 വര്ഷടെ എസ്സ്പെരിൻസ് ഉണ്ടെന്നും ഇന്നലെ കടുവയെ കണ്ട കാര്യവും പുള്ളി പറഞ്ഞു. ജീപ്പ് നീങ്ങി. ഉൽകാട്ടിൽ കേറി. ഓഫ്റോഡ്! മയിലും മാനും ക്രോസ് ചയ്തു. പെട്ടന്നതാ മുന്നിൽ പോയ ജീപ്പിനടുറ്റക്ക് ഒരു കൊമ്പൻ പാഞ്ഞടുക്കുന്ന കാഴ്ച്ച!!! എല്ലാവരും ശ്വാസം അടക്കിപിടിച്ചുരിക്കെ ഫാമിലിയുമായി പോയ ആ ജീപ്പ് ഏത് വിധേനയോ പറന്നു പോയി. കൊമ്പനും ഇണയും ഞങ്ങളുടെ നേരെ പാഞ്ഞടുത്തു… ഫോറസ്റ്റർ റിവേഴ്സ് തട്ടി. അങ്ങേര് ഇനി തിരിച്ചു പോകുമോ എന്ന ഭയം എന്നെ അലട്ടവേ അഭയൻ ഉറക്കെ കാറി..
കൊമ്പൻ അതാ തൊട്ടു അരുകിൽ…ഞാൻ ക്യാം ഓണാക്കി സൈഡ് ഡോർ തുറന്ന് ബുൾ ബാറിൽ പിടിച്ച് ഷൂട്ട് ചയ്തു. കൊമ്പത്തി ഒരു മരത്തടി എടുത്ത് ഒരു ഏറ്. ഞാൻ അകത്തേക്ക് വലിഞ്ഞു. അവൾ ഒരു മരം കുത്തി മറിച്ചു ബാക് സൈഡ് ബ്ലോക്ക് ചയ്തു. വണ്ടി മുന്നോട്ട് പോട്ടെ, വിജയ് പറഞ്ഞു. അവന്റെ കല്യാണം ആണ് അടുത്ത മാസം 😉 😀 ന്യൂമന് ഒച്ച പൊന്തിയില്ല… ണ് ഡിമാന്റ് സൗണ്ട് പെണ്ണുങ്ങളുടെ പോലെ ആയി. എല്ലാരും ഭയന്നിരുന്നു. അതിന്റെ ഇടക് നോകിയപ്പോൾ എടുത്ത വീഡിയോ സേവ് ആയിട്ടില്ല എന്നു ഞാൻ തിരിച്ചറിഞ്ഞു. മനസ് നീറി… അത്രക്ക് കഷ്ടപെട് എടുത്തതാണ്. എല്ലാം ക്ലീയർ ഷോട്സ് ഉം. പണ്ട് ഡിഗ്രിക് പഠിക്കുമ്പോൾ കാമുകി ഉപേക്ഷിച്ചു പോയതിനെക്കാൾ ഏറെ വേദന തോന്നി മനസ്സിന്. പിന്നെ ജീപ്പ് പുറത്തു എത്തിയപ്പോൾ ആണ് മനസ്സ് നേരെ ആയത്. ഫോറസ്റ്റർക് നന്ദി രേഖപ്പെടുത്തി യാത്ര പറഞ്ഞു വണ്ടിയിൽ കേറി.
ഇനി നേരെ ഊട്ടി കുടി നിലമ്പൂർ കടന്ന് തിശ്ശൂര് എത്തണം. മടക്കം!!! ന്യൂമാൻ എം എച് പൊട്ടിച് മിറിണ്ട കുട്ടി 4 പെഗ് അടിച്ചു തീർത്തു. അപ്പോളാണ് പുള്ളിക് ശ്വാസം നേരെ വീഴുന്നത്. എല്ലാരും 2 പെഗ് വീതം കഴിച്ചു (ഡ്രൈവർമാർ ഒഴികെ). വീഡിയോ പോയ വിഷമത്തിൽ ഞാനും 3nm കീറി. വണ്ടി ഊട്ടി കൂടി നിലംബുർ എത്തിയപ്പോൾ തട്ടുകടയിൽ കയറി ചിക്കൻ പൊരിച്ചതും നെയ്ച്ചോറും തട്ടി. നോമ്പ് ആയിരുന്നതിനാൽ ഞാനും ദുരയും അപ്പത്തിൽ ഒതുങ്ങി. അവിടെ നിന്നും നേരെ തൃശ്ശൂര്. അവിടെ വരെ വഴി പറഞ്ഞു കൊടുത്തു. ശേഷം ബാക്കിലേക്ക് മാറി ഒന്നു കണ്ണടച്ചു. ‘മച്ചാനെ, ദേ ടാ കെ സ് ർ ടി സി…’ ആശാന്റെ വിളി കേട്ട് കണ്ണു തുറന്നപ്പോൾ തൊടുപുഴ! സമയം 3.12am. ഇടക് ഹുംപ് ചാടിച് തല ഇടിപ്പിച്ചെത്തിന്റെ അരിഷത്തിൽ ആശാനേ രണ്ട് ചീത്ത പറഞ്ഞു. വണ്ടി ഇവർ ഷൈൻ പോയിന്റിൽ നിന്നു. എല്ലാരും ഇറങ്ങി. ബാലൻസ് ഷീറ്റ് എടുത്തു. ₹1000 ഉണ്ട്. വണ്ടി വാട്ടർ സർവിസ് ചയന് അത് എടുത്തു കൊടുത്തു. എല്ലാരും യാത്ര പറഞ്ഞു ഡിവൈഡ് ചയ്തു. ദുരയോട് യാത്രപറഞ്ഞ വിട്ടു. പുള്ളിക് ചെന്നിട് അടുമാലിക് പോകാനുള്ളതാണ്. ആശാനും ണ് ഡിമാനും ന്യൂമനും യാത്ര പറഞ്ഞു. അവസാനം ഞാനും അഭയനും ബാക്കിയായി. ഞങ്ങൾ മുട്ടം കൂടി വീട്ടിലേക് തിരിച്ചു. അടുത്ത ട്രിപ്പ് വേളാങ്കണ്ണി – കാരയ്ക്കൽ വേണോ അതോ ഗോവ വേണോ എന്ന ആലോചനയും ഒരുപിടി നല്ല ഓർമകളും ആയി….!!!