കൊട്ടിയൂര്‍ മഹോത്സവത്തിന് കെഎസ്ആര്‍ടിസിയുടെ സ്പെഷ്യല്‍ സര്‍വ്വീസുകള്‍

ദക്ഷിണകാശി എന്നറിയപ്പെടുന്ന ഉത്തരമലബാറിലെ പ്രസിദ്ധമായ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ 27 ദിവസം നീണ്ടു നില്‍ക്കുന്ന വൈശാഖ മഹോത്സവത്തിന് നെയ്യാട്ടത്തോടെ നാളെ തുടക്കമാകും. ഇതോടെ കൊട്ടിയൂരിലെ ദക്ഷയാഗഭൂമിയായ പുണ്യനഗരിയിലേക്ക് കേരളത്തിനകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ശൈവഭക്തര്‍ ദര്‍ശനപുണ്യം തേടിയെത്തും.

ഉത്സവത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വം അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ഉത്സവത്തിനായി ഇക്കുറി കെഎസ്ആര്‍ടിസി ബസ്സുകള്‍ ഓടിക്കാന്‍ നടപടിയായിട്ടുണ്ട്. തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, മാനന്തവാടി ജില്ലകളില്‍ നിന്നും 30 ഓളം ബസ്സുകള്‍ കൊട്ടിയൂരിലേക്ക് ഓടിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ക്ഷേത്രനഗരിയില്‍ നൂറുകണക്കിന് പോലീസുകാര്‍ ഡ്യൂട്ടിയിലുണ്ടാകും. കൊട്ടിയൂര്‍ പിഎച്ച്‌സിയില്‍ ഭക്തര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ചുക്കുകാപ്പി വിതരണം, അന്നദാനം എന്നിവയും ഉണ്ടാകും.

കടപ്പാട് : ജന്മഭൂമി

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply