സ്വകാര്യ ബസുകൾക്ക് പേരുമാറ്റി സൂപ്പർക്ളാസ് പെർമിറ്റ്

സ്വകാര്യ ബസുകൾക്ക് സൂപ്പർക്ളാസ് പെർമിറ്റ് പുതുക്കി നൽകുന്നതിനായി സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി എന്ന പേരിലാണ് സ്വകാര്യ ബസുടമകളുടെ പെർമിറ്റ് പുതുക്കി നൽകിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് 20ന് പുറത്തിറങ്ങി.

സ്വകാര്യബസുകൾ സൂപ്പർക്ളാസ് സർവീസ് നടത്തി വന്നിരുന്ന 241 റൂട്ടുകളിൽ 185 എണ്ണം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ഏറ്റെടുത്തിരുന്നു. ഈറൂട്ടുകളിൽ പോലും ഇപ്പോൾ സർക്കാർ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകിയിയിക്കുകയാണ്. മറ്റ് റൂട്ടുകളിൽ നിലവിൽ സൂപ്പർ ക്ളാസ് പെർമിറ്റ് ഉള്ളവർക്ക് അതു തുടരും. സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

ദേശ​സാൽകൃത റൂട്ടു​ക​ളിൽ സ്വകാര്യ ബസ് പെർമി​റ്റു​കൾ അനു​വ​ദി​ക്കു​വാൻ സംസ്ഥാന സർക്കാർ പുറ​പ്പെ​ടു​വിച്ച ഉത്ത​രവ്  കെ.എസ്.ആർ.ടി സിയുടെ മരണ വാറണ്ട് ആകു​മെന്ന് കെ.എസ്.ആർ.ടി. ഇ എ ജന​റൽ സെക്ര​ട്ടറി സി.​കെ. ഹരി​കൃ​ഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.

കോടതി വിധി​ക​ളു​ടെയും നിയ​മ​ത്തി​ന്റെയും നഗ്ന​മായ ലംഘ​ന​മാ​ണി​ത്. 1966 ൽ ദേശ​സാൽക്ക​രിച്ച സപ്ലി​മെ​ന്റേ​ഷൻ സ്‌കീമിൽപ്പെട്ട റൂട്ടു​ക​ളിൽ സ്വകാര്യ പെർമി​റ്റു​കൾ അനു​വ​ദി​ച്ച​തി​നെ​തിരെ അസോസിയേഷൻ ഫയൽ ചെയ്ത കേസിൽ ഇത്തരം പെർമി​റ്റു​കൾ നിയ​മ​വി​രു​ദ്ധ​മാ​ണെന്ന് കോടതി വിധി​ച്ചിട്ടുണ്ട്. ഇതി​നെ​തിരെ സ്വകാര്യ ബസു​ട​മ​കൾ സുപ്രീം കോടതി വരെ കേസ് നട​ത്തി​യെ​ങ്കിലും എല്ലാ വിധി​കളും അസോസിയേഷനും കെ.എസ്.ആർ.ടി.സിക്കും അനു​കൂ​ല​മാ​യി​രു​ന്നു. എന്നിട്ടും സർക്കാർ സ്വകാര്യ ബസ്  ലോബികളെ സഹായിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.

News: Kerala Kaumudi

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply