വാഹന നിര്‍മ്മാണ രംഗത്തെ മുന്‍നിരക്കാരായ യമഹ ഇതാ ഒരു പുതിയ മോഡല്‍ കൂടി ഇന്ത്യയില്‍ ഇറക്കി. യമഹ നെയ്ക്കഡ് റോഡ് സാറ്റാര്‍ എംടി09 എന്ന മോഡല്‍ ആണ് യമഹ പുറത്തിറക്കിയത്. ഇന്ത്യയില്‍ പുതിയ ബൈക്കിന്റെ വില 10.88 ലക്ഷം രൂപയാണ്. വില കുറച്ച് കൂടുതല്‍ ആണെങ്കിലും തികയ്യും സ്പ്പോട്ടിആയിട്ടുള്ള പവര്‍ഫുള്‍ ബൈക്ക് തന്നെയാണ് എംടി09 പഴയ മോഡലിലും ഡിസൈനില്‍ പുഥിയ വ്യത്യസ്ഥത കൊണ്ട് വരാന്‍ യമഹ ശ്രമിച്ചിട്ടുണ്ട്.

ബ്ലൂയിഷ് ഗ്രെയ് സോളിഡ്, ഡീപ് പര്‍പ്പിള്‍ ബ്ലൂ, മാറ്റ് ഡാര്‍ക്ക് ഗ്രെയ് നിറഭേദങ്ങളിലാണ് 2018 യമഹ MT09 ലഭ്യമാവുക. ഡ്യൂവല്‍ ഹെഡ്ലാമ്പുകളും മസ്കുലാര്‍ ഫ്യൂവല്‍ ടാങ്കും ഉള്‍പ്പെടുന്ന അഗ്രസീവ് ഡിസൈനാണ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കുന്നത്. കംപ്ലീറ്റ്ലി ബില്‍ട്ട് യൂണിറ്റായാണ് MT09 മോട്ടോര്‍സൈക്കിളിനെ വിപണിയില്‍ യമഹ അവതരിപ്പിക്കുന്നത്.
847 സിസി ലിക്വിഡ്കൂള്‍ഡ്,ത്രീസിലിണ്ടര്‍ എഞ്ചിനാണ് പുതിയ യമഹ MT09ന്റെ കരുത്ത്. 113.4 bhp കരുത്തും 87.5 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്സാണ് ഒരുങ്ങുന്നത്. 800 സിസി ബൈക്ക് സിപീഡ് ഇഷ്ടപ്പെടുന്ന യാത്രക്കാരെ ലക്ഷ്യം വെച്ചാണ് യമഹ ഒരുക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ നിന്നും പുത്തന്‍ മോട്ടോര്‍സൈക്കിളിനെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog