വിദ്യാർഥികളെ കെഎസ്ആർടിസി പിഴിയരുതെന്ന് ബാലാവകാശ കമ്മിഷൻ

ഏക സർവീസ് നടത്തുന്ന റൂട്ടുകളാണെങ്കിൽ പോലും വിദ്യാർഥികൾക്കു കെഎസ്ആർടിസി കൺസഷൻ അനുവദിച്ചേ മതിയാകൂ എന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. നഷ്ടത്തിന്റെ പേരിൽ വിദ്യാർഥികളുടെ കൺസഷൻ നിഷേധിക്കുന്നത് അനുവദിക്കാനാവില്ല.

ചങ്ങനാശേരി പായിപ്പാട് പഞ്ചായത്തിലെ പൂവം മേഖലയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ കുട്ടികളുടെ കൺസഷൻ നിഷേധിക്കുന്നതായി കേരള സോഷ്യൽ സർവീസ് ഫോറം പ്രതിനിധി സിസ്റ്റർ ജെസിമോൾ സെബാസ്റ്റ്യൻ ബാലാവകാശ കമ്മിഷനു നൽകിയ പരാതിയിലാണു നടപടി.

കൺസഷൻ നിഷേധിച്ചതിനെത്തുടർന്നു ദിവസവും 12 രൂപ വീതം നൽകിയായിരുന്നു വിദ്യാർഥികൾ സ്കൂളിൽ പോയിരുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നാക്കാവസ്ഥയിലുള്ളവരോട് പൊതുമേഖലാ സ്ഥാപനമായ കെഎസ്ആർടിസി കാണിച്ചത് അനീതിയാണെന്നും കമ്മിഷൻ നിരീക്ഷിച്ചു.

ഏക സർ‌വീസ് റൂട്ടുകളിൽ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർ‌വീസുകളിലും പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്കു കൺസഷൻ നൽകാൻ ബാധ്യസ്ഥരാണെന്നും കൺസഷൻ വിദ്യാർഥികളുടെ അവകാശമാണെന്നും കമ്മിഷൻ ഓർമിപ്പിച്ചു.

News : ManoramaOnline

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply