ഇന്ത്യയില്‍ രൂപ മാറ്റം വരുത്തിയ റോയല്‍ എന്‍ഫീല്‍ഡ് മോഡലുകള്‍ക്ക് നിരവധി ആരാധകരുണ്ട്. വേറിട്ട അത്തരമൊരു സ്ക്രാമ്പ്ളര്‍ പതിപ്പ് ഇപ്പോള്‍ എത്തിയിരിക്കുന്നു. അതാണ് നൊമാഡ് മോട്ടോര്‍സൈക്കിള്‍സ് അവതരിപ്പിച്ച രുദ്ര.
നിലവില്‍ ഏറ്റവും കരുത്തുറ്റ ഭാരം കുറഞ്ഞ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കായ കോണ്ടിനന്റല് ജിടിയുടെ സ്ക്രാമ്പ്ളര്‍ വേര്‍ഷനാണിത്. 535 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് രുദ്രയുടെ ഹൃദയം. ഈ എഞ്ചിന് 29.1 bhp കരുത്തും 44 Nm ടോര്‍ഖും ഉത്പാദിപ്പിക്കും. 5 സ്പീഡ് ഗിയര്‍ ബോക്സാണ് ട്രാന്സ്മിഷന്.
ഉയര്‍ത്തിയ ഹാന്‍ഡില്‍ ബാറുകളും കോപ്പര്‍ ടച്ച് നേടിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹെഡ്ലൈറ്റ് ബെസല്‍, റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍, എക്സ്ഹോസ്റ്റ് ടിപ് തുടങ്ങിയവയും ഈ കസ്റ്റം മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതകളാണ്.
സ്ക്രാമ്പ്ളര്‍ പരിവേഷത്തോട് നീതി പുലര്‍ത്തുന്നതിന് വേണ്ടി ഉയര്‍ത്തിയ ഹാന്‍ഡില്‍ ബാറുകളാണ് കോണ്ടിനന്റല് ജിടിയ്ക്ക് ഇവര്‍ നല്‍കിയിരിക്കുന്നത്. കോപ്പര്‍ ടച്ച് നേടിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഹെഡ്ലൈറ്റ് ബെസല്‍, റിയര്‍ ഷോക്ക് അബ്സോര്‍ബറുകള്‍, എക്സ്ഹോസ്റ്റ് ടിപ് എന്നിവ കസ്റ്റം മോട്ടോര്‍സൈക്കിളിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.
Source – http://www.asianetnews.com/automobile/royal-enfield-continental-gt-rudra