ബസിനുള്ളിൽ വെച്ച് സ്വർണമാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിനികളായ സഹോദരിമാരെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചു. തിരുച്ചിറപ്പിള്ളി സമയപുരം മാരിയമ്മൻ കോവിൽ ഏഴാംതെരുവിൽ മധു(30), സഹോദരി അംബിക(26) എന്നിവരെയാണ് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ ചെങ്ങന്നൂർ മഴുക്കീറിലാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സഹോദരിമാർ മോഷണശ്രമം നടത്തിയത്. പിടിയിലായ മധുവും അംബികയും തിരക്കേറിയ ബസിൽ കയറി സ്വർണവും പണവും മോഷ്ടിക്കുന്നതിൽ വിദഗ്ദരാണ്. നാട്ടുകാർ ഓടിച്ചിട്ട് പിടികൂടിയ രണ്ട് പേരെയും ചെങ്ങന്നൂർ പോലീസെത്തി അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ ചെങ്ങന്നൂർ മഴുക്കീറിൽ വച്ചാണ് സംഭവമുണ്ടായത്. ചെങ്ങന്നൂരിൽ നിന്ന് തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സഹോദരിമാർ മോഷണശ്രമം നടത്തിയത്.
കല്ലിശേരി മഴുക്കീർ ചക്കാലയിൽ ആശ വില്ലയിൽ ശാന്തമ്മ എബ്രഹാമിന്റെ രണ്ടുപവന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
കല്ലിശേരിയിൽ വെച്ചാണ് തമിഴ്നാട് സ്വദേശിനികളായ അംബികയും മധുവും തിരുവല്ലയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ കയറിയത്.
മഴുക്കീറിലേക്ക് പോകുകയായിരുന്ന ശാന്തമ്മയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാലയാണ് രണ്ടുപേരും ചേർന്ന് അറുത്തുമാറ്റിയത്.
എന്നാൽ ഇരുവരും ചേർന്ന് മാല അറുത്തുമാറ്റിയത് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടു. മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ട് കണ്ടക്ടർ ബഹളം വെച്ചതോടെ ബസ് റോഡരികിൽ നിർത്തി.
കണ്ടക്ടർ ബഹളം വെച്ചതിനെ തുടർന്ന് മഴുക്കീർ തടി ഡിപ്പോയുടെ സമീപത്താണ് ഡ്രൈവർ ബസ് നിർത്തിയത്. ബസ് നിർത്തിയ ഉടൻതന്നെ ഇരുവരും ബസിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ബസിൽ നിന്ന് ഇറങ്ങിയോടിയ മധുവിനെയും അംബികയെയും നാട്ടുകാരും ബസിലെ യാത്രക്കാരും ചേർന്നാണ് പിടികൂടിയത്.
നാട്ടുകാർ പിന്തുടർന്ന് പിടികൂടിയ രണ്ടുപേരെയും ചെങ്ങന്നൂർ പോലീസെത്തി അറസ്റ്റ് ചെയ്തു. രണ്ടുപേരെയും റിമാൻഡ് ചെയ്തതായി ചെങ്ങന്നൂർ പോലീസ് അറിയിച്ചു.
Source – http://malayalam.oneindia.com/news/kerala/tamilnadu-native-sisters-arrested-a-theft-case-at-chengannur/articlecontent-pf174915-180919.html